Just In
- 1 hr ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
- 1 hr ago
2021 സാമ്പത്തിക വര്‍ഷം വിറ്റത് 1.35 ലക്ഷം ഇവികള്‍; വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്
- 1 hr ago
ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV
- 2 hrs ago
സഫാരി എസ്യുവിയും ഇൻഡിക്ക ഹാച്ച്ബാക്കും അവതരിപ്പിച്ച് രത്തൻ ടാറ്റ ;1998 ഓട്ടോ എക്സ്പോ വീഡിയോ
Don't Miss
- Movies
ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന് അച്ഛനായി, ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന്
- News
ഇഞ്ചികൃഷി വരുമാനവും പരിശോധിക്കും; ഷാജിയ്ക്ക് കുരുക്ക് മുറുക്കാന്‍ വിജിലന്‍സ്... വീണ്ടും ചോദ്യം ചെയ്യും
- Sports
IPL 2021: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാര്‍; ഒന്നാമന് ധോണിയല്ല!
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹോണ്ടയുടെ ഇയർ എൻഡ് ഓഫർ; മോഡലുകൾക്ക് 5,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്
ഇയർ എൻഡ് ഓഫറുകളുമായി കളംനിറയുകയാണ് വാഹന നിർമാതാക്കളെല്ലാം. കൂടുതൽ വിൽപ്പന നേടാനും നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുന്നതിനുമായി ഹോണ്ടയും തങ്ങളുടെ മോഡലുകൾക്ക് അടിപൊളി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഇഎംഐയിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് അതായത് 5,000 രൂപ വരെ ഹോണ്ട ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്.

ഡൗൺ പേയ്‌മെന്റിന്റെ ആവശ്യകതയോ ഡോക്യുമെന്റേഷനോ ഹൈപ്പോത്തിക്കേഷനോ ഇല്ലാതെ ഒരു ഹോണ്ട ഉൽപ്പന്നം ഇപ്പോൾ ഒരു വേരിഫൈഡ് ബാങ്ക് അക്കൗണ്ട് ഉണ്ടായാൽ മതിയാകും.
MOST READ: വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

വാങ്ങലുകൾ ബാങ്ക് ബാലൻസ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പരിധിയാൽ നിർവചിക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല സ്വാഭാവികമായും വാങ്ങൽ തുക ഇഎംഐകളിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യും. ഫിനാൻസ് നിബന്ധനകളും വ്യവസ്ഥകളും ഫിനാൻസ് കമ്പനിയുടെ മാർഗനിർദേശങ്ങൾ പ്രകാരംമാകും ബാധകമാവുക.

ഈ ഓഫർ എക്കാലത്തെയും ജനപ്രിയ മോഡലുകളായ ഹോണ്ട ആക്ടിവ, പുതിയ ഹോർനെറ്റ്, CD110 ഡ്രീം ഡീലക്സ് എന്നിവയിൽ ലഭ്യമാണ്. ചുരുക്കത്തിൽ ഉത്സവ സീസണിൽ പ്രഖ്യാപിച്ച സ്പെഷ്യൽ ബൊക്കേ ഓഫറായ സൂപ്പർ 6' ഓഫറിന്റെ ഭാഗമാണീ ക്യാഷ്ബാക്ക് ഓഫർ.
MOST READ: A4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് ഔഡി; അവതരണം 2021-ഓടെ

അതിൽ 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, കുറഞ്ഞ പലിശ നിരക്കിൽ 100 ശതമാനം ഫിനാൻസ്, ഇഎംഐ പ്ലാനിൽ 50 ശതമാനം കിഴിവ്, ക്രെഡിറ്റ് കാർഡിലോ ഡെബിറ്റ് കാർഡ് ഇഎംഐയിലോ 5,000 രൂപ വരെ ക്യാഷ്ബാക്ക്, അല്ലെങ്കിൽ പേടിഎം വഴിയുള്ള ഇടപാടുകൾക്ക് 2,500 രൂപ വരെ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.

കൂടാതെ ഇൻപുട്ട് ചെലവ് ഉൾപ്പെടെ വിവിധ വശങ്ങൾ കണക്കിലെടുത്ത് 2020 ജനുവരിയിൽ നിർമ്മാതാക്കളിലുടനീളമുള്ള ഉൽപ്പന്ന പോർട്ട്ഫോളിയോകൾ വില പരിഷ്ക്കരണം കാണുമെന്ന് പ്രതീക്ഷിക്കാം.
MOST READ: ഓഫറുകളും ആനുകൂല്യങ്ങളുമായി വിന്റര്‍ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ച് മഹീന്ദ്ര

അതിനാൽ വിലകൾ ഉയരുമെന്ന് അറിയുന്നത് ഒരു ഉപഭോക്താവിനെ സംബന്ധിച്ച് ഇത് നിർണായക ദിനങ്ങളാണ്. കഴിഞ്ഞ മാസം ഹോണ്ടയുടെ മൊത്ത വിൽപന 4,33,206 യൂണിറ്റായി ഉയർന്നിരുന്നു.

ഒരു വർഷം മുമ്പ് വിറ്റ 3,96,399 യൂണിറ്റുകളിൽ നിന്ന് 10 ശതമാനം വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.ഹോണ്ട ആക്ടിവ 20 വർഷത്തോളമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇരുചക്രവാഹനങ്ങളിൽ ഒന്നാണ്.