Just In
- 2 hrs ago ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- 6 hrs ago ഇതൊരു ബൂം ചിക്കാ വാവ മൊമെന്റ്; കേരളത്തിന് ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ
- 6 hrs ago ഉന്നം നെക്സോണും ബ്രെസയും തന്നെ, ഹൈപ്പുയർത്തി മഹീന്ദ്രയുടെ കുഞ്ഞൻ എസ്യുവിയുടെ പുത്തൻ ടീസർ
- 6 hrs ago 150 രൂപക്ക് വിമാനത്തില്‍ പറക്കാം! സിനിമ ടിക്കറ്റിന്റെ പൈസക്ക് വിമാനയാത്ര സാധ്യമാകുന്ന റൂട്ട് കേരളത്തിലുമുണ്ട്
Don't Miss
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Movies നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി മാരുതി ബലേനോ
പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റ് ഇന്ത്യൻ വിപണിയിൽ നിരവധി ജനപ്രിയ മോഡലുകൾ വാഗ്ദാനം ചെയ്യുന്നു. 2020 നവംബർ മാസത്തിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായ മാരുതി സുസുക്കി ബലേനോയാണ് ഈ വിഭാഗത്തിന് നേതൃത്വം നൽകുന്നത്.
2020 നവംബറിൽ ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗം മൊത്തം 38,553 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ 33,481 യൂണിറ്റിനെ അപേക്ഷിച്ച് 15 ശതമാനം വളർച്ചയാണ് സെഗ്മെന്റ് നേടിയിരിക്കുന്നത്.
മാരുതി സുസുക്കി ബലേനോ ഈ വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നു, കഴിഞ്ഞ മാസം 17,872 യൂണിറ്റുകളുടെ വിൽപ്പന മോഡൽ നേടി. എന്നിരുന്നാലും, ഒരു വാർഷിക താരതമ്യത്തിൽ, 2019 നവംബറിൽ 18,047 യൂണിറ്റുകളിൽ നിന്ന് ബലേനോയുടെ വിൽപ്പനയിൽ നേരിയ ഇടിവാണ് നേരിടുന്നത്.
മാരുതി ബലേനോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത് ഹ്യുണ്ടായി i20 ആണ്. കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ പുതിയ തലമുറ i20 പ്രീമിയം ഹാച്ച്ബാക്ക് ഹ്യുണ്ടായി അവതരിപ്പിച്ചു, അതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
2020 നവംബർ മാസത്തിൽ i20 ഹാച്ച്ബാക്ക് 9,096 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10,446 യൂണിറ്റിൽ നിന്ന് 13 ശതമാനം ഇടിവാണ് മോഡൽ നേരിട്ടത്. എന്നിരുന്നാലും, വരും മാസങ്ങളിൽ ഈ സംഖ്യകൾ ഗണ്യമായി മെച്ചപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
പട്ടികയിൽ മൂന്നാം സ്ഥാനം നേടുന്നത് ടാറ്റ ആൾട്രോസാണ്. ടാറ്റ മോട്ടോർസിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്ക് ഓഫർ 6,260 യൂണിറ്റ് വിൽപ്പനയാണ് രജിസ്റ്റർ ചെയ്തത്.
ടാറ്റാ ആൾട്രോസ് ഈ സെഗ്മെന്റിൽ സാവധാനം മുന്നേറുകയാണ്, പ്രത്യേകിച്ചും ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗുകളിൽ മോഡൽ ഫൈവ് സ്റ്റാർ നേടി.
ടൊയോട്ട ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കിന്റെ വിൽപ്പനയെ ടാറ്റ ആൾട്രോസ് മറികടന്നു. മാരുതി ബലേനോയുടെ പുനർനിർമ്മിച്ച പതിപ്പായ ടൊയോട്ട ഗ്ലാൻസ കഴിഞ്ഞ മാസം 2,428 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു. 2019 നവംബർ മുതൽ 2,313 യൂണിറ്റിലെ വാർഷിക വിൽപ്പനയോടെ താരതമ്യപ്പെടുത്തുമ്പോൾ ഇത് ഇപ്പോഴും 5.0 ശതമാനം വളർച്ചയാണ്.
ഫോർഡ് ഫ്രീസ്റ്റൈൽ 2020 നവംബറിൽ 79 ശതമാനം വളർച്ച കൈവരിച്ചു. 2019 നവംബറിൽ 632 യൂണിറ്റായിരുന്ന ഫോർഡ് ഫ്രീസ്റ്റൈലിന്റെ വിൽപ്പന കഴിഞ്ഞ മാസം 1,134 യൂണിറ്റായി ഉയർന്നു.
Rank | Model | Nov'20 | Nov'19 | Growth (%) |
1 | Maruti Baleno | 17,872 | 18,047 | -1 |
2 | Hyundai i20 | 9,096 | 10,446 | -13 |
3 | Tata Altroz | 6,260 | 0 | - |
4 | Toyota Glanza | 2,428 | 2,313 | 5 |
5 | Ford Freestyle | 1,134 | 632 | 79 |
6 | Volkswagen Polo | 1,130 | 1,702 | -34 |
7 | Honda Jazz | 633 | 341 | 86 |
Source: Autopunditz.com
ഫോക്സ്വാഗൺ പോളോയും ഹോണ്ട ജാസും പട്ടികയിലെ അവസാന സ്ഥാനങ്ങളിലെത്തി. ഫോക്സ്വാഗൺ പോളോ 1,130 യൂണിറ്റ് വിൽപ്പനയുമായി 34 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2020 നവംബർ മാസത്തിൽ ഹോണ്ട ജാസ് 664 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.