ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ്

വരും വര്‍ഷം മോഡലുകളിലുടനീളം വില വര്‍ധനവ് ഉണ്ടാകുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതോടെയാണ് വാഹനങ്ങളിലും വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ്

ചെലവ് നികത്തുന്നതിനായി ജനുവരി ഒന്നിന് മോഡലുകളിലുടനീളം വാഹനങ്ങളുടെ വില മൂന്ന് ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ് അറിയിച്ചു. മോഡലിനെ ആശ്രയിച്ച് വില വര്‍ധനവ് 1-3 ശതമാനം മുതല്‍ 5,000 മുതല്‍ 35,000 രൂപ വരെ വര്‍ധിക്കുമെന്ന് ഫോര്‍ഡ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് സെയില്‍സ് ആന്‍ഡ് സര്‍വീസ് വിനയ് റെയ്ന പറഞ്ഞു.

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ്

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് കാരണം ഈ നടപടി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, 2020-ല്‍ നടന്ന ബുക്കിംഗുകള്‍ വില വര്‍ധനവിന്റെ ഭാഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MOST READ: മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ്

അസംസ്‌കൃത വസ്തുക്കളുടെ ചെലവ് പ്രതികൂല പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ്

ഫോര്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ 2021 -ന്റെ രണ്ടാം പകുതിയില്‍ C-സെഗ്മെന്റ് എസ്‌യുവി ശ്രേണിയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

MOST READ: വിഷൻ-ഇൻ എസ്‌യുവിയുടെ ഔദ്യോഗിക പേര് വെളിപ്പെടുത്താൻ തയാറെടുത്ത് സ്കോഡ

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ്

ഫോര്‍ഡ്-മഹീന്ദ്ര സംയുക്ത സംരംഭത്തിന് കീഴില്‍ പുറത്തിറക്കുന്ന ആദ്യ മോഡല്‍ കൂടിയാകും ഇത്. 2021-22 കാലയളവില്‍ പുറത്തിറങ്ങാനിരിക്കുന്ന മഹീന്ദ്ര XUV400, ഫോര്‍ഡ് B745 (കോഡ് നെയിം) എന്നീ രണ്ട് പുതിയ മിഡ്-സൈസ് എസ്‌യുവികളും ഇരുവരും ചേര്‍ന്നാകും വികസിപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ്

2021 -ന്റെ ആദ്യ പാദത്തില്‍ വിപണിയില്‍ എത്തുന്ന പുതുതലമുറ മഹീന്ദ്ര XUV500 -യുടെ അതേ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഫോര്‍ഡിന്റെ ഈ മോഡലും. പുതുതലമുറ XUV500 ഇതിനകം തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ നിരവധി തവണ പരീക്ഷണയോട്ടം ആരംഭിച്ചു കഴിഞ്ഞു.

MOST READ: മാഗ്നൈറ്റായി തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ്

ഫോര്‍ഡിന്റെ ഈ പുതിയ വാഹനം പരീക്ഷണ ആവശ്യങ്ങള്‍ക്കായി ഇതുവരെ നിരത്തുകളില്‍ എത്തിയിട്ടില്ല. പ്ലാറ്റ്ഫോം മാത്രമല്ല, ഫോര്‍ഡ് എസ്‌യുവി, മഹീന്ദ്ര XUV500 -ല്‍ നിന്നുള്ള നിരവധി ഘടകങ്ങള്‍ പങ്കിടും. മഹീന്ദ്ര XUV-യില്‍ നിന്നുള്ള 75 ശതമാനം ഘടകങ്ങളും പുതിയ മോഡല്‍ പങ്കിടാനാകുമെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford India To Hike Vehicle Prices From January. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X