സ്പോക്ക് വീലുകളിൽ നിന്ന് അലോയ് വീലുകളിലേക്ക് 650 ഇരട്ടകൾ

കഴിഞ്ഞ രണ്ട് വർഷമായി ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിലൂടെ റോയൽ എൻഫീൽഡ് മികച്ച വിജയമാണ് ഇന്ത്യയിലും വിദേശത്തും നേടിയെടുക്കുന്നത്.

സ്പോക്ക് വീലുകളിൽ നിന്ന് അലോയ് വീലുകളിലേക്ക് 650 ഇരട്ടകൾ

2018 ന്റെ അവസാനത്തിൽ അവതരിപ്പിച്ച രണ്ട് മുൻനിര മോട്ടോർസൈക്കിളുകളും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം മോട്ടോർസൈക്കിളുകളാണ് എന്നതും യാഥാർഥ്യം. ആഭ്യന്തര വിപണിയിലെ 650 ട്വൻ മോഡലുകളുടെ ആക്രമണാത്മക വിലയാണ് അതിന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന കാരണം.

സ്പോക്ക് വീലുകളിൽ നിന്ന് അലോയ് വീലുകളിലേക്ക് 650 ഇരട്ടകൾ

കൂടാതെ അതിനൊത്ത പെർഫോമൻസും വാഗ്ദാനം ചെയ്‌തതോടെ മോഡലുകൾക്ക് നേരിട്ടുള്ള എതിരാളികളില്ല എന്നതാണ് സത്യം. എന്നാൽ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവയ്ക്കായി അലോയ് വീലുകളും ഉടൻ തന്നെ പരിചയപ്പെടുത്തും.

MOST READ: CD 110-ന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട; പരിമിത കാലത്തേക്ക് മാത്രം

സ്പോക്ക് വീലുകളിൽ നിന്ന് അലോയ് വീലുകളിലേക്ക് 650 ഇരട്ടകൾ

ഒരു ആക്സസറിയായാകും അലോയ് വീലുകൾ വാഗ്ദാനം ചെയ്യുക. നിലവിൽ സ്‌പോക്ക് വീലുകളാണ് ഉപയോഗിക്കുന്നതെങ്കിലും ഉപഭോക്താക്കളുടെ നീണ്ട ആവശ്യം കണക്കിലെടുത്താണ് പുതിയ തീരുമാനത്തിലേക്ക് കമ്പനി എത്തിയത്.

സ്പോക്ക് വീലുകളിൽ നിന്ന് അലോയ് വീലുകളിലേക്ക് 650 ഇരട്ടകൾ

ശരിക്കും മോട്ടോർസൈക്കിളിലെ സ്‌പോക്ക് വീലുകൾ റെട്രോ ഫ്ലേവർ നൽകുന്ന പ്രധാന ഡിസൈൻ ഘടകങ്ങളിലൊന്നാണ്. കൂടെ പ്രായോഗികതയും ഒത്തുചേരുന്നുണ്ട്. പുതിയ കാസ്റ്റ് അലോയ് വീലുകൾക്കായി നിലവിൽ വിപുലമായ ഡ്യൂറബിലിറ്റിയും മൂല്യനിർണയ പരിശോധനയും നടത്തുന്നുണ്ടെന്ന് ഇന്റർസെപ്റ്റർ 650 ന്റെ ഉടമയുടെ ചോദ്യത്തിന് മറുപടിയായി റോയൽ എൻഫീൽഡ് പറഞ്ഞു.

MOST READ: അപ്രീലിയ SXR160 ബുക്കിംഗ് ആരംഭിച്ചു; അവതരണം ഉടന്‍

സ്പോക്ക് വീലുകളിൽ നിന്ന് അലോയ് വീലുകളിലേക്ക് 650 ഇരട്ടകൾ

അത് പൂർത്തിയായി കഴിഞ്ഞാൽ, പദ്ധതികൾക്കനുസരിച്ച് കാര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ 2021 ഫെബ്രുവരിയിൽ പുതിയ അലോയ് വീലുകൾ പുറത്തിറക്കാൻ കഴിയും. വീലുകൾ അപ്ഡേറ്റ് ചെയ്യാനാഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് റോയൽ എൻഫീൽഡിന്റെ മെയ്ക്ക് ഇറ്റ് യുവേഴ്സ് (MiY) കസ്റ്റമൈസേഷൻ പ്ലാറ്റ്ഫോം വഴി തെരഞ്ഞെടുക്കാനാകും.

സ്പോക്ക് വീലുകളിൽ നിന്ന് അലോയ് വീലുകളിലേക്ക് 650 ഇരട്ടകൾ

ഇത് കമ്പനിയുടെ വെബ്‌സൈറ്റ്, മൊബൈൽ അപ്ലിക്കേഷൻ അല്ലെങ്കിൽ ഡീലർഷിപ്പ് വഴിയും ചെയ്യാം. 650 ഇരട്ടകൾക്ക് പുറമെ ക്ലാസിക് 350 മോഡലിനും അടുത്തിടെ പുറത്തിറക്കിയ മീറ്റിയോറിനും ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താം. മറ്റ് മോട്ടോർസൈക്കിളുകളായ ബുള്ളറ്റ്, ഹിമാലയൻ എന്നിവ ഭാവിയിൽ ഓൺലൈൻ കോൺഫിഗറേറ്റർ പ്രോഗ്രാമിൽ ഉൾപ്പെടുത്തും.

MOST READ: ഫെയ്‌സ്‌ലിഫ്റ്റിനായി വഴിമാറി ടൊയോട്ട ഫോർച്യൂണർ TRD

സ്പോക്ക് വീലുകളിൽ നിന്ന് അലോയ് വീലുകളിലേക്ക് 650 ഇരട്ടകൾ

പ്രകടനത്തെ സംബന്ധിച്ചിടത്തോളം ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവ 648 സിസി പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിനാണ് 270 ഡിഗ്രി ഫയറിംഗ് ഓർഡറിനൊപ്പം ഉപയോഗിക്കുന്നത്. ഇത് പരമാവധി 47 bhp കരുത്തിൽ 52 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സ്പോക്ക് വീലുകളിൽ നിന്ന് അലോയ് വീലുകളിലേക്ക് 650 ഇരട്ടകൾ

സ്ലിപ്പർ ക്ലച്ച് ഉപയോഗിക്കുന്ന ആറ് സ്പീഡ് ഗിയർബോക്സുമായാണഅ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Royal Enfield Interceptor 650 And Continental GT 650 Are Expected To Get Cast Alloy Wheels Soon. Read in Malayalam
Story first published: Saturday, December 12, 2020, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X