ശക്തമായ സുരക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പിയാജിയോ

അനുമതി ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ. നിലവില്‍ മെയ് 17 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ശക്തമായ സുരക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പിയാജിയോ

എങ്കിലും വാഹന മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്താണ് രോഗ വ്യാപനം കുറഞ്ഞയിടങ്ങളില്‍ ഇപ്പോള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയിരിക്കുന്നത്. വലിയ പ്രതിസന്ധിയാണ് വാഹന വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

ശക്തമായ സുരക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പിയാജിയോ

സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചാണ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലുടനീളം ആറ് പ്രാദേശിക ഓഫീസുകളും കമ്പനി വീണ്ടും തുറന്നു, കൂടാതെ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളും പ്രവര്‍ത്തനം പുനരാരംഭിച്ചു.

MOST READ: പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

ശക്തമായ സുരക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പിയാജിയോ

ഇന്ത്യയിലുടനീളമുള്ള എല്ലാ ഡീലര്‍ഷിപ്പുകളും സുരക്ഷ, ശുചിത്വ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ 135 ത്രീ-വീലര്‍ വാണിജ്യ വാഹന ഡീലര്‍ഷിപ്പുകളും 65 ഇരുചക്ര വാഹന ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.

ശക്തമായ സുരക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പിയാജിയോ

മാത്രമല്ല പിയാജിയോ ഉപഭോക്താക്കള്‍ക്ക് സേവനവും വാറന്റി എക്സ്റ്റന്‍ഷനുകളും ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. നേരത്തെ കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായഹസ്തവുമായി കമ്പനി രംഗത്തെത്തിയിരുന്നു.

MOST READ: പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

ശക്തമായ സുരക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പിയാജിയോ

ലോക്ക്ഡൗണിനെ തുടര്‍ന്ന് വലയുന്ന ആളുകള്‍ക്ക് ഭക്ഷണം ഉറപ്പാക്കാനും ആശുപത്രികളില്‍ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്നുമാണ് കമ്പനി അറിയിച്ചിരുന്നത്.

ശക്തമായ സുരക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പിയാജിയോ

ഇതിന്റെ ആദ്യ ചുവടുവെയ്പ്പായി കമ്പനി പുനെയിലും ബരാമതിയിലുമുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് 1000 റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഓഫില്‍ എത്തിച്ച് നല്‍കിയത്.

MOST READ: ഡീലർഷിപ്പുകൾ തുറന്നതിന് പിന്നാലെ 1600 യൂണിറ്റുകൾ ഡെലിവറി ചെയ്ത് മാരുതി

ശക്തമായ സുരക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പിയാജിയോ

ബരാമതി എംഐഡിസി ഏരിയയിലെ തൊഴിലാളികള്‍ക്കാണ് ഈ കിറ്റ് നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമെ, ബരാമതി സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡ് ഒരുക്കാനും കമ്പനി സന്നധദ്ധത അറിയിച്ചിട്ടുണ്ട്.

ശക്തമായ സുരക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പിയാജിയോ

ഇതിനായി ഇസിജി മെഷിന്‍, ഐസിവൈ ബെഡ്, പള്‍സ് ഓക്‌സിമീറ്റര്‍, സുരക്ഷ ഉപകരണങ്ങള്‍, ഐസോലേഷന്‍ വാര്‍ഡിലേക്ക് ആവശ്യമായി മെഡിക്കല്‍ ഉപകരണങ്ങളും പിയാജിയോ എത്തിച്ച് നല്‍കും.

MOST READ: മൂന്ന് കോടി രൂപയുണ്ടോ? സ്വന്തമാക്കാം 2020 പോർഷ 911 ടർബോ എസ്

ശക്തമായ സുരക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പിയാജിയോ

പുനെയിലെ സസൂണ്‍ ജനറല്‍ ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മികച്ച ചികിത്സ സൗകര്യമൊരുക്കുന്നതിനുമായി യുണൈറ്റഡ് വേ മുംബൈ (United Way Mumbai) എന്ന എന്‍ജിഒ (NGO) യുമായും പിയാജിയോ സഹകരിക്കുന്നുണ്ട്.

ശക്തമായ സുരക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പിയാജിയോ

ആശുപത്രിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു. വെസ്പ, അപ്രീലിയ ബ്രാന്‍ഡ് നാമത്തില്‍ കമ്പനി നിരവധി പുതിയ മോഡലുകള്‍ ഇതിനോടകം തന്നെ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ശക്തമായ സുരക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പിയാജിയോ

2020 ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുത്ത് ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു കമ്പനി. നിരവധി മോഡലുകളെ കമ്പനി പരിചയപ്പെടുത്തുകയും ചെയ്തു.

More from DriveSpark

Article Published On: Wednesday, May 13, 2020, 12:52 [IST]
English summary
Piaggio Restarts Operations Under Rules Set By The Government. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X