മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളുമായി നിസാൻ; വീഡിയോ കാണാം

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് നിസാന്റെ ആദ്യത്തെ സബ്-4 മീറ്റർ എസ്‌യുവിയായ മാഗ്നൈറ്റ്. രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ വിഭാഗത്തിലേക്കുള്ള ജാപ്പനീസ് ബ്രാൻഡിന്റെ ചുവടുവെപ്പ് വാഹന ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളുമായി നിസാൻ; വീഡിയോ കാണാം

നിസാൻ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ കൺസെപ്റ്റ് പതിപ്പിനെ കഴിഞ്ഞ മാസം ആഗോളതലത്തിൽ കമ്പനി അവതരിപ്പിച്ചിരുന്നു. തുടർന്ന് ഏറെ ശ്രദ്ധയാണ് വാഹനം നേടിയെടുത്തത്.

ഇപ്പോൾ നിസാൻ മാഗ്നൈറ്റിന്റെ ഡിസൈൻ ഹൈലൈറ്റുകളെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. അതിൽ കമ്പനിയുടെ ഡിസൈൻ മാനേജർ തകുമി യോനിയാമ പുതിയ കാറിന്റെ ഡിസൈനിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകുന്നുണ്ട്.

MOST READ: പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളുമായി നിസാൻ; വീഡിയോ കാണാം

ഡ്യുവൽ-ടോൺ എക്സ്റ്റീരിയറാണ് മാഗ്നൈറ്റ് കൺസെപ്റ്റിന്റെ പ്രധാന സവിശേഷത. അതോടൊപ്പം ഒരു വലിയ ഒക്ടഗോണൽ ഗ്രില്ലും എസ്‌യുവിയുടെ മുൻവശത്തെ മനോരമാക്കാൻ ഇടംപിടിച്ചിട്ടുണ്ട്. ഇത് ഡാറ്റ്സൻ മോഡലുകളിൽ കാണുന്നതിന് സമാനമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാകും.

മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളുമായി നിസാൻ; വീഡിയോ കാണാം

സ്ലിം എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും എൽ ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും മാഗ്നൈറ്റിന്റെ മുൻവശത്തെ മറ്റ് സവിശേഷതകളാണ്. ക്രോസ്ഓവറിന് അതിന്റെ ചുറ്റിനും ബ്ലാക്ക് വീൽ ആർച്ചുകളും ചങ്കി സ്‌കിഡ് പ്ലേറ്റും സമ്മാനിച്ചിരിക്കുന്നത് ഒരു മസ്ക്കുലർ രൂപത്തിലേക്ക് നയിക്കുന്നു.

MOST READ: പുതിയ രണ്ട് എസ്‌യുവികളുമായി കളംനിറയാൻ ഹ്യുണ്ടായി തയാറെടുക്കുന്നു

മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളുമായി നിസാൻ; വീഡിയോ കാണാം

മാഗ്നൈറ്റ് കൺസെപ്റ്റിന്റെ ഇന്റീരിയറിൽ ഡ്യുവൽ-ടോൺ കളർ സ്കീമിലാണ് നിസാൻ പൂർത്തിയാക്കിയിരിക്കുന്നത്. അതിൽ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ് യൂണിറ്റ്, ഹപ്‌റ്റിക് ടച്ച് ബട്ടണുകളുള്ള സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും സമ്മാനിച്ചിരിക്കുന്നു.

മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളുമായി നിസാൻ; വീഡിയോ കാണാം

തീർന്നില്ല, ലെതറെറ്റ് ബിറ്റുകൾ, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ തുടങ്ങിയവയും മാഗ്നൈറ്റിന്റെ സവിശേഷതകളാണ്. സബ്-4 മീറ്റർ അളവുകൾക്ക് മതിയായ ഇടം ക്യാബിനിൽ വാഗ്ദാനം ചെയ്യുന്നുമുണ്ട് കമ്പനി.

MOST READ: ഇലക്ട്രിക് വാണിജ്യ വാഹനങ്ങൾ വികസിപ്പിക്കാൻ REE ഓട്ടോമോട്ടീവുമായി കൈകോർത്ത് മഹീന്ദ്ര

മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളുമായി നിസാൻ; വീഡിയോ കാണാം

നിസാൻ-റെനോയുടെ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നത്. റെനോ ട്രൈബർ അടിസ്ഥാനമാക്കിയുള്ള അതേ പ്ലാറ്റ്ഫോമാണിതെന്ന് ചുരുക്കം. മാഗ്നൈറ്റിൽ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാകും നിസാൻ വാഗ്‌ദാനം ചെയ്യുക. അതോടൊപ്പം ബേസ് വേരിയന്റുകൾക്ക് 1.0 ലിറ്റർ യൂണിറ്റ് ലഭിക്കും.

മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളുമായി നിസാൻ; വീഡിയോ കാണാം

ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷത്തിന്റെ തുടക്കത്തിലോ വാഹനം വിൽപ്പനയ്‌ക്കെത്തും. കോംപാക്‌ട് എസ്‌യുവി നിരയിൽ ശ്രദ്ധനേടാൻ വാഹനത്തിന് ആക്രമണാത്മകമായ വിലയായിരിക്കും നിസാൻ നിശ്ചയിക്കുക.

More from DriveSpark

Article Published On: Friday, August 28, 2020, 16:30 [IST]
English summary
Nissan Reveals The Design Highlights For The Upcoming Nissan Magnite. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X