എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

മാരുതി സുസുക്കി എർട്ടിഗയ്ക്കും മഹീന്ദ്ര മറാസോയ്‌ക്കുമുള്ള ഉത്തരവുമായി ഹ്യുണ്ടായി പുതിയ കോം‌പാക്‌ട് എംപിവി മോഡലിനെ ഇന്ത്യയിലും ആഗോള തലത്തിലും അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.

എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹ്യുണ്ടായി എംപിവി മോഡലിനെ സ്റ്റാരിയ എന്ന് വിളിക്കുമെന്നാണ് സൂചന. അടുത്തിടെ ഫിലിപ്പൈൻസിൽ "സ്റ്റാരിയ പ്രീമിയം", "സ്റ്റാരിയ" എന്നീ പേരുകൾ വ്യാപാരമുദ്ര ചെയ്‌തതിനു പിന്നാലെയാണ് ഈ അഭ്യൂഹങ്ങൾ പുറത്തുവരുന്നത്.

എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

ദക്ഷിണേഷ്യൻ വിപണികൾക്കായുള്ള അടുത്തതലമുറ സ്റ്റാരെക്‌സിന്റെ പേരാണ് സ്റ്റാരിയയെന്നും കുറച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന ഹ്യുണ്ടായി കോംപാക്ട് എം‌പി‌വി വിലയുടെ കാര്യത്തിൽ എർ‌ട്ടിഗയെക്കാലും അല്പം പ്രീമിയം ബദലായിരിക്കും.

MOST READ: സോനെറ്റിന് ആവശ്യക്കാർ ഏറെ; കാത്തിരിപ്പ് കാലയളവ് അഞ്ച് മാസത്തോളം

എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

പുതിയ എം‌പി‌വിക്കായി വെന്യുവിന്റെ പ്ലാറ്റ്ഫോം ഹ്യുണ്ടായി ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ വിലയിരുത്തുന്നു. എന്നിരുന്നാലും പുതിയ ക്രെറ്റയുടെ പ്ലാറ്റ്ഫോം 7 സീറ്റർ എംപിവിക്ക് കൂടുതൽ അനുയോജ്യമാകുമെന്ന് ഞങ്ങളുടെ വിശ്വാസം.

എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം 7 സീറ്റർ എസ്‌യുവികളെയോ എംപിവികളെയോ ഉൾക്കൊള്ളാൻ പുതിയ ക്രെറ്റയുടെ പ്ലാറ്റ്ഫോം അനുയോജ്യമാണ്. വാസ്തവത്തിൽ ഹ്യുണ്ടായി ദക്ഷിണ കൊറിയയിൽ ഏഴ് സീറ്റർ ക്രെറ്റ പതിപ്പിന്റെ പരീക്ഷണ ഘട്ടത്തിലുമാണിപ്പോൾ.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി മാരുതി ബലേനോ

എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

1.5 എഞ്ചിൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 113 bhp കരുത്തും 145 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ഓയിൽ ബർണർ 113 bhp പവറിൽ 250 Nm torque സൃഷ്ടിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളാകും ഓഫറിലുണ്ടാവുക.

എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

പുതിയ എം‌പിവി ഹ്യുണ്ടായിയുടെ ഇന്തോനേഷ്യ ഫാക്ടറിയിൽ നിർമിക്കുകയും ഫിലിപ്പൈൻസ് ഉൾപ്പെടെയുള്ള തെരഞ്ഞെടുത്ത വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. മലേഷ്യ, ലാവോസ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലും സ്റ്റാരിയയുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

MOST READ: ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ്

എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി പുതിയ ഏഴ് സീറ്റർ ക്രെറ്റയെ, 2021 ൽ വിപണിയിൽ എത്തിച്ചേക്കും. ഹ്യുണ്ടായി അൽകാസർ എന്ന് വിളിക്കുമെന്ന് കരുതുന്ന മോഡലിനൊപ്പം AX എന്ന രഹസ്യനാമമുള്ള മൈക്രോ എസ്‌യുവിയുടെയും അണിയറയിലാണ്.

എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

ഈ മോഡൽ പുതിയ സാൻട്രോയുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. മാത്രമല്ല ടാറ്റ HBX, മാരുതി ഇഗ്നിസ് എന്നീ കാറുകളുമായാകും വാഹനം മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Ertiga Rival Hyundai Compact MPV Could Be Called The Staria. Read in Malayalam
Story first published: Friday, December 11, 2020, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X