ഡിസംബർ അവസാനത്തോടെ അപ്രീലിയ SXR160 വിൽപ്പനയ്ക്ക് എത്തും; ഡെലിവറി ജനുവരി ആദ്യവാരം

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അപ്രീലിയയിൽ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് SXR160 മാക്‌സി-സ്‌കൂട്ടര്‍. 2020 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പരിചയപ്പെടുത്തിയ മോഡൽ ഉടൻ തന്നെ നിരത്തിലേക്ക് ഇറങ്ങാൻ തയാറെടുത്തു കഴിഞ്ഞു.

ഡിസംബർ അവസാനത്തോടെ അപ്രീലിയ SXR160 വിൽപ്പനയ്ക്ക് എത്തും; ഡെലിവറി ജനുവരി ആദ്യവാരം

ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്‌സി-സ്‌കൂട്ടറായ SXR160 ഈ മാസം തന്നെ വിപണയിൽ ഇടംപിടിക്കുമെന്നതാണ് പുതിയ വാർത്ത. അതായത് ഡിസംബർ അവസാനത്തോടെ മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് അപ്രീലിയ പദ്ധതിയിടുന്നത്.

ഡിസംബർ അവസാനത്തോടെ അപ്രീലിയ SXR160 വിൽപ്പനയ്ക്ക് എത്തും; ഡെലിവറി ജനുവരി ആദ്യവാരം

ഡീലർ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഡിസംബർ നാലാം ആഴ്ചയിൽ SXR160 ഇന്ത്യൻ വിപണിയിലെത്തും. ഡിസംബർ അവസാനത്തോടെ സ്കൂട്ടർ ഡീലർഷിപ്പുകളിൽ എത്താൻ തുടങ്ങി ജനുവരി ആദ്യ വാരത്തിൽ ഡെലിവറികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: പുതുക്കിയ കിടിലൻ സ്റ്റൈലുമായി 2021 മോഡൽ ഡ്യൂക്ക് 125 വിപണിയിൽ; വില 1.50 ലക്ഷം രൂപ

ഡിസംബർ അവസാനത്തോടെ അപ്രീലിയ SXR160 വിൽപ്പനയ്ക്ക് എത്തും; ഡെലിവറി ജനുവരി ആദ്യവാരം

ഇന്ത്യൻ വിപണിയിലെ മാക്‌സി-സ്‌കൂട്ടർ സെഗ്മെന്റിൽ അരങ്ങുവാഴുന്ന സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125 മോഡലിനെതിരെയാണ് അപ്രീലിയ പുതിയ സ്‌കൂട്ടറിനെ അവതരിപ്പിക്കുന്നത്. സ്കൂട്ടറിന്റെ ആക്രമണാത്മക എൽഇഡി ഹെഡ്‌ലാമ്പ് RS660 സൂപ്പർ ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ആംഗുലർ ഫ്രണ്ട് ആപ്രോണിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതാണ് കൂടുതൽശ്രദ്ധേയം.

ഡിസംബർ അവസാനത്തോടെ അപ്രീലിയ SXR160 വിൽപ്പനയ്ക്ക് എത്തും; ഡെലിവറി ജനുവരി ആദ്യവാരം

ടെയിൽ സെക്ഷനിലും എൽഇഡി ടെയിൽ ലാമ്പ് ലഭ്യമാക്കിയിട്ടുണ്ട്. സവിശേഷതകളെ സംബന്ധിച്ചിടത്തോളം അപ്രീലിയ SXR160-ൽ വലുതും സുഖകരവുമായ സീറ്റ്, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയെല്ലാമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

MOST READ: റെട്രോ സ്റ്റൈൽഡ് മെഗുറോ K3 അവതരിപ്പിച്ച് കവസാക്കി

ഡിസംബർ അവസാനത്തോടെ അപ്രീലിയ SXR160 വിൽപ്പനയ്ക്ക് എത്തും; ഡെലിവറി ജനുവരി ആദ്യവാരം

അതോടൊപ്പം സ്‌റ്റൈലിഷ് അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, ബിഎസ് VI കംപ്ലയിന്റ് എഞ്ചിന്‍ എന്നിവയാണ് അപ്രീലിയ SXR160 യിലെ മറ്റ് സവിശേഷതകള്‍.

ഡിസംബർ അവസാനത്തോടെ അപ്രീലിയ SXR160 വിൽപ്പനയ്ക്ക് എത്തും; ഡെലിവറി ജനുവരി ആദ്യവാരം

SR160-യിൽ നമ്മൾ കാണുന്ന അതേ 160 സിസി ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ തന്നെയാണ് പുതിയ മാക്‌സി-സ്‌കൂട്ടറിലും ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് പരമാവധി 10.8 bhp കരുത്ത് വികസിപ്പിക്കാൻ പ്രാപ്‌തമാണ്. സിവിടി ഗിയർ‌ബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക.

MOST READ: മീറ്റിയോർ 350 യുഎസ് വിപണിയിലേക്കും ചുവടുവെക്കുന്നു

ഡിസംബർ അവസാനത്തോടെ അപ്രീലിയ SXR160 വിൽപ്പനയ്ക്ക് എത്തും; ഡെലിവറി ജനുവരി ആദ്യവാരം

ഇറ്റാലിയൻ ബ്രാൻഡിന്റെ മറ്റ് സ്കൂട്ടറുകളെ പോലെ തന്നെ SR160 മോഡലിന്റെ വിലയും വളരെ ഉയർന്നതായിരിക്കും. ഏകദേശം 1.15 ലക്ഷം രൂപയാണ് മാക്‌സി സ്കൂട്ടറിന്റെ എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

ഡിസംബർ അവസാനത്തോടെ അപ്രീലിയ SXR160 വിൽപ്പനയ്ക്ക് എത്തും; ഡെലിവറി ജനുവരി ആദ്യവാരം

അതായത് ICE ശ്രേണിയിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടറായിരിക്കുമെന്ന് സാരം. നീല, ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ നാല് നിറങ്ങളില്‍ സ്‌കൂട്ടര്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് അപ്രീലിയ നൽകുന്ന വിവരം.

More from DriveSpark

Article Published On: Monday, December 7, 2020, 16:34 [IST]
English summary
Aprilia SXR160 Maxi-Scooter To Launch By Fourth Week Of December. Read in Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X