ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; നിസാന്‍ മാഗ്നൈറ്റിന്റെ ബുക്കിംഗ് 5,000 പിന്നിട്ടു

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് അടുത്തിടെ വിപണിയില്‍ എത്തിയ മാഗ്നൈറ്റിന് ആവശ്യക്കാര്‍ ഏറുന്നു. ഡിസംബര്‍ 2-ന് സമാരംഭിച്ച പുതിയ വാഹനത്തിന് ഇതിനകം തന്നെ 5,000 ബുക്കിംഗുകളും 50,000-ല്‍ അധികം അന്വേഷണങ്ങളും നേടാന്‍ കഴിഞ്ഞു.

ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; നിസാന്‍ മാഗ്നൈറ്റിന്റെ ബുക്കിംഗ് 5,000 പിന്നിട്ടു

XV, XV പ്രീമിയം വേരിയന്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്നും നിസാന്‍ അറിയിച്ചു. CVT ഗിയര്‍ബോക്‌സ് ഘടിപ്പിച്ച പതിപ്പുകള്‍ക്കും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പമാണ് CVT ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്നത്.

ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; നിസാന്‍ മാഗ്നൈറ്റിന്റെ ബുക്കിംഗ് 5,000 പിന്നിട്ടു

ഇത് 99 bhp കരുത്തും 160Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. മൊത്തം ബുക്കിംഗില്‍ 40 ശതമാനവും തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാണ് വന്നതെന്നും നിസാന്‍ വ്യക്തമാക്കി.

MOST READ: ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാന്‍ പദ്ധതിയുണ്ടോ? മികച്ച അഞ്ച് മോഡലുകള്‍ ഇതാ

ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; നിസാന്‍ മാഗ്നൈറ്റിന്റെ ബുക്കിംഗ് 5,000 പിന്നിട്ടു

നിസാനില്‍ നിന്നുള്ള പുതിയ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോം വളരെ സമഗ്രമാണ്. വെര്‍ച്വല്‍ ഷോറൂമുകള്‍, ബില്‍ഡ്, പ്രൈസ് കോണ്‍ഫിഗറേറ്റര്‍, വെര്‍ച്വല്‍ ടെസ്റ്റ് ഡ്രൈവ് സവിശേഷത എന്നിവ പോലുള്ള വ്യവസായത്തിലെ ആദ്യ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; നിസാന്‍ മാഗ്നൈറ്റിന്റെ ബുക്കിംഗ് 5,000 പിന്നിട്ടു

കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയ നിസാന്‍ മാഗ്നൈറ്റിന്റെ പ്രധാന സവിശേഷത മത്സരാധിഷ്ഠിതമായ വിലയാണ്. 4.99 ലക്ഷം രൂപയുടെ പ്രാംരഭ വിലയ്ക്കാണ് നിസാന്‍ മാഗ്നൈറ്റിനെ വിപണിയില്‍ എത്തിക്കുന്നത്.

MOST READ: പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; നിസാന്‍ മാഗ്നൈറ്റിന്റെ ബുക്കിംഗ് 5,000 പിന്നിട്ടു

മത്സരാധിഷ്ഠിത വിലനിര്‍ണ്ണയത്തിനൊപ്പം, നിരവധി സവിശേഷതകളും ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്. XE, XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് മാഗ്നൈറ്റ് വിപണിയില്‍ എത്തുക.

ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; നിസാന്‍ മാഗ്നൈറ്റിന്റെ ബുക്കിംഗ് 5,000 പിന്നിട്ടു

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, L-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയാണ് മാഗ്‌നൈറ്റിന്റെ പുറംമോടിയിലെ സവിശേഷതകള്‍.

MOST READ: മോഡലുകള്‍ക്ക് എക്‌സ്‌ചേഞ്ച് ഒഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; നിസാന്‍ മാഗ്നൈറ്റിന്റെ ബുക്കിംഗ് 5,000 പിന്നിട്ടു

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡിജിറ്റല്‍ 7.0 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തെ സവിശേഷതയാണ്.

ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; നിസാന്‍ മാഗ്നൈറ്റിന്റെ ബുക്കിംഗ് 5,000 പിന്നിട്ടു

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഓഫറിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടും. 1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Bookings Cross 5,000 Units. Read in Malayalam.
Story first published: Monday, December 7, 2020, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X