മാഗ്നൈറ്റായി തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് എത്തിയ പുതിയ നിസാൻ മാഗ്നൈറ്റ് വിപണിയിൽ വിസ്‌മയം തീർക്കുകയാണ്. വാങ്ങുന്നവർക്കിടയിൽ പ്രകടമായ ജനപ്രീതിയുടെ പ്രധാന കാരണം വാഹനത്തിന് നൽകിയ വിലനിർണയമാണ്.

മാഗ്നൈറ്റ് സ്വന്തമാക്കാൻ തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

4.99 ലക്ഷം മുതൽ Rs. 9.45 ലക്ഷം എക്സ്ഷോറൂം വിലയിലെത്തിയ മാഗ്നൈറ്റ് സമാരംഭിച്ച് വെറും അഞ്ച് ദിവസത്തിനുള്ളിൽ 5,000-ത്തിലധികം ബുക്കിംഗുകൾ നേടാനും സാധിച്ചു. എതിരാളികളായ കിയ സോനെറ്റ്, മാരുതി വിറ്റാര ബ്രെസ എന്നിവരെ മറികടക്കുന്നതിനോടൊപ്പം ചില ഹാച്ച്ബാക്ക് ഉപഭോക്താക്കളെയും മോഡലിലേക്ക് ആകർഷിക്കാൻ നിസാന് കഴിയും.

മാഗ്നൈറ്റ് സ്വന്തമാക്കാൻ തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

പുതിയ നിസാൻ മാഗ്നൈറ്റിനോടുള്ള പ്രതികരണം കമ്പനിക്ക് അൽപ്പം അമിതമാണെന്ന് തോന്നുന്നു. ഡീലർമാരുടെ അഭിപ്രായത്തിൽ അടിസ്ഥാന ‘XE' മോഡലിനായുള്ള കാത്തിരിപ്പ് കാലാവധി നിലവിൽ ആറുമാസമാണ്.

MOST READ: റാപ്പിഡ് റൈഡര്‍ വേരിയന്റ് വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ

മാഗ്നൈറ്റ് സ്വന്തമാക്കാൻ തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

ഉയർന്ന വേരിയന്റുകൾക്കായി പോലും തെരഞ്ഞെടുത്ത നഗരങ്ങളിൽ ഉപഭോക്താക്കൾക്ക് ഒരു മാസത്തിൽ കൂടുതൽ കാത്തിരിക്കേണ്ടിവരും. എന്തായാലും മാഗ്നൈറ്റിന്റെ ഉത്പാദന ശേഷി വർധിപ്പിക്കുമെന്നും വാഹനങ്ങൾക്കായുള്ള ഡെലിവറിയും എത്രയും വേഗം നടത്തുമെന്ന് പ്രതീക്ഷിക്കാം.

മാഗ്നൈറ്റ് സ്വന്തമാക്കാൻ തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

ഡെലിവറിയിലെ കാലതാമസം ആളുകളുടെ താൽപര്യം നഷ്‌ടപ്പെടാൻ ഇടയാക്കുമെന്ന് ഉറപ്പാണ്. അതിനാൽ തന്നെ അത് ഒഴിവാക്കാൻ നിസാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ ബ്രാൻഡായ ഡാറ്റ്സനിന്റെ ഉൽ‌പ്പന്നത്തിൽ ആകർഷിക്കുന്നതിൽ ബ്രാൻഡ് മുമ്പ് പരാജയപ്പെട്ടിരുന്നു.

MOST READ: ഇലക്ട്രിക് റേഞ്ച് റോവർ ക്ലാസിക്കിന്റെ ഉത്പാദനം ആരംഭിച്ച് ലുനാസ്

മാഗ്നൈറ്റ് സ്വന്തമാക്കാൻ തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

എന്നിരുന്നാലും നമ്മുടെ രാജ്യത്ത് കോം‌പാക്ട് ക്രോസ് ഓവറുകളുടെയും എസ്‌യുവികളുടെയും ജനപ്രീതി വർധിച്ചതോടെ നിസാന് മാഗ്നൈറ്റിലൂടെ വിജയികളാകാൻ സാധിക്കും എന്നാണ് വിലയിരുത്തൽ.

മാഗ്നൈറ്റ് സ്വന്തമാക്കാൻ തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മാഗ്നൈറ്റ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ആദ്യത്തേത് 1.0 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, 3 സിലിണ്ടർ പെട്രോൾ യൂണിറ്റാണ്. ഇത് പരമാവധി 72 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: 2021 കൺട്രിമാൻ ബോർഡ്‌വാക്ക് എഡിഷനുമായി മിനി

മാഗ്നൈറ്റ് സ്വന്തമാക്കാൻ തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

രണ്ടാമത്തെ 1.0 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിൻ 100 bhp പവറും 160 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമാണ്. രണ്ട് യൂണിറ്റിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭ്യമാണ്. അതേസമയം ടർബോ-പെട്രോൾ മോഡലുകൾക്ക് സിവിടി ഓപ്ഷനും തെരഞ്ഞെടുക്കാം.

മാഗ്നൈറ്റ് സ്വന്തമാക്കാൻ തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള വയർലെസ് കണക്റ്റിവിറ്റി, 360 ഡിഗ്രി ക്യാമറ, പൂർണ ഡിജിറ്റൽ 7 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടെ നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകൾ മാഗ്നൈറ്റിൽ ഉണ്ട്.

മാഗ്നൈറ്റ് സ്വന്തമാക്കാൻ തള്ളിക്കയറ്റം, സ്വന്തമാക്കാൻ കാത്തിരിക്കണം ആറ് മാസം

ഇതിന് അമ്പതിലധികം കണക്റ്റഡ് കാർ സവിശേഷതകളുള്ള നിസാൻ കണക്റ്റ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിയോഡറൈസിംഗ്, ഡസ്റ്റ് ഫിൽട്ടർ ശേഷിയുള്ള എസി എന്നിവയും ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Waiting Period Reaches Six Months. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X