CD 110-ന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട; പരിമിത കാലത്തേക്ക് മാത്രം

ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന മോഡലാണ് CD 110. ജൂണ്‍ മാസത്തിലാണ് ഇതിന്റെ ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്.

CD 110-ന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട; പരിമിത കാലത്തേക്ക് മാത്രം

നവീകരിച്ച പതിപ്പിന് 62,729 രൂപയാണ് എക്‌സ്‌ഷോറൂം വില. ഇപ്പോള്‍ വര്‍ഷവസാന ഓഫറിന്റെ ഭാഗമായി ഈ മോഡലിന് ഓഫറുകളും ക്യാഷ്ബാക്കുകളും പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട. പരിമിതകാലത്തേക്ക് മാത്രമാകും ഈ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

CD 110-ന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട; പരിമിത കാലത്തേക്ക് മാത്രം

ഈ സ്‌കീമിന് കീഴില്‍, ക്രെഡിറ്റ് കാര്‍ഡ് / ഡെബിറ്റ് കാര്‍ഡ് ഇഎംഐയില്‍ ഒരു പുതിയ ഹോണ്ട CD 110 മോട്ടോര്‍സൈക്കിള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 5,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

MOST READ: മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; പരീക്ഷണയോട്ടത്തിനിറങ്ങി സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ്

CD 110-ന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട; പരിമിത കാലത്തേക്ക് മാത്രം

തെരഞ്ഞെടുത്ത ക്യാഷ്ബാക്ക് പങ്കാളികള്‍ക്ക് കീഴില്‍, ഹോണ്ട സിഡി 110-ന്റെ ഡീലക്‌സ് വേരിയന്റില്‍ മാത്രമേ ഈ ഓഫര്‍ ബാധകമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, പദ്ധതിയുടെ സാധുത കാലയളവ് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍, ഒരു CD 110 ഡീലക്‌സ് വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഓഫര്‍ കാലഹരണപ്പെടുന്നതിന് മുമ്പ് നേരത്തെ വാങ്ങണമെന്നും കമ്പനി അറിയിച്ചു.

CD 110-ന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട; പരിമിത കാലത്തേക്ക് മാത്രം

സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ലഭ്യമാണ്. ഡീലക്‌സ് പതിപ്പിന് 65,508 രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നിരുന്നാലും, പുതിയ ഓഫറിന് കീഴില്‍ നിങ്ങള്‍ക്ക് 5,000 രൂപ വരെ ക്യാഷ്ബാക്ക് നേടാന്‍ കഴിയുമെങ്കില്‍, ഡീലക്‌സ് മോഡലിന് 60,508 രൂപയ്ക്ക് സ്വന്തമാക്കാം.

MOST READ: എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

CD 110-ന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട; പരിമിത കാലത്തേക്ക് മാത്രം

109.51 സിസി സിംഗിള്‍ സിലിണ്ടര്‍ ബിഎസ് VI എഞ്ചിനാണ് ബൈക്കിന് കരുത്ത് നല്‍കുന്നത്. ഹോണ്ടയുടെ എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (eSP) സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഒരു എയര്‍-കൂള്‍ഡ് എഞ്ചിനാണിത്.

CD 110-ന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട; പരിമിത കാലത്തേക്ക് മാത്രം

7,500 rpm-ല്‍ 9.10 bhp കരുത്തും 5,500 rpm-ല്‍ 9.30 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. നവീകരണത്തിന്റെ ഭാഗമായി ചെറുതായി പുനര്‍രൂപകല്‍പ്പന ചെയ്ത ബോഡി വര്‍ക്ക്, പുതിയ ഗ്രാഫിക്‌സ്, ഒരു ക്രോം എക്സ്ഹോസ്റ്റ് ഷീല്‍ഡ്, ബോഡി-കളര്‍ മിററുകള്‍, അലോയി വീലുകള്‍ എന്നിവ ബൈക്കിന് ലഭിക്കുന്നു. സീറ്റിന് ഇപ്പോള്‍ 15 mm അധിക നീളമുണ്ടെന്നും കമ്പനി വ്യക്തമാക്കി.

MOST READ: ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

CD 110-ന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട; പരിമിത കാലത്തേക്ക് മാത്രം

ഹോണ്ട SP 125 മോഡലിന് സമാനമായ ഒരു പുതിയ സ്റ്റാര്‍ട്ടര്‍ ബട്ടണും CD 110 ഡ്രീമിന് ലഭിക്കുന്നു. മറ്റ് മാറ്റങ്ങളില്‍ DC പവറില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്‌ലൈറ്റ് ഉള്‍പ്പെടുന്നു.

CD 110-ന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട; പരിമിത കാലത്തേക്ക് മാത്രം

മറ്റ് ബിഎസ് VI ഹോണ്ട ബൈക്കുകളെപ്പോലെ, 2020 CD 110 ഡ്രീമിന് ബിഎസ് VI ഹോണ്ട ആക്റ്റിവ 125 -ല്‍ ആദ്യമായി അരങ്ങേറ്റം കുറിച്ച സൈലന്റ്-സ്റ്റാര്‍ട്ട് സവിശേഷത ലഭിക്കുന്നു. ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ്, ടിവിഎസ് റേഡിയോണ്‍, ബജാജ് CT 110 എന്നിവയാണ് CD 110 ഡ്രീമിന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
English summary
Honda Announced Cashback Ooffer For CD 110. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X