2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെ ഉള്ള വിഭാഗമാണ് മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളുടേത്. പ്രതിവര്‍ഷ വില്‍പ്പനയില്‍ 3 ശതമാനത്തിന്റെ വര്‍ധനവാണ് ഈ ശ്രേണിയില്‍ ഉണ്ടായിരിക്കുന്നത്.

2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

2019 നവംബറില്‍ 25,884 യൂണിറ്റുകളാണ് വിറ്റഴിച്ചതെങ്കില്‍ ഈ വര്‍ഷം അത് 26,667 യൂണിറ്റായി ഉയര്‍ത്താനും സാധിച്ചു. മാരുതി സുസുക്കി എര്‍ട്ടിഗ ഈ വിഭാഗത്തില്‍ മുന്നിട്ടുനില്‍ക്കുന്നു. ജനപ്രിയ എംപിവി കഴിഞ്ഞ മാസം 9,557 യൂണിറ്റ് വില്‍പന രജിസ്റ്റര്‍ ചെയ്തു, ഇത് 2019 നവംബറിലെ 7,537 യൂണിറ്റ് വില്‍പനയില്‍ നിന്ന് 27 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് പിന്നിലായി മഹീന്ദ്ര, ബൊലേറോയാണ് രണ്ടാം സ്ഥാനത്ത്. കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയ എംയുവി ഇപ്പോള്‍ ഉയര്‍ന്ന വില്‍പ്പന രജിസ്റ്റര്‍ ചെയ്യുന്നത് തുടരുകയാണ്, നവംബറിലും വ്യത്യാസമില്ല. മഹീന്ദ്ര ബൊലേറോ കഴിഞ്ഞ മാസം 6,055 യൂണിറ്റുകള്‍ വിറ്റു.

MOST READ: ആപ്പെ എക്സ്ട്രാ LDXപ്ലസ് കാര്‍ഗോ ത്രീ വീലര്‍ പുറത്തിറക്കി പിയാജിയോ; വില 2.65 ലക്ഷം രൂപ

2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

എന്നാല്‍ 2019 നവംബറില്‍ 5,127 യൂണിറ്റായിരുന്നു വില്‍പ്പന. ഇതോടെ 18 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ നേടിയെടുത്തത്. വിപണിയില്‍ വളരെ പ്രചാരമുള്ള മോഡലായി റെനോ ട്രൈബര്‍ മാറി. ചുരുങ്ങിയ സമയം കൊണ്ട് കോംപാക്ട് സബ്-4 മീറ്റര്‍ എംപിവി ഓഫറിംഗ് എല്ലാവരുടേയും ആകര്‍ഷണീയത നേടി, പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറുകയും ചെയ്തു.

2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

2020 നവംബറില്‍ ട്രൈബറിന്റെ 4,809 യൂണിറ്റ് വില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6,071 യൂണിറ്റായിരുന്നു വില്‍പ്പന. ഇതോടെ വില്‍പ്പനയില്‍ 21 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. മാരുതി സുസുക്കി XL6 ആണ് നാലാം സ്ഥാനത്ത്.

MOST READ: ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

എര്‍ട്ടിഗ എംപിവിയുടെ കൂടുതല്‍ പ്രീമിയം ആറ് സീറ്റര്‍ പതിപ്പാണ് XL6. കഴിഞ്ഞ മാസം 3,388 യൂണിറ്റ് വില്‍പ്പനയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2019 നവംബറില്‍ 2,195 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഇതോടെ 54 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. മാരുതി സുസുക്കി എര്‍ട്ടിഗയും, XL6 ഉം എംപിവി വിഭാഗത്തിലെ മൊത്തം വില്‍പ്പനയുടെ 48 ശതമാനം സംഭാവന ചെയ്യുന്നു.

2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരന്‍. ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രിയ എംപിവി വില്‍പനയില്‍ 36 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2019 നവംബറില്‍ 3,414 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ മാസം 2,192 യൂണിറ്റായി കുറഞ്ഞു. എന്നിരുന്നാലും, ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അടുത്തിടെ വിപണിയില്‍ എത്തിയിരുന്നു. വരും മാസങ്ങളില്‍ വില്‍പ്പന മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

MOST READ: XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

കിയ കാര്‍ണിവല്‍ ആണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. കിയ മോട്ടോര്‍സില്‍ നിന്നുള്ള പ്രീമിയം ഓഫറിംഗിന് 2020 ഓട്ടോ എക്സ്പോയില്‍ ലോഞ്ച് ചെയ്തതുമുതല്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. കിയ കാര്‍ണിവല്‍ കഴിഞ്ഞ മാസം 400 യൂണിറ്റ് വില്‍പ്പന രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

കാര്‍ണിവല്‍ പിന്നിലായി മഹീന്ദ്ര മറാസോ ഇടംപിടിച്ചിട്ടുണ്ട്. മഹീന്ദ്രയില്‍ നിന്നുള്ള എംപിവിക്ക് വെറും 226 യൂണിറ്റുകളുടെ വില്‍പ്പനയാണ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞത്. 2019 നവംബറിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 78 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

MOST READ: ചാർജിംഗ് ആവശ്യമില്ല; ദൈനംദിന ഉപയോഗത്തിന് മികച്ച ഓപ്ഷനുമായി ആപ്‌റ്റെറ മോട്ടോർസ്

2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

ടൊയോട്ട വെല്‍ഫയര്‍, ഡാറ്റ്‌സണ്‍ ഗോ പ്ലസ് എംപിവികള്‍ യഥാക്രമം എട്ടും, ഒമ്പതും സ്ഥാനത്ത് തുടരുന്നു. വെല്‍ഫയറിന്റെ 23 യൂണിറ്റും ഗോ പ്ലസിന്റെ 17 യൂണിറ്റ് വില്‍പ്പനയുമാണ് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത്. ഒരു കോടി രൂപയുടെ വിലയുള്ള വെല്‍ഫയറിന് താരതമ്യേന നല്ല വില്‍പ്പന നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

2019 നവംബറില്‍ വെല്‍ഫയറിന്റെ 8 യൂണിറ്റുകളാണ് നിര്‍മ്മാതാക്കള്‍ വിറ്റത്. ഇതോടെ വില്‍പ്പന 118 ശതമാനം ഉയര്‍ത്താനും ബ്രാന്‍ഡിന് സാധിച്ചു. അതേസമയം ഗോ പ്ലസിന്റെ വില്‍പ്പനയില്‍ 85 ശതമാനം ഇടിവാണ് ഉണ്ടായത്.

Most Read Articles

Malayalam
English summary
Best-Selling MPV In India For November 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X