റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ വില്‍പ്പനയില്‍ ഇടിവ്; ജൂലൈയില്‍ വിറ്റത് 1,058 യൂണിറ്റുകള്‍

2018 അവസാനത്തോടെയാണ് 650 ഇരട്ടകളെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പ്രാദേശികമായി മാത്രമല്ല അന്താരാഷ്ട്ര വിപണികളിലും വന്‍ വിജയമാണ് ഇരുമോഡലുകളും നേടിയത്.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ വില്‍പ്പനയില്‍ ഇടിവ്; ജൂലൈയില്‍ വിറ്റത് 1,058 യൂണിറ്റുകള്‍

നിലവില്‍ ബിഎസ് VI മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. നവീകരിച്ച ഇന്റര്‍സെപ്റ്റര്‍ 650-യ്ക്ക് 2.65 ലക്ഷം രൂപയും, കോണ്ടിനെന്റല്‍ ജിടി 650 2.80 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. പ്രതിമാസ വില്‍പ്പനയില്‍ മികച്ച നേട്ടമാണ് ഇരുമോഡലുകളും സ്വന്തമാക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ വില്‍പ്പനയില്‍ ഇടിവ്; ജൂലൈയില്‍ വിറ്റത് 1,058 യൂണിറ്റുകള്‍

കഴിഞ്ഞ മാസത്തെ (2020 ജൂലൈ) മൊത്തം വില്‍പ്പന പരിശോധിക്കുകയാണെങ്കില്‍ നിര്‍മ്മാതാക്കളുടെ പട്ടികയില്‍ റോയല്‍ എന്‍ഫീല്‍ഡ് ആറാം സ്ഥാനത്താണ്. 2019 -ല്‍ ഇതേ കാലയളവില്‍ 49,182 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം അത് 37,925 യൂണിറ്റുകളായി ഒതുങ്ങി. വാര്‍ഷിക വില്‍പ്പന 22.9 ശതമാനമാണ് ഇടിഞ്ഞത്.

MOST READ: കുറച്ച് കാത്തിരുന്നോളൂ; ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ വില്‍പ്പനയില്‍ ഇടിവ്; ജൂലൈയില്‍ വിറ്റത് 1,058 യൂണിറ്റുകള്‍

2020 ജൂലൈയില്‍ 650 ഇരട്ടകള്‍ മൊത്തം 1,058 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,225 യൂണിറ്റായിരുന്നു. 52 ശതമാനമാണ് വില്‍പ്പനയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ വില്‍പ്പനയില്‍ ഇടിവ്; ജൂലൈയില്‍ വിറ്റത് 1,058 യൂണിറ്റുകള്‍

ചെന്നൈ ആസ്ഥാനമായുള്ള നിര്‍മ്മാതാക്കളില്‍ നിന്നുള്ള മുന്‍നിര മോട്ടോര്‍സൈക്കിള്‍ ഇരുവരും 2020 ജൂണില്‍ യുകെയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലാുകളായി മാറിയിരുന്നു. ആഗോള പ്രശസ്തി വര്‍ദ്ധിക്കുന്നുവെന്നത് ഒരു വലിയ നേട്ടമാണ്.

MOST READ: റാപ്പിഡ് ഓട്ടോമാറ്റിക്കിനായി ബുക്കിംഗ് ആരംഭിച്ച് സ്കോഡ

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ വില്‍പ്പനയില്‍ ഇടിവ്; ജൂലൈയില്‍ വിറ്റത് 1,058 യൂണിറ്റുകള്‍

വിപണിയിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍, റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ ആഭ്യന്തര വില്‍പ്പന 15,000 യൂണിറ്റിലധികം ആയിരുന്നു, അതിനുശേഷം വോള്യങ്ങളും ശക്തമായി. ടൂറിംഗ് സവിശേഷതകള്‍ കാരണം ഇന്റര്‍സെപ്റ്റര്‍ 650 ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന മോട്ടോര്‍സൈക്കിളാണ്.

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ വില്‍പ്പനയില്‍ ഇടിവ്; ജൂലൈയില്‍ വിറ്റത് 1,058 യൂണിറ്റുകള്‍

സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഇരുമോഡലുകളും വിപണിയില്‍ എത്തുന്നത്. 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ബിഎസ് VI -ലേക്ക് നവീകരിച്ചിരിക്കുന്നത്.

MOST READ: രാജ്യത്ത് ഓട്ടോ റെന്റൽ സർവീസ് ആരംഭിച്ച് യൂബർ

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകളുടെ വില്‍പ്പനയില്‍ ഇടിവ്; ജൂലൈയില്‍ വിറ്റത് 1,058 യൂണിറ്റുകള്‍

ഈ എഞ്ചിന്‍ 47 bhp കരുത്തും 52 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സിനൊപ്പം സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield 650 Twins Sales Down In July. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X