ആപ്പെ എക്സ്ട്രാ LDXപ്ലസ് കാര്‍ഗോ ത്രീ വീലര്‍ പുറത്തിറക്കി പിയാജിയോ; വില 2.65 ലക്ഷം രൂപ

6 അടി ഡെക്ക് നീളമുള്ള പുതിയ ആപ്പെ എക്സ്ട്രാ LDX പ്ലസ് കാര്‍ഗോ ത്രീ വീലര്‍ പുറത്തിറക്കി പിയാജിയോ. 2.65 ലക്ഷം രൂപയാണ് പുതിയ കാര്‍ഗോ ത്രീ വീലറിന്റെ എക്സ്ഷോറൂം (പൂനെ) വില.

ആപ്പെ എക്സ്ട്രാ LDXപ്ലസ് കാര്‍ഗോ ത്രീ വീലര്‍ പുറത്തിറക്കി പിയാജിയോ; വില 2.65 ലക്ഷം രൂപ

ഇതിനുള്ള ബുക്കിംഗ് രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഉപഭോക്കാതാക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി വീട്ടില്‍ ഇരുന്ന് തന്നെ വാണിജ്യ വാഹനം ബുക്ക് ചെയ്യാനുള്ള ഓപ്ഷനും പിയാജിയോ വാഗ്ദാനം ചെയ്യുന്നു.

ആപ്പെ എക്സ്ട്രാ LDXപ്ലസ് കാര്‍ഗോ ത്രീ വീലര്‍ പുറത്തിറക്കി പിയാജിയോ; വില 2.65 ലക്ഷം രൂപ

5, 5.5 അടി ഡെക്ക് നീളമുള്ള പിയാജിയോ ആപ്പെ എക്സ്ട്രാ സിവി തുടക്കത്തില്‍ ലഭ്യമായിരുന്നു. എന്നിരുന്നാലും, സിവി ലൈനപ്പിലേക്ക് ചേര്‍ത്ത ഏറ്റവും പുതിയ വേരിയന്റാണ് പുതിയ ആപ്പെ എക്സ്ട്രാ LDX പ്ലസ്. പഴയ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി 6 അടി നീളമുള്ള ഡെക്കാണ് പുതിയ വാഹനത്തിന്റെ പ്രധാന സവിശേഷത.

MOST READ: ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; നിസാന്‍ മാഗ്നൈറ്റിന്റെ ബുക്കിംഗ് 5,000 പിന്നിട്ടു

ആപ്പെ എക്സ്ട്രാ LDXപ്ലസ് കാര്‍ഗോ ത്രീ വീലര്‍ പുറത്തിറക്കി പിയാജിയോ; വില 2.65 ലക്ഷം രൂപ

അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന 599 സിസി ഡീസല്‍ എഞ്ചിനാണ് ഈ വാണിജ്യ വാഹനത്തിന് കരുത്ത്. പുതിയ ആപ്പെ എക്സ്ട്രാ LDX പ്ലസ് അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച ഇന്‍-ക്ലാസ് മൈലേജ്, മികച്ച ലോഡബിലിറ്റി, ഉയര്‍ന്ന ടോര്‍ക്ക്, സുഗമമായ ഡ്രൈവിംഗ് അനുഭവം എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് പിയാജിയോ അവകാശപ്പെടുന്നു.

ആപ്പെ എക്സ്ട്രാ LDXപ്ലസ് കാര്‍ഗോ ത്രീ വീലര്‍ പുറത്തിറക്കി പിയാജിയോ; വില 2.65 ലക്ഷം രൂപ

''പുതിയ ബിഎസ് VI പ്രകടന ശ്രേണി വിപണിയില്‍ വന്‍ വിജയമാണ്, കാരണം മത്സരിക്കുന്ന ഉത്പ്പന്നങ്ങളേക്കാള്‍ മികച്ച സവിശേഷതകളാണ്. ഡീപ് വലുപ്പമുള്ള ഡീപ് എക്‌സ്ട്രാ LDX പ്ലസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വരുമാനം നേടാനും ത്രീ വീലര്‍ കാര്‍ഗോ വിഭാഗത്തിലെ ഒരു നേതാവെന്ന നിലയില്‍ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ ഡീഗോ ഗ്രാഫി പറഞ്ഞു.

MOST READ: ഡിസംബർ അവസാനത്തോടെ അപ്രീലിയ SXR160 വിൽപ്പനയ്ക്ക് എത്തും; ഡെലിവറി ജനുവരി ആദ്യവാരം

ആപ്പെ എക്സ്ട്രാ LDXപ്ലസ് കാര്‍ഗോ ത്രീ വീലര്‍ പുറത്തിറക്കി പിയാജിയോ; വില 2.65 ലക്ഷം രൂപ

''ആപ് എക്സ്ട്രാ LDX പ്ലസ് ഡീസല്‍ ചരക്ക് വിപണിയിലെത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. വിപണി ഗവേഷണത്തിലൂടെ, ദൈര്‍ഘ്യമേറിയ ഡെക്ക് ഉത്പ്പന്നത്തിന്റെ ആവശ്യകത ഞങ്ങള്‍ കണ്ടുവെന്ന് പിയാജിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് EVP കൊമേഴ്സ്യല്‍ വെഹിക്കിള്‍ ബിസിനസ് മേധാവിയുമായ സാജു നായര്‍ പറഞ്ഞു.

ആപ്പെ എക്സ്ട്രാ LDXപ്ലസ് കാര്‍ഗോ ത്രീ വീലര്‍ പുറത്തിറക്കി പിയാജിയോ; വില 2.65 ലക്ഷം രൂപ

ഇതിനകം തന്നെ തെളിയിക്കപ്പെട്ട ഡീസല്‍ പ്ലാറ്റ്ഫോമില്‍ 599 സ്മാര്‍ട്ട് ബിഎസ് VI എഞ്ചിന്‍ ഈ വേരിയന്റ് വികസിപ്പിക്കാന്‍ ബ്രാന്‍ഡിന് അവസരം ലഭിച്ചു. 6 അടി വേരിയന്റ് പ്രത്യേകിച്ചും ക്യാപ്റ്റീവ് ഉപഭോക്താക്കള്‍ക്കും ഇ-കൊമേഴ്സ് ഡെലിവറി ബിസിനസുകള്‍ക്കും അനുയോജ്യമാകുമെന്നും 4Wh SCV കാര്‍ഗോ ശ്രേണിയില്‍ കടുത്ത മത്സരം കാഴ്ചവെയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #പിയാജിയോ #piaggio
English summary
Piaggio Ape Xtra LDX+ 6-Feet Cargo Three-Wheeler Launched In India. Read in Malayalam.
Story first published: Tuesday, December 8, 2020, 17:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X