റാപ്പിഡ് റൈഡര്‍ വേരിയന്റ് വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ

റാപ്പിഡിന്റെ അടിസ്ഥാന വേരിയന്റായ റൈഡര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ. 7.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ഈ പതിപ്പിനെ സ്‌കോഡ വിപണിയില്‍ എത്തിച്ചിരുന്നത്.

റാപ്പിഡ് റൈഡര്‍ വേരിയന്റ് വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ

ചെക്ക് റിപ്പബ്‌ളിക്കന്‍ നിര്‍മാതാക്കളായ സ്‌കോഡയില്‍ നിന്നും താങ്ങവുന്ന വിലയില്‍ വാഹനം എത്തിയതോടെ ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിരവധി ഫീച്ചറുകളും ഈ പതിപ്പില്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു.

റാപ്പിഡ് റൈഡര്‍ വേരിയന്റ് വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ

റൈഡര്‍ വേരിയന്റ് നിര്‍ത്തലാക്കിയതോടെ, റൈഡര്‍ പ്ലസ് വേരിയന്റാണ് ഇപ്പോള്‍ സ്‌കോഡ റാപ്പിഡ് ലൈനപ്പിലെ എന്‍ട്രി ലെവല്‍ പതിപ്പായി എത്തുന്നത്. പുതിയ എന്‍ട്രി ലെവല്‍ സ്‌കോഡ റാപ്പിഡ് റൈഡര്‍ പ്ലസ് മോഡലിന് 7.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

MOST READ: ഇലക്ട്രിക് റേഞ്ച് റോവർ ക്ലാസിക്കിന്റെ ഉത്പാദനം ആരംഭിച്ച് ലുനാസ്

റാപ്പിഡ് റൈഡര്‍ വേരിയന്റ് വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ

ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന ഓഫറുകളിലൊന്നായി ഇപ്പോഴും മോഡല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. റൈഡര്‍ വേരിയന്റിന് അതേ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ലഭിച്ചിരുന്നു. ഈ എഞ്ചിന്‍ 110 bhp കരുത്തും 175 Nm torque ഉം സൃഷ്ടിക്കുന്നു.

റാപ്പിഡ് റൈഡര്‍ വേരിയന്റ് വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ഇല്ലാതെ സ്റ്റാന്‍ഡേര്‍ഡ് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. പുതിയ റൈഡര്‍ പ്ലസ് വേരിയന്റിലും ഇതേ എഞ്ചിന്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെങ്കിലും ഓപ്ഷണല്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റിനൊപ്പം വരുന്നു.

MOST READ: ടിബൈക്ക് വണ്‍ പ്രോ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് സ്മാര്‍ട്രോണ്‍

റാപ്പിഡ് റൈഡര്‍ വേരിയന്റ് വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ

പുതിയ എന്‍ട്രി ലെവല്‍ സ്‌കോഡ റാപ്പിഡ് വേരിയന്റിന്റെ ഓട്ടോമാറ്റിക് പതിപ്പിന് 9.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, ടോഫി ബ്രൗണ്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ പുതിയ റാപ്പിഡ് റൈഡര്‍ പ്ലസ് തെരഞ്ഞെടുക്കാന്‍ സാധിക്കും.

റാപ്പിഡ് റൈഡര്‍ വേരിയന്റ് വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ

ബട്ടര്‍ഫ്‌ലൈ ഗ്രില്‍, ഗ്ലോസി ബ്ലാക്ക് ഫിനിഷ്ഡ് B പില്ലറുകള്‍, ക്രോംഡ് വിന്‍ഡോ ലൈന്‍, ബ്ലാക്ക് സൈഡ് ഡെക്കലുകള്‍, ട്രങ്ക് ലിഡ് അലങ്കാരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ബ്ലാക്ക് സ്ലേറ്റുകളുമായാണ് സ്‌കോഡ റാപ്പിഡ് റൈഡര്‍ പ്ലസ് വരുന്നത്.

MOST READ: നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

റാപ്പിഡ് റൈഡര്‍ വേരിയന്റ് വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ

ടു-ടോണ്‍ എബോണി സാന്‍ഡ് ക്യാബിന്‍ തീം പോലുള്ള സവിശേഷതകള്‍ ഇന്റീരിയറിന് ലഭിക്കുന്നതും സ്വാഗതാര്‍ഹമാണ്. ഐവെറി സ്ലേറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററി, റാപ്പിഡ് ലിഖിതങ്ങളുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്‌കഫ് പ്ലേറ്റുകള്‍, മിറര്‍ലിങ്കിന് അനുയോജ്യമായ സ്മാര്‍ട്ട് ലിങ്ക് സാങ്കേതികവിദ്യയുള്ള 16.51 സെന്റിമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സ്മാര്‍ട്ട്‌ഫോണ്‍ സംയോജനം, ക്ലൈമാട്രോണിക് സാങ്കേതികവിദ്യ തുടങ്ങിയവ അകത്തളത്തെ സവിശേഷതകളാണ്.

റാപ്പിഡ് റൈഡര്‍ വേരിയന്റ് വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ

പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം യുഎസ്ബി, ഓക്‌സ്-ഇന്‍, ബ്ലൂടൂത്ത് ഓപ്ഷനുകളും പിന്തുണയ്ക്കുന്നു. ക്രമീകരിക്കാവുന്ന ഡ്യുവല്‍ റിയര്‍ എസി വെന്റുകള്‍, മുന്നിലും പിന്നിലുമുള്ള സെന്റര്‍ കണ്‍സോളിലെ 12 V പവര്‍ സോക്കറ്റ്, ക്രമീകരിക്കാവുന്ന മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, മടക്കാവുന്ന ആംറെസ്റ്റുകള്‍, റിമോട്ട് കണ്‍ട്രോള്‍ സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം എന്നിവയാണ് റാപ്പിഡ് റൈഡര്‍ പ്ലസിലെ മറ്റ് സവിശേഷതകള്‍.

MOST READ: ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

റാപ്പിഡ് റൈഡര്‍ വേരിയന്റ് വിപണിയില്‍ നിന്നും പിന്‍വലിച്ച് സ്‌കോഡ

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി-ഗ്ലെയര്‍ ഇന്റീരിയര്‍ റിയര്‍ വ്യൂ മിറര്‍, ടൈമര്‍ ഉള്ള റിയര്‍ വിന്‍ഡ്സ്‌ക്രീന്‍ ഡിഫോഗര്‍, ഉയരം ക്രമീകരിക്കാവുന്ന ത്രീ-പോയിന്റ് ഫ്രണ്ട് സീറ്റ് ബെല്‍റ്റുകള്‍, പരുക്കന്‍ റോഡ് പാക്കേജ്, ഫ്‌ലോട്ടിംഗ് കോഡ് സിസ്റ്റമുള്ള എഞ്ചിന്‍ ഇമോബിലൈസര്‍ തുടങ്ങിയവ സുരക്ഷാ സവിശേഷതകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Rapid Base-Variant Rider Discontinued In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X