ക്രൂയിസർ ഇലക്ട്രിക് സ്‌കൂട്ടർ അടുത്തവർഷം എത്തും; സ്ഥിരീകരിച്ച് ഒഖിനാവ

അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ പുതിയ ക്രൂയിസർ ഇലക്ട്രിക് സ്‌കൂട്ടർ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് പ്രഖ്യാപിച്ച് ഗുരുഗ്രാം ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഒഖിനാവ.

ക്രൂയിസർ ഇലക്ട്രിക് സ്‌കൂട്ടർ അടുത്തവർഷം എത്തും; സ്ഥിരീകരിച്ച് ഒഖിനാവ

2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് മാക്‌സി സ്‌കൂട്ടറിനെ അവതരിപ്പിക്കുന്ന കൃത്യമായ തീയതി കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇതിനകം വിൽപ്പനയ്‌ക്കെത്തേണ്ടിയിരുന്ന മോഡലിന്റെ അരങ്ങേറ്റം വൈകിപ്പിച്ചത് കൊറോണയും തുടർന്നുണ്ടായ അനിശ്ചിതത്വവുമാണ്.

ക്രൂയിസർ ഇലക്ട്രിക് സ്‌കൂട്ടർ അടുത്തവർഷം എത്തും; സ്ഥിരീകരിച്ച് ഒഖിനാവ

ഒഖിനാവ ക്രൂയിസർ ഒരു പ്രീമിയം ഇലക്ട്രിക് മാക്‌സി സ്‌കൂട്ടർ ഒരു പ്രീമിയം ഓഫർ ആയതിനാൽ വലിയതും ആകർഷകവുമായ ആപ്രോൺ ഘടിപ്പിച്ച ഹെഡ്‌ലൈറ്റ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രോം-ഫിനിഷ്ഡ് ഹാൻഡിൽബാർ, ഫുട്പെഗുകൾ, സ്പ്ലിറ്റ്-സ്റ്റൈൽ ഫുട്ബോർഡ്, വലിയ സീറ്റ് എന്നിവ പോലുള്ള സവിശേഷതകൾ ഉൾക്കൊള്ളും.

MOST READ: ഹോണ്ടയുടെ ഇയർ എൻഡ് ഓഫർ; മോഡലുകൾക്ക് 5,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്

ക്രൂയിസർ ഇലക്ട്രിക് സ്‌കൂട്ടർ അടുത്തവർഷം എത്തും; സ്ഥിരീകരിച്ച് ഒഖിനാവ

അതോടൊപ്പം സെൻട്രൽ ലോക്കിംഗ്, ആന്റി തെഫ്റ്റ് അലാറം, കീലെസ് എൻട്രി, യുഎസ്ബി ചാർജർ എന്നിവയും ഇലക്ട്രിക് സ്‌കൂട്ടറിൽ ലഭിക്കും. 3.0 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും 4 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി പായ്ക്കും ഒഖിനാവ ക്രൂയിസർ ഉപയോഗിക്കും.

ക്രൂയിസർ ഇലക്ട്രിക് സ്‌കൂട്ടർ അടുത്തവർഷം എത്തും; സ്ഥിരീകരിച്ച് ഒഖിനാവ

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും പരമാവധി 120 കിലോമീറ്റർ മൈലേജ് നൽകാനും ഈ ഇലക്ട്രിക് സ്കൂട്ടറിന് കഴിയും. സ്കൂട്ടറിന്റെ ബാറ്ററി പായ്ക്ക് 2-3 മണിക്കൂറിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

MOST READ: തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റുമായി ഓല; നിരവധി തൊഴിലവസരങ്ങളും

ക്രൂയിസർ ഇലക്ട്രിക് സ്‌കൂട്ടർ അടുത്തവർഷം എത്തും; സ്ഥിരീകരിച്ച് ഒഖിനാവ

പാക്കേജിന്റെ ഭാഗമായി കമ്പനി അതിവേഗ ചാർജിംഗ് പ്രവർത്തനവും ഉപഭോക്താക്കൾക്ക് നൽകും. ക്രൂയിസർ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കുന്നതിനു പുറമേ അടുത്ത വർഷം ഓഖിന 100 ഇലക്ട്രിക് മോട്ടോർസൈക്കിളും രണ്ട് പുതിയ ഉൽപ്പന്നങ്ങളും അവതരിപ്പിക്കാനും ബ്രാൻഡിന് പദ്ധതിയിട്ടിട്ടുണ്ട്.

ക്രൂയിസർ ഇലക്ട്രിക് സ്‌കൂട്ടർ അടുത്തവർഷം എത്തും; സ്ഥിരീകരിച്ച് ഒഖിനാവ

വിൽപ്പനയും മറ്റ് സേവനങ്ങളും കൂടുതൽ സുഗമമാക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 500 ആക്കി ഉയർത്താനാണ് ഒഖിനാവ ലക്ഷ്യമിടുന്നത്.

MOST READ: ഓഫറുകളും ആനുകൂല്യങ്ങളുമായി വിന്റര്‍ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് മഹീന്ദ്ര

ക്രൂയിസർ ഇലക്ട്രിക് സ്‌കൂട്ടർ അടുത്തവർഷം എത്തും; സ്ഥിരീകരിച്ച് ഒഖിനാവ

എന്നാൽ അടുത്തിടെ തങ്ങളുടെ ലെഡ്-ആസിഡ് ബാറ്ററികൾ ഉപയോഗിച്ച ഇലക്ട്രിക് സ്കൂട്ടറുകൾ ഓഖിനാവ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. ഇനി മുതൽ ഭാവിയിൽ കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ലിഥിയം അയൺ ബാറ്ററികൾ മാത്രമേ ഉപയോഗിക്കൂ.

ക്രൂയിസർ ഇലക്ട്രിക് സ്‌കൂട്ടർ അടുത്തവർഷം എത്തും; സ്ഥിരീകരിച്ച് ഒഖിനാവ

ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുകളിലേക്കുള്ള മാറ്റം അതിന്റെ മികച്ച സാങ്കേതികവിദ്യയും ഉപഭോക്താവിന് ചാര്‍ജുചെയ്യുന്ന മിക്ക പ്രശ്നങ്ങളും അഭിസംബോധന ചെയ്യുന്നതിനാലുമാണെന്ന് കമ്പനി പറയുന്നു.

Most Read Articles

Malayalam
English summary
Okinawa Cruiser Electric Scooter Will Launch In India By 2021. Read in Malayalam
Story first published: Monday, December 14, 2020, 17:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X