നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വില്‍പ്പനയ്ക്ക് കരുത്തേകുന്നതിനുമായി രാജ്യത്തെ 30 നഗരങ്ങളിലായി നെക്‌സ ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് സേവനം ആരംഭിച്ച് മാരുതി സുസുക്കി.

നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് എന്‍ഡ്-ടു-എന്‍ഡ്, തത്സമയ കാര്‍ ഫിനാന്‍സ് സൗകര്യം നല്‍കാന്‍ ഓണ്‍ലൈന്‍ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

കാര്‍ ഫിനാന്‍സ് ഓപ്ഷന്‍ ലളിതമാക്കുക എന്ന ഉദ്ദേശ്യത്തോടെ, മുഴുവന്‍ വാഹന ഫിനാന്‍സ് ആവശ്യങ്ങള്‍ക്കും ഒരു 'വണ്‍-സ്റ്റോപ്പ് ഷോപ്പ്' എന്ന് അവകാശപ്പെടുന്ന ഈ സൗകര്യം അനുവദിക്കും.

MOST READ: നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

ശരിയായ ഫിനാന്‍സ് പങ്കാളിയെ തെരഞ്ഞെടുക്കല്‍, ഏറ്റവും അനുയോജ്യമായ വായ്പ, ഉത്പ്പന്നം തെരഞ്ഞെടുക്കല്‍, ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ ഔപചാരികതകളും പൂര്‍ത്തിയാക്കുക, വായ്പ വിതരണം ചെയ്യുക എന്നിവ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

മള്‍ട്ടിപ്പിള്‍ ഫിനാന്‍സിയര്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നതിനായി മാരുതി എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ICCI ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ചോളമണ്ഡലം ഫിനാന്‍സ്, AU സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മഹീന്ദ്ര ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര പ്രൈം എന്നിവയുമായി സഖ്യത്തിലേര്‍പ്പെട്ടു.

MOST READ: ഫോര്‍ഡ് ഫ്രീസ്‌റ്റൈലിന് ആവശ്യക്കാര്‍ ഏറുന്നു; നവംബറില്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

കാര്‍ ധനസഹായത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച് ആശങ്കപ്പെടാതെ ഡോട്ട് ലൈനില്‍ ഒപ്പിടാന്‍ ഭാവി വാങ്ങുന്നവരെ ബോധ്യപ്പെടുത്താന്‍ ഈ സൗകര്യത്തിന് കഴിയുമെന്ന് രാജ്യത്തെ കാര്‍ നിര്‍മ്മാതാവ് പ്രതീക്ഷിക്കുന്നു.

നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

'ഞങ്ങളുടെ ഉപഭോക്താക്കളെ അവരുടെ കാര്‍ വാങ്ങല്‍ യാത്രയില്‍ സഹായിക്കുന്നതിനുള്ള സവിശേഷമായ വഴികള്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും പര്യവേക്ഷണം ചെയ്തിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിചി അയുകാവ പറഞ്ഞു.

MOST READ: 3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

നിലവില്‍ നെക്‌സ വെബ്സൈറ്റില്‍ ഹോസ്റ്റുചെയ്തിരിക്കുന്ന സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്ഫോമിന് കീഴില്‍ ഉപയോക്താക്കള്‍ക്കായി ഇഷ്ടാനുസൃത ക്യൂറേറ്റഡ് വ്യക്തിഗത വായ്പ ഓഫറുകള്‍ നല്‍കുന്നതിന് നിരവധി ജനപ്രിയ ഫിനാന്‍സിയര്‍മാരുമായി ഞങ്ങള്‍ പങ്കാളികളായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

ഈ ഡിജിറ്റല്‍ സേവനം എളുപ്പത്തിലുള്ള ഫിനാന്‍സ് സഹായ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല വായ്പാ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഇത് തികച്ചും സുതാര്യവുമാണ്. മറ്റ് നേട്ടങ്ങള്‍ക്കൊപ്പം, വായ്പാ കാലാവധിയും പലിശനിരക്കും തെരഞ്ഞെടുത്ത് ഇഎംഐ ഇച്ഛാനുസൃതമാക്കാന്‍ ഉപഭോക്താവിന് കഴിയുമെന്നും കമ്പനി അറിയിച്ചു.

MOST READ: പൾസർ 125 മോഡലുകൾക്ക് ആകർഷകമായ ഇയർ-എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ബജാജ്

നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

ഡല്‍ഹി, ഗുരുഗ്രാം, ലഖ്നൗ, ജയ്പൂര്‍, മുംബൈ, പൂനെ, അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊല്‍ക്കത്ത, കൊച്ചി, ഗുവാഹത്തി, ഗോവ, ഭുവനേശ്വര്‍ ഭോപ്പാല്‍, കോയമ്പത്തൂര്‍, സൂററ്റ്, വഡോദര, റാഞ്ചി, റായ്പൂര്‍, നാഗ്പൂര്‍, തിരുവനന്തപുരം, വിശാഖപട്ടണം, ഉദയ്പൂര്‍, കാണ്‍പൂര്‍, വിജയവാഡ, ഡെറാഡൂണ്‍ തുടങ്ങിയ ഇടങ്ങളിലാകും ഈ സൗകര്യം ആദ്യം ലഭ്യമാക്കു.

നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

പിന്നാലെ വിവിധ ഇടങ്ങളിലേക്ക് വ്യപിപ്പിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. നെക്‌സ ഉപഭോക്താക്കള്‍ക്കും ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്കുമാകും ഈ സൗകര്യം ലഭിക്കുന്നു. ഇത് ഉടന്‍ തന്നെ അരീന ഉപഭോക്താക്കളിലേക്കും വ്യാപിപ്പിക്കും.

Most Read Articles

Malayalam
English summary
Maruti Rolls Out Digital Finance Platform For Nexa Customers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X