എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

സെല്‍റ്റോസിനും, കാര്‍ണിവലിനും ശേഷം കൊറിയന്‍ നിര്‍മ്മാതാക്കളായ കിയ, ഇന്ത്യയിലെ തങ്ങളുടെ മൂന്നാമന്‍, സോനെറ്റിനെ വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ്.

എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

വാഹനത്തെ അടുത്തിടെ അവതരിപ്പിച്ചെങ്കിലും സെപ്റ്റംബര്‍ മാസത്തോടെ മാത്രമേ വില്‍പ്പനയ്ക്ക് എത്തുകയുള്ളു. വാഹനത്തിനായുള്ള ബുക്കിംഗ് ഒക്കെ നിര്‍മ്മാതാക്കള്‍ ഇതിനോടകം തന്നെ സ്വീകരിച്ചുതുടങ്ങി.

എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

25,000 രൂപ മുടക്കി ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ അംഗീകൃത ഡീലര്‍ഷിപ്പ് മുഖേനയോ, ഓണ്‍ലൈനിലൂടെയോ വാഹനം ബുക്ക് ചെയ്യാം. ബുക്കിംഗ് ആരംഭിച്ച് ദിവസം തന്നെ 6,523 ബുക്കിംഗുകളാണ് വാഹനത്തിന് ലഭിച്ചത്.

MOST READ: വേഗരാജാവ് ഔഡി RS Q8 എസ്‌യുവി വിപണിയിൽ, വില 2.07 കോടി

എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

വിപണിയില്‍ വമ്പന്മാരായ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300 മോഡലുകള്‍ക്ക് എതിരെയാണ് വാഹനം മത്സരിക്കുന്നത്.

എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

എന്നാല്‍ ഇപ്പോള്‍ ഡീലര്‍ഷിപ്പില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങളും പുറത്തു വന്നു. ടീം ബിഎച്ച്പിയാണ് ഡീലര്‍ഷിപ്പില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പതിപ്പായ GT-ലൈന്‍ ആണെന്ന് കാണാന്‍ സാധിക്കും, അതും അതിന്റെ പ്രൊമോഷണല്‍ കളര്‍ ബീജ് ഗോള്‍ഡില്‍.

MOST READ: 2021 ഹ്യുണ്ടായി ട്യൂസോൺ; ഒരുങ്ങുന്നത് ഫീച്ചറുകളുടെ നീണ്ടനിര

എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

കിയ സോനെറ്റിന്റെ GT-ലൈന്‍ വകഭേദത്തെക്കുറിച്ച് ഞങ്ങള്‍ ഇതിനകം നിങ്ങളോട് ധാരാളം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും ഫീച്ചര്‍ സമ്പന്നമായ GTX+ ഓപ്ഷനില്‍ മാത്രമേ വാഗ്ദാനം ചെയ്യൂ.

എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

ചുവന്ന ആക്സന്റുകളുള്ള സ്പോര്‍ട്ടിയര്‍ സ്‌റ്റൈലിംഗ്, ഓള്‍-ബ്ലാക്ക് ഇന്റീരിയര്‍, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ ഒക്കെ ഈ വകഭേദത്തിന്റെ സവിശേഷതകളാണ്. HTE, HTK, HTK+, HTX, HTX+ എന്നീ അഞ്ച് വകഭേദങ്ങളിലാണ് ടെക്-ലൈന്‍ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: വിപണിയില്‍ എത്തിയിട്ട് ആഴ്ചകള്‍ മാത്രം; 2,500-ല്‍ അധികം ബുക്കിംഗുകളുമായി മാരുതി എസ്-ക്രോസ്

എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

ഈ വകഭേദങ്ങളെല്ലാം എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ചോയിസുകള്‍ അടിസ്ഥാനമാക്കി ഒന്നിലധികം പതിപ്പുകളായി വേര്‍തിരിക്കും. മെഷ് ഇന്‍സേര്‍ട്ടുകളുള്ള ടൈഗര്‍ നോസ് ഗ്രില്‍, സ്പോര്‍ട്ടയായ ബമ്പര്‍, വലിപ്പം കൂടിയ എയര്‍ഡാം, ഷാര്‍പ് ഡിസൈനിലുള്ള ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയാണ് മുന്‍വശത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

ഡയമണ്ട് കട്ട് 16-ഇഞ്ച് അലോയ് വീലുകള്‍, വലിപ്പം കൂടിയ വീല്‍ ആര്‍ച്ചുകള്‍, C-പില്ലറില്‍ നിന്ന് കുത്തനെ ഉയരുന്ന വിന്‍ഡോ ലൈന്‍, റൂഫ് റെയിലുകള്‍, കോണ്‍ട്രാസ്റ്റ്-കളര്‍ റൂഫ്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകള്‍.

MOST READ: ജീപ്പ് റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ടീസർ വീഡിയോ പുറത്ത്

എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്മെന്റ് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 4.2-ഇഞ്ച് മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ എന്നിവയാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. GT-ലൈന്‍, ടെക്-ലൈന്‍ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് സോനെറ്റ് വില്‍പ്പനയ്ക്ക് എത്തുക.

Most Read Articles

Malayalam
English summary
Kia Sonet GT-Line Spotted At Dealership. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X