Just In
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 12 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 12 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 13 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
രാജ്യസഭ തിരഞ്ഞെടുപ്പ്; യുഡിഎഫിന് 2 വോട്ട് കുറയും, ജോണ്‍ ബ്രിട്ടാസും സിപിഎം പരിഗണയില്‍
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പൾസർ 125 മോഡലുകൾക്ക് ആകർഷകമായ ഇയർ-എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ബജാജ്
പൾസർ 125 മോഡലുകൾക്ക് ആകർഷകമായ ഇയർ-എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ബജാജ്. ഇതിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും പൾസർ സീരീസിലെ എൻട്രി ലെവൽ മോട്ടോർസൈക്കിളിന്റെ സ്റ്റോക്ക് വിറ്റഴിക്കുകയുമാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

പുതിയ ബജാജ് പൾസർ 125 വാങ്ങുന്നവർക്ക് 2,000 രൂപ വരെയാണ് കിഴിവുകൾ ലഭിക്കുക. അതോടൊപ്പം വെറും 12,725 രൂപ ഡൗൺ പെയ്മെന്റായി അടച്ചുകൊണ്ട് 125 സിസി മോഡൽ സ്വന്തമാക്കാനും കഴിയും.

ഈ ഓഫറുകൾ 2020 ഡിസംബർ 15 വരെ മാത്രമാണ് സാധുതയുള്ളത്. 125 സിസി സെഗ്‌മെന്റിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് ബജാജ് പൾസർ 125. ഐക്കണിക് പൾസർ ഡിസൈൻ തന്നെയാണ് ബൈക്കിന്റെ പ്രധാന ആകർഷണവും.
MOST READ: കെടിഎം, ഹസ്ഖ്‌വര്‍ണ ബൈക്കുകൾക്ക് ചെലവേറും; മോഡൽ നിരയിലുടനീളം വില വർധന

മോട്ടോർസൈക്കിളിൽ സ്‌കൾപ്പഡ് ഫ്യുവൽ ടാങ്കും ഉണ്ട്. അത് മസ്ക്കുലർ രൂപമാണ് പൾസർ 125-ന് സമ്മാനിക്കുന്നത്. മെച്ചപ്പെടുത്തിയ വിഷ്വൽ അപ്പീലിനായി ബജാജ് ഓട്ടോ ഒരു സ്റ്റൈലിഷ് ബെല്ലി പാനും ബൈക്കിൽ സംയോജിപ്പിച്ചിട്ടുണ്ട്.

124.4 സിസി സിംഗിൾ സിലിണ്ടർ ബിഎസ്-VI എഞ്ചിനാണ് ബജാജ് പൾസർ 125 ന്റെ ഹൃദയം. ഇത് 2 സ്പാർക്ക് പ്ലഗുകളും 2 വാൽവുകളുമാണ് ഉപയോഗിക്കുന്നത്. 8,500 rpm-ൽ പരമാവധി 11.8 bhp കരുത്തും 6,500 rpm-ൽ 10.8 Nm torque ഉം ഉത്പാദിപ്പിക്കാൻ ഇത് പ്രാപ്തമാണ്.
MOST READ: 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോയുമായി ഏഥര്‍; പുതിയ നഗരങ്ങളിലേക്ക് ഉടന്‍

അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 2,055 mm നീളവും, 755 mm വീതിയും, 1,060 mm വീല്‍ബേസുമാണ് ബൈക്കിനുള്ളത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഗ്യാസ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍.

സുരക്ഷയ്ക്കായി മുന്നില്‍ 170 mm ഡ്രം ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ്. ഡിസ്‌ക് വേരിയന്റില്‍ 240 mm ഡിസ്‌ക് ബ്രേക്കാണ് മുൻവശത്ത് ബജാജ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ അധിക സുരക്ഷയ്ക്കായി കോംബി ബ്രേക്കിംഗ് സംവിധാനവും വാഹനത്തിലുണ്ട്.
MOST READ: മുംബൈയിൽ 90 കടന്ന് പെട്രോൾ; ഇന്ധന വിലയിൽ തുടർച്ചയായി വർധനവ്

മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ പൾസർ 125 ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഇന്ത്യൻ വിപണിയിൽ ഹോണ്ട SP125, ഹീറോ ഗ്ലാമര്‍ i3S മോഡലുകളാണ് കുഞ്ഞൻ പള്‍സറിന്റെ പ്രധാന എതിരാളികള്‍.

ഒരു സ്പ്ലിറ്റ് സീറ്റ് സജ്ജീകരണമുള്ള വേരിയന്റും പൾസർ 125-ന് ഉണ്ട്. നിലവില്‍ വിപണിയില്‍ ഉള്ള മോഡല്‍ ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മാത്രമാണ് വില്‍പ്പനയ്ക്കെത്തിയിരുന്നത്.