‌എസ്‌യുവി വേണ്ട കുഞ്ഞൻ ഹാച്ച്ബാക്ക് മതി; പരിചയപ്പെടാം ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് കാർ

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറുന്ന വാഹന നിർമാതാക്കളെല്ലാം സെഡാനുകളെയും എസ്‌യുവികളെയും കൂട്ടുപിടച്ചപ്പോൾ അവരിൽ നിന്നെല്ലാം വ്യത്യസ്‌തമാവുകയാണ് ഹോണ്ട. തങ്ങളുടെ ആദ്യത്തെ ഇവി കാറായി ഒരു കുഞ്ഞൻ ഹാച്ച്ബാക്ക് മോഡലിനെയാണ് കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്.

‌എസ്‌യുവി വേണ്ട കുഞ്ഞൻ ഹാച്ച്ബാക്ക് മതി; പരിചയപ്പെടാം ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് കാർ

ഈ മാസം ആദ്യം യൂറോപ്പിൽ പുറത്തിറങ്ങിയ ഹോണ്ട e സിറ്റി ഡ്രൈവിംഗിന് മാത്രമുള്ള ഒരു കോം‌പാക്‌ട് മോഡലാണ്. ബാറ്ററി ഇവി വിപണിയിൽ ആധിപത്യം പുലർത്തുന്ന ടെസ്‌ല Inc, മോഡൽ 3 സെഡാൻ, ഔഡി AG, ഹ്യുണ്ടായി എസ്‌യുവി പതിപ്പുകൾ ഉയർന്ന ഡ്രൈവിംഗ് ശ്രേണിക്കും പ്രകടനത്തിനുമാണ് പ്രാധാന്യം കൊടുക്കുന്നത്.

‌എസ്‌യുവി വേണ്ട കുഞ്ഞൻ ഹാച്ച്ബാക്ക് മതി; പരിചയപ്പെടാം ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് കാർ

ഉയർന്ന ബാറ്ററി ചെലവ് കാരണം കാർ വിപണിയുടെ പ്രീമിയം വശത്താണ് ഇത്തരം ഇലക്ട്രിക് കാറുകളുടെ സ്ഥാനം. അതായത് പെട്രോൾ-ഡീസൽ മോഡലുകളേക്കാൾ ഇരട്ടി വിലയാണ് ഇവികൾക്കായി മുടക്കേണ്ടതെന്ന് ചുരുക്കം. കൂടാതെ നിരവധി വാഹന നിർമാതാക്കൾ വലിതും മൾട്ടി-പർപ്പസ് മോഡലുകളുമാണ് വികസിപ്പിക്കുന്നത്.

MOST READ: ഹോർനെറ്റ് 2.0 പുറത്തിറക്കി ഹോണ്ട; വില 1.26 ലക്ഷം രൂപ

‌എസ്‌യുവി വേണ്ട കുഞ്ഞൻ ഹാച്ച്ബാക്ക് മതി; പരിചയപ്പെടാം ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് കാർ

അവയിൽ ചിലത് ഒരൊറ്റ ചാർജിൽ 570 കിലോമീറ്റർ വരെ ഓടിക്കാൻ കഴിയും. ഇത്തരം കാറുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇവയുടെയെല്ലാം പകുതി ബാറ്ററി ശേഷി മാത്രമുള്ള ഹോണ്ട e പൂർണ ചാർജിൽ 280 കിലോമീറ്റർ മൈലേജ് മാത്രമാണ് നൽകുന്നത്.

‌എസ്‌യുവി വേണ്ട കുഞ്ഞൻ ഹാച്ച്ബാക്ക് മതി; പരിചയപ്പെടാം ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് കാർ

1960 മുതൽ ഹോണ്ടയുടെ ക്ലാസിക് N360, N600 മോഡലുകളെ ആവിഷ്കരിക്കുന്ന ഒരു റെട്രോ, അൾട്രാ കോംപാക്‌‌ട് ഡിസൈൻ ഉപയോഗിച്ച് രണ്ട്-വാതിലുകളുള്ള ഹോണ്ട e ഒരു ഉയർന്ന സിറ്റി കാറായി രൂപംകൊണ്ടിരിക്കുന്നു.

MOST READ: 2021 ഹ്യുണ്ടായി ട്യൂസോൺ; ഒരുങ്ങുന്നത് ഫീച്ചറുകളുടെ നീണ്ടനിര

‌എസ്‌യുവി വേണ്ട കുഞ്ഞൻ ഹാച്ച്ബാക്ക് മതി; പരിചയപ്പെടാം ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് കാർ

ഇതിന്റെ വില 33,000 യൂറോയാണ്. ഇത് ദൈർഘ്യമേറിയ ഡ്രൈവിംഗ് ശ്രേണി നൽകുന്ന റെനോ സോയി ZE50 ഇലക്ട്രിക്കിനേക്കാൾ ചെലവേറിയതാണ്.

‌എസ്‌യുവി വേണ്ട കുഞ്ഞൻ ഹാച്ച്ബാക്ക് മതി; പരിചയപ്പെടാം ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് കാർ

ഇടുങ്ങിയ വഴികളിൽ എളുപ്പത്തിൽ യു-ടേണുകൾ പ്രാപ്തമാക്കുന്നതിന് കൃത്യവും ഷാർപ്പുമായ കൈകാര്യം ചെയ്യലിനുമാണ് ഹോണ്ട എഞ്ചിനീയർമാർ മുൻഗണന നൽകിയിട്ടുള്ളത്. പാർക്കിംഗ് സമയത്ത് തടസങ്ങളും കൂട്ടിയിടി ഒഴിവാക്കുന്നതിനുമായി സൈഡ് മിററുകൾ ഇന്റീരിയർ ഡിസ്പ്ലേകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചതും ശ്രദ്ധേയമാണ്.

MOST READ: ആക്‌ടിവയ്ക്ക് ഇലക്‌ട്രിക് പതിപ്പ് ഒരുങ്ങില്ലെന്ന് വ്യക്തമാക്കി ഹോണ്ട

‌എസ്‌യുവി വേണ്ട കുഞ്ഞൻ ഹാച്ച്ബാക്ക് മതി; പരിചയപ്പെടാം ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് കാർ

ഒക്ടോബർ അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തുന്ന ഹോണ്ട e യൂറോപ്പിലും ജപ്പാനിലും മാത്രമേ ലഭ്യമാവുകയുള്ളൂ. യൂറോപ്പിൽ 1,000 യൂണിറ്റിന്റെ വാർഷിക വിൽപ്പനയും ജപ്പാനിൽ 1,000 യൂണിറ്റിന്റെ വിൽപ്പനയുമാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്.

‌എസ്‌യുവി വേണ്ട കുഞ്ഞൻ ഹാച്ച്ബാക്ക് മതി; പരിചയപ്പെടാം ഹോണ്ടയുടെ ആദ്യ ഇലക്‌ട്രിക് കാർ

അതേസമയം എസ്‌യുവികൾ ആധിപത്യം പുലർത്തുന്ന ഏറ്റവും വലിയ വിപണികളായ വടക്കേ അമേരിക്കയിലും ചൈനയിലും ഹോണ്ട e വിപണനം നടത്താൻ പദ്ധതിയില്ലെന്ന് ഹോണ്ട സ്ഥിരീകരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Introduced Its First-Ever All Battery Car e. Read in Malayalam
Story first published: Thursday, August 27, 2020, 14:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X