3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

ഡിസംബറിൽ ഉൽപ്പന്ന ശ്രേണിയിലുടനീളം ആകർഷകമായ ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര. ഇന്ത്യയിലെ തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴിയാണ് കമ്പനി കിടിലൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, കോംപ്ലിമെന്ററി ആക്സസറീസ് എന്നിവയുടെ രൂപത്തിലാണ് കിഴിവുകൾ ലഭിക്കുന്നത്. ഈ ഓഫറുകൾ ഡീലർഷിപ്പ് അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.

3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

മഹീന്ദ്ര ആൾട്യൂറാസ് G4 പ്രീമിയം ഫുൾ-സൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2.20 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 16,000 രൂപയുടെ കോർപ്പറേറ്റ് കിഴിവ്, 20,000 രൂപ വിലയുള്ള ആക്സസറികൾ എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

MOST READ: 2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

അതുപോലെ ജനപ്രിയ മോഡലായ XUV500-യിൽ ഉപഭോക്താക്കൾക്ക് 13,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 30,000 രൂപ എക്സ്ചേഞ്ച് ബോണസും W5, W7 വേരിയന്റുകൾക്ക് 9,000 രൂപ കോർപ്പറേറ്റ് കിഴിവും ലഭിക്കും. എസ്‌യുവിയുടെ ബാക്കി വകഭേദങ്ങൾക്ക് 5,000 രൂപ വിലവരുന്ന ആക്സസറികളുടെ രൂപത്തിൽ അധിക ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

മഹീന്ദ്ര സ്കോർപിയോ സ്വന്തമാക്കുമ്പോൾ 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്, 10,000 രൂപ വിലയുള്ള ആക്സസറികൾ എന്നിവയാണ് ലഭ്യമാകുന്നത്. എന്നിരുന്നാലും ഈ ഓഫറുകൾ കാറിന്റെ S5 വേരിയന്റിന് മാത്രമേ ബാധകമാകൂ.

MOST READ: ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

6,500 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 4,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉപയോഗിച്ച് ബൊലേറോ വാഗ്ദാനം ചെയ്യുന്നു. അതുപോലെ കമ്പനിയുടെ എംപിവി മോഡലായ മറാസോയ്ക്ക് 15,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യം, 5,000 രൂപ വിലയുള്ള ആക്സസറികൾ എന്നിവ സാധുവാണ്.

3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

അതേസമയം ജനപ്രിയ കോംപാക്‌ട് എസ്‌യുവിയായ XUV300-യുടെ പെട്രോൾ വേരിയന്റുകൾക്ക് 25,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

MOST READ: XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

ഡീസൽ വേരിയന്റുകൾക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്, 6,550 രൂപ വരെയുള്ള കോംപ്ലിമെന്ററി ആക്‌സസറികൾ എന്നിവ ഉപയോഗിച്ചും തെരഞ്ഞെടുക്കാം.

3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

നിലവിൽ ബ്രാൻഡിൽ നിന്നും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായ പുതിയ ഥാറിനും കമ്പനിയുടെ എൻട്രി ലെവൽ ഓഫറായ KUV100NXT മിനി എസ്‌യുവിക്കും ഒരു ആനുകൂല്യവും നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra India Offering Attractive Discounts Upto Rs 3.06 Lakh. Read in Malayalam
Story first published: Wednesday, December 9, 2020, 10:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X