ബിഎസ് VI ഹിമാലയന്‍ വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

നിര്‍മ്മാതാക്കളായ ബജാജ്, യമഹ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡും വില വര്‍ധനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ബിഎസ് VI ഹിമാലയന്‍ വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏക അഡ്വഞ്ചര്‍ ബൈക്കായ ഹിമാലയന്റെ വിലയിലാണ് കമ്പനി വര്‍ധനവ് വരുത്തിയിരിക്കുന്നത്. 2,754 രൂപയുടെ വര്‍ധനവാണ് ബൈക്കില്‍ കമ്പനി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

ബിഎസ് VI ഹിമാലയന്‍ വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഹിമാലയന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 2016 -ന്റെ തുടക്കത്തില്‍ വിപണിയിലെത്തിയ ഹിമാലയന്‍ ഇക്കാലമത്രയും കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ വിപണിയില്‍ തുടരുകയായിരുന്നു.

MOST READ: പ്ലാറ്റിനയുടെ ബിഎസ്-VI പതിപ്പുമായി ബജാജ്; വില 47,763 രൂപ

Colour variant Royal Enfield Himalayan BS6 latest price Royal Enfield Himalayan BS6 launch price Price Premium
Snow White Rs 1,89,565 Rs 1,86,811 Rs 2,754
Granite Black Rs 1,89,565 Rs 1,86,811 Rs 2,754
Sleet Grey Rs 1,92,318 Rs 1,89,565 Rs 2,753
Gravel Grey Rs 1,92,318 Rs 1,89,565 Rs 2,753
Lake Blue Rs 1,94,154 Rs 1,91,401 Rs 2,753
Rock Red Rs 1,94,154 Rs 1,91,401 Rs 2,753
ബിഎസ് VI ഹിമാലയന്‍ വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

എന്നാല്‍ പുതിയ ബിഎസ് VI പതിപ്പില്‍ ഏതാനും മാറ്റങ്ങളോടെയാണ് വിപണിയില്‍ എത്തുന്നത്. 1.86 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. 6,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്.

ബിഎസ് VI ഹിമാലയന്‍ വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

നിലവിലുള്ള ഗ്രാനൈറ്റ് ബ്ലാക്ക്, സ്ലീറ്റ് ഗ്രേ, സ്‌നോ വൈറ്റ് എന്നിവയ്ക്ക് പുറമേ പുതിയ ലേക് ബ്ലൂ, റോക്ക് റെഡ്, ഗ്രാവല്‍ ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ സ്‌കീമുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സ്വിച്ച് ചെയ്യാവുന്ന എബിഎസ് സംവിധാനം ഉള്‍പ്പെടെ നിരവധി പുതുമകള്‍ നവീകരിച്ച 2020 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് ലഭിച്ചിട്ടുണ്ട്.

MOST READ: XUV500 ഓട്ടോമാറ്റിക് പതിപ്പിനായി കാത്തിരിക്കണം; അരങ്ങേറ്റം വൈകുമെന്ന് മഹീന്ദ്ര

ബിഎസ് VI ഹിമാലയന്‍ വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

411 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ഹിമാലയന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 24.3 bhp കരുത്തും 32 Nm torque ഉം ഉത്പാദിപ്പിക്കും. ബിഎസ് VI പരിഷ്‌ക്കരണം പവര്‍ കുറയുന്നതിന് കാരണമായെങ്കിലും ടോര്‍ഖ് പഴയ പതിപ്പിന്റേതിന് സമാനമായി തന്നെ തുടരുന്നു.

ബിഎസ് VI ഹിമാലയന്‍ വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഡ്യുവല്‍ ചാനല്‍ എബിഎസ്സും പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. 199 കിലോഗ്രാം ആണ് ബൈക്കിന്റെ ഭാരം.

MOST READ: ആൻഡ്രോയിഡ് ഓട്ടോ ഫീച്ചറോടെ ഹോണ്ട ഗോൾഡ് വിംഗ്

ബിഎസ് VI ഹിമാലയന്‍ വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഓഫ്-റോഡിംഗ്, ടൂറിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കള്‍ക്കുള്ള മികച്ച തെരഞ്ഞെടുപ്പാണ് ഈ ഇന്ത്യന്‍ നിര്‍മിത മോട്ടോര്‍സൈക്കിള്‍. വിപണിയില്‍ കെടിഎം 390 അഡ്വഞ്ചര്‍, ബിഎംഡബ്ല്യു G310 GS എന്നിവരാണ് ഹിമാലയന്റെ എതിരാളികള്‍.

ബിഎസ് VI ഹിമാലയന്‍ വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം വൈകാതെ തന്നെ അഡ്വഞ്ചര്‍ ടൂറര്‍ ശ്രേണിയിലേക്ക് ശേഷി കുറഞ്ഞ മോഡലിനെ അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിട്ടുണ്ട്.

MOST READ: 10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

ബിഎസ് VI ഹിമാലയന്‍ വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇത് അടുത്ത വര്‍ഷം വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന. ഇതിനെപ്പറിയുള്ള ഔദ്യോഗിക വിശദാംശങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്പിനിയുടെ ഭാവി പദ്ധതികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.

More from DriveSpark

Article Published On: Friday, May 15, 2020, 15:29 [IST]
English summary
Royal Enfield Himalayan BS6 Prices Hiked. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X