മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; പരീക്ഷണയോട്ടത്തിനിറങ്ങി സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ്

സ്കോഡ ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2021 വളരെ നിർണായകമായ ഒരു വർഷമായിരിക്കും. ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി എന്യാക് പോലുള്ള ആഗോള മോഡലുകൾ ഇന്ത്യയിലേക്ക് എത്തുന്നതിനു പിന്നാലെ പുതിയ ഒക്ടാവിയ, റാപ്പിഡ്, വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവി എന്നിവയും ബ്രാൻഡിനായി കളംനിറയും.

മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

തീർന്നില്ല, ഒരു പ്രധാന അപ്‌ഡേറ്റ് ലഭിക്കാൻ സജ്ജമാക്കിയിരിക്കുന്ന മറ്റൊരു മോഡലാണ് സ്‌കോഡയുടെ മുൻനിര എസ്‌യുവിയായ കോഡിയാക്. നിർബന്ധിത ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എസ്‌യുവി 2.0 ലിറ്റർ ടിഡിഐ എഞ്ചിൻ അപ്‌ഗ്രേഡുചെയ്യാത്തതിനാൽ കുറച്ചു കാലമായി വിപണിയിൽ നിന്ന് മാറി നിൽക്കുകയുമാണ്.

മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും ഇത് ഒരു പുതിയ എഞ്ചിനും മിഡ്-ലൈഫ് മേയ്ക്കോവറുമായി ഉടൻ തന്നെ മടങ്ങിയെത്താൻ തയാറെടുക്കുകയാണ്. പുതിയ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെ പരീക്ഷണയോട്ടത്തിന് നിരത്തിലേക്ക് എത്തിയിരുന്നു. അതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ വാഹനത്തിന്റെ ഡിസൈൻ വിശദാംശങ്ങളെ കുറിച്ചുള്ള ഒരു സൂചയും ലഭിക്കുന്നുണ്ട്.

MOST READ: സോനെറ്റിന് ആവശ്യക്കാർ ഏറെ; കാത്തിരിപ്പ് കാലയളവ് അഞ്ച് മാസത്തോളം

മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഒരു ചെറിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലായി കണക്കാക്കപ്പെടുന്നതിനാൽ മാറ്റങ്ങൾ മുന്നിലും പിന്നിലും മാത്രമായി പരിമിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ അതിന്റെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ അല്പം വിശാലവും താഴ്ന്നതുമായിത്തീർന്നിരിക്കുന്നു.

അതോടൊപ്പം പുനർനിർമിച്ച ഡി‌ആർ‌എല്ലുകൾക്കൊപ്പം കോഡിയാക്കിന് പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ ലഭിക്കുമെന്നും സൂചനയുണ്ട്. ഹെഡ്‌ലാമ്പുകൾക്ക് താഴെയുള്ള ഫോഗ്‌ലാമ്പുകൾ മാറ്റമില്ലാതെ തുടരുന്നു. ഫ്രണ്ട് ബമ്പറിന്റെ എയർ ഇൻ‌ടേക്കുകൾ‌ ഇപ്പോൾ‌ കൂടുതൽ‌ പ്രാധാന്യമർഹിക്കുന്നു. മാത്രമല്ല ലോവർ‌ ഗ്രില്ലിലും മാറ്റങ്ങൾ‌ ഉണ്ടായേക്കാം.

MOST READ: മിനി ബാറുമായി പരിഷ്കരിച്ച മെർസിഡീസ് ബെൻസ് V-ക്ലാസ്

മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

പിൻഭാഗത്ത് നിലവിലെ മോഡലിൽ നിന്ന് അതേ ജോഡി സ്പ്ലിറ്റ് എൽഇഡി ടെയിൽ‌ലൈറ്റുകൾ എസ്‌യുവി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെയിൽ‌ലൈറ്റ് ക്ലസ്റ്ററിന്റെ ആകൃതിയിൽ വരുത്തുന്ന ഏത് മാറ്റവും സ്കോഡയ്ക്ക് അതിന്റെ പിൻ‌ ഫെൻഡറുകളെയോ അല്ലെങ്കിൽ ടെയിൽ‌ഗേറ്റിനെയോ പുനർ‌രൂപകൽപ്പന ചെയ്യേണ്ടതുണ്ട്.

മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും പുതിയ ടെയിൽ ‌ലൈറ്റുകളിൽ അല്പം പരിഷ്‌ക്കരിച്ച ഗ്രാഫിക്സ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. മൊത്തത്തിലുള്ള കോഡിക്കിന്റെ രൂപഘടനയും അതേപടി തുടരുമെങ്കിലും ഇതിന് ഒരു പുതിയ സെറ്റ് അലോയ് വീലുകൾ ലഭിക്കുന്നത് സ്വാഗതാർഹമാണ്.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി മാരുതി ബലേനോ

മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ നിറങ്ങളും അപ്ഹോൾസ്റ്ററി ഫിനിഷുകളും ഒഴികെയുള്ള ഇന്റീരിയറും പഴയ മോഡലിന് സമാനമായിരിക്കും. കൂടാതെ സ്കോഡ പുതിയ കോഡിയാക്കിനെ അതിന്റെ ഏറ്റവും പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യയും, അപ്‌ഡേറ്റ് ചെയ്ത ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉപയോഗിച്ച് വാഗ്ദാനം ചെയ്തേക്കും.

മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

പ്രധാന മാറ്റങ്ങൾ‌ അതിന്റെ വികസിതമായ ഒരു പുതിയ എഞ്ചിന്റെ രൂപത്തിലാകും കാണാൻ സാധിക്കുക. കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ ബിഎസ്-VI കംപ്ലയിന്റ് 2.0 ലിറ്റർ നാല് സിലിണ്ടർ ടി‌എസ്‌ഐ ടർബോ പെട്രോൾ എഞ്ചിൻ സ്കോഡ നൽകും.

MOST READ: മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇത് പരമാവധി 190 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. പുതിയ സ്കോഡ സൂപ്പർബ്, ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾ-സ്പേസ് എന്നിവയിലും ഇതേ എഞ്ചിൻ കാണാം. സ്റ്റാൻഡേർഡായി ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുമായാകും ഈ യൂണിറ്റ് ജോടിയാക്കുക.

മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്‌കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം ആദ്യം അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ എസ്‌യുവിയുടെ വില ഏകദേശം 33 ലക്ഷം രൂപയാകും. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, എം‌ജി ഗ്ലോസ്റ്റർ, ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾ-സ്‌പേസ് എന്നിവയുമായാകും വാഹനം മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
2021 Skoda Kodiaq Facelift SUV Spied Testing Ahead Of India Launch. Read in Malayalam
Story first published: Friday, December 11, 2020, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X