ഇലക്ട്രിക് നിര വിപുലീകരിക്കാന്‍ ടിവിഎസ്; പരിചയപ്പെടാം ക്രിയോണിനെ

ഈ വര്‍ഷം ആദ്യമാണ് ടിവിഎസ് മോട്ടോര്‍ കമ്പനി ഐക്യൂബ് എന്നൊരു ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. അരങ്ങേറ്റം വളരെ ആശ്ചര്യകരമായിരുന്നു.

ഇലക്ട്രിക് നിര വിപുലീകരിക്കാന്‍ ടിവിഎസ്; പരിചയപ്പെടാം ക്രിയോണിനെ

കൂടാതെ ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ സവാരി പരിധിക്ക് ശേഷിയുള്ള 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഇലക്ട്രിക് നിര വിപുലീകരിക്കാന്‍ ടിവിഎസ്; പരിചയപ്പെടാം ക്രിയോണിനെ

78 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള സ്‌കൂട്ടറില്‍, ഇക്കണോമി, പവര്‍ റൈഡിംഗ് മോഡുകള്‍, പാര്‍ക്ക് അസിസ്റ്റ്, ഡേ ആന്‍ഡ് നൈറ്റ് ഡിസ്‌പ്ലേ, ബ്ലൂടൂത്തിനൊപ്പം സ്മാര്‍ട്ട്ഫോണ്‍ സംയോജനം, തത്സമയം ലൊക്കേഷന്‍ ആക്സസ്സ് തുടങ്ങിയ കണക്റ്റിവിറ്റി സവിശേഷതകള്‍ ഉണ്ട്.

MOST READ: ഒക്ടോബർ വിൽപ്പന പട്ടികയിൽ ആദ്യ 10 -ൽ സ്ഥാനം നേടിയ സെഡാനുകൾ

ഇലക്ട്രിക് നിര വിപുലീകരിക്കാന്‍ ടിവിഎസ്; പരിചയപ്പെടാം ക്രിയോണിനെ

പരീക്ഷണയോട്ടത്തിനായി സ്‌കൂട്ടര്‍ ഞങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ നഗര യാത്രയ്ക്ക് അനുയോജ്യമാണെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് വരും വര്‍ഷങ്ങളില്‍ അതിന്റെ ഇലക്ട്രിക് പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്.

ഇലക്ട്രിക് നിര വിപുലീകരിക്കാന്‍ ടിവിഎസ്; പരിചയപ്പെടാം ക്രിയോണിനെ

ക്രിയോണ്‍ എന്നൊരു മോഡലാകും അടുത്തതായി ബ്രാന്‍ഡില്‍ നിന്നും ഇലക്ട്രിക് പരിവേഷത്തില്‍ വിപണിയില്‍ എത്തുക. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇത്തരത്തിലൊരു മോഡലിനെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

MOST READ: പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഗോസീറോ മൊബിലിറ്റി

ഇലക്ട്രിക് നിര വിപുലീകരിക്കാന്‍ ടിവിഎസ്; പരിചയപ്പെടാം ക്രിയോണിനെ

അതോടൊപ്പം തന്നെ 2020 ഓട്ടോ എക്സ്പോയില്‍ ടിവിഎസ് 1,200 W റീജനറേറ്റീവ് അസിസ്റ്റ് മോട്ടോര്‍, 48 വോള്‍ട്ട് ലി-അയണ്‍ ബാറ്ററി, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ എന്നിവ ഉപയോഗിച്ച് സെപ്‌ലിന്‍ എന്നൊരു കണ്‍സെപ്റ്റിനെയും പ്രദര്‍ശിപ്പിച്ചിരുന്നു.

ഇലക്ട്രിക് നിര വിപുലീകരിക്കാന്‍ ടിവിഎസ്; പരിചയപ്പെടാം ക്രിയോണിനെ

പ്രൊഡക്ഷന്‍ ക്രൂയിസറിനെക്കുറിച്ച് സൂചന നല്‍കുന്നതിനാല്‍ അടുത്തിടെ ടിവിഎസ് സെപ്‌ലിന്‍ R-നായി ഒരു വ്യാപാരമുദ്ര ഫയല്‍ ചെയ്തു. സെപ്‌ലിനൊപ്പം ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ക്രിയോണ്‍ എന്ന് നാമകരണം ചെയ്തു. ബജാജ് ചേതക്കിനും, ഏഥര്‍ 450 X-നുമെതിരെ ഐക്യൂബ് മത്സരിക്കുമ്പോള്‍, ക്രിയോണിന്റെ നിര്‍മ്മാണ പതിപ്പിന് കാര്യങ്ങള്‍ കുറച്ചുകൂടി ഉയര്‍ത്താനാകും.

MOST READ: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനൊപ്പം ഫാസ്ടാഗും നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഇലക്ട്രിക് നിര വിപുലീകരിക്കാന്‍ ടിവിഎസ്; പരിചയപ്പെടാം ക്രിയോണിനെ

എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ ഒരു പെര്‍ഫോമെന്‍സ് സ്‌കൂട്ടറായിരുന്നു. പ്രൊഡക്ഷന്‍ വകഭേദത്തിലേക്ക് മാറുമ്പോഴും ഈ മുഖച്ഛായ തന്നെ നിലനിര്‍ത്തിയേക്കും. ഇന്റലാണ് ക്രിയോണിന് വേണ്ടിയുള്ള സ്മാര്‍ട്ട് കണക്ടിവിറ്റി സൗകര്യങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്.

ഇലക്ട്രിക് നിര വിപുലീകരിക്കാന്‍ ടിവിഎസ്; പരിചയപ്പെടാം ക്രിയോണിനെ

ഒറ്റചാര്‍ജ്ജില്‍ 75-80 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനും കഴിയും. 12 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ഉള്ള മൂന്ന് ലിഥിയം അയണ്‍ ബാറ്ററികളുടെ ഒരു പായ്ക്ക് ക്രിയോണില്‍ വരുന്നു. ഒരു ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം ഉപയോഗപ്പെടുത്തി, ഒരു മണിക്കൂര്‍ കൊണ്ടു ഏകദേശം 80 ശതമാനത്തോളം ബാറ്ററി ചാര്‍ജ്ജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: ഥാറിന്റെ AX, AX Std വേരിയന്റുകളെ വെബ്സൈറ്റിൽ നിന്നും നീക്കി മഹീന്ദ്ര

ഇലക്ട്രിക് നിര വിപുലീകരിക്കാന്‍ ടിവിഎസ്; പരിചയപ്പെടാം ക്രിയോണിനെ

വെറും 5.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കും. അധികം കണ്ടു പരിചയമില്ലാത്ത വേറിട്ട രൂപഭാവമാണ് ക്രിയോണിന്. കരുത്തും സൗന്ദര്യവും ഒരുപോലെ ചേര്‍ത്താണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മ്മാണം. നടുവിലൂടെയുള്ള സില്‍വര്‍ തീം ഫ്രെയിം ആരുടെയും കണ്ണില്‍ പതിയും. കടും ചുവപ്പിലുള്ള നാല് ഫ്‌ളോട്ടിംഗ് പാനലുകള്‍ കൊണ്ടാണ് ക്രിയോണിന്റെ മുഖരൂപം.

ഇലക്ട്രിക് നിര വിപുലീകരിക്കാന്‍ ടിവിഎസ്; പരിചയപ്പെടാം ക്രിയോണിനെ

താഴ്ന്ന പാനലുകളില്‍ സ്‌കൂട്ടറിന്റെ പേരുണ്ട്. സ്പോര്‍ട്സ് ബൈക്കുകളെ ഓര്‍മ്മപ്പെടുത്തും വിധമാണ് പിന്‍ഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചെറിയ സീറ്റും നീളം കുറഞ്ഞ വാല്‍ഭാഗവും ക്രിയോണിന്റെ സവിശേഷതയാണ്. ആപ്പ് മുഖേന സ്മാര്‍ട്ട് ഫോണുമായി വാഹനത്തെ ബന്ധിപ്പിക്കാം.

ഇലക്ട്രിക് നിര വിപുലീകരിക്കാന്‍ ടിവിഎസ്; പരിചയപ്പെടാം ക്രിയോണിനെ

ക്ലൗഡ് കണക്ടിവിറ്റി, മൂന്ന് റൈഡിംഗ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിങ്, പാര്‍ക്ക് അസിസ്റ്റ് സേഫ്റ്റി, ആന്റിതെഫ്റ്റ്, ജിപിഎസ് നാവിഗേഷന്‍, ജിയോഫെന്‍സിംഗ് തുടങ്ങി ഫീച്ചറുകളും ഈ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ സ്ഥാനം പിടിച്ചേക്കുമെന്നും സൂചനകളുണ്ട്.

Most Read Articles

Malayalam
English summary
Report Says Creon Will Be The Next Electric Scooter From TVS. Read in Malayalam.
Story first published: Monday, November 9, 2020, 14:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X