YouTube

മീറ്റിയോർ 350 യുഎസ് വിപണിയിലേക്കും ചുവടുവെക്കുന്നു

തണ്ടർബേർഡ് ശ്രേണിയുടെ പിൻഗാമിയായി എത്തി ജനമനസുകൾ കീഴടക്കിയ റോയൽ എൻഫീൽഡ് മീറ്റിയോർ 350 യുഎസിലേക്കും ചേക്കാറാൻ ഒരുങ്ങുന്നു. അടുത്ത വർഷത്തോടെ വിപണിയിൽ എത്തുമ്പോൾ അവിടെയും കാര്യമായ സ്വീകാര്യത മോട്ടോർസൈക്കിളിന് ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

മീറ്റിയേർ 350 യുഎസ് വിപണിയിലേക്കും ചുവടുവെക്കുന്നു

തണ്ടർബേർഡിനെ അപേക്ഷിച്ച് പരിണാമപരമായ ഡിസൈൻ അപ്‌ഡേറ്റുകളുള്ള മീറ്റിയോർ ബ്രാൻഡിന്റെ പുതിയ ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. അത് അടുത്ത തലമുറ ക്ലാസിക് 350 ഉൾപ്പടെയുള്ള മോഡലുകൾക്ക് അടിത്തറയേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മീറ്റിയേർ 350 യുഎസ് വിപണിയിലേക്കും ചുവടുവെക്കുന്നു

ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ക്രൂയിസർ ബൈക്ക് നിരത്തിലെത്തുന്നത്. ആഭ്യന്തര വിപണിയിൽ 1.75 ലക്ഷം രൂപ മുതൽ 1.90 ലക്ഷം രൂപ വരെയാണ് മീറ്റിയോറിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: മോഡലുകള്‍ക്ക് എക്‌സ്‌ചേഞ്ച് ഒഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

മീറ്റിയേർ 350 യുഎസ് വിപണിയിലേക്കും ചുവടുവെക്കുന്നു

പുതിയ 349 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് പരമാവധി 20.2 bhp കരുത്തിൽ 27 Nm torque ഉത്‌പാദിപ്പിക്കാൻ പര്യാപ്തമാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

മീറ്റിയേർ 350 യുഎസ് വിപണിയിലേക്കും ചുവടുവെക്കുന്നു

മെക്കാനിക്കലുകളെ സംബന്ധിച്ചിടത്തോളം മുന്നിൽ 41 മില്ലീമീറ്റർ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻഭാഗത്ത് പ്രീ-ലോഡ് ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350-യിൽ സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകളെ കൂടെക്കൂട്ടി ഹീറോ മോട്ടോകോർപ്

മീറ്റിയേർ 350 യുഎസ് വിപണിയിലേക്കും ചുവടുവെക്കുന്നു

അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് 300 mm ഡിസ്ക്കും പിന്നിൽ 270 mm ഡിസ്ക്കുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ വീലുകളുള്ള മോട്ടോർസൈക്കിളിൽ ഡ്യുവൽ ചാനൽ എബിഎസ് സിസ്റ്റം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്.

മീറ്റിയേർ 350 യുഎസ് വിപണിയിലേക്കും ചുവടുവെക്കുന്നു

ആഭ്യന്തര റെട്രോ മോട്ടോർസൈക്കിൾ നിർമാതാക്കളായ എൻഫീൽഡ് അന്താരാഷ്ട്ര വിപണിയിലെ തങ്ങളുടെ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് മീറ്റിയോറിന്റെ യുഎസ് അരങ്ങേറ്റവും. ഹിമാലയൻ അഡ്വഞ്ചർ ടൂററിനൊപ്പം ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 മോഡലുകൾ നേടിയ സ്വീകാര്യതയും പുതിയ ക്രൂയിസർ ബൈക്കിന് കരുത്താകും.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കി കെഎസ്ഇബി; ഫെബ്രുവരി ആറുവരെ സൗജന്യം

മീറ്റിയേർ 350 യുഎസ് വിപണിയിലേക്കും ചുവടുവെക്കുന്നു

4,599 യുഎസ് ഡോളർ അതായത് ഏകദേശം 3.40 ലക്ഷം രൂപ ചെലവാകുന്ന ഹോണ്ട റെബലുമായാകും റോയൽ എൻഫീൽഡ് മീറ്റിയോർ 350 അമേരിക്കൻ വിപണിയിൽ മാറ്റുരയ്ക്കുക. അടുത്ത വർഷം സ്ര്പിംഗ് സീസണോടു കൂടി ബൈക്ക് വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മീറ്റിയേർ 350 യുഎസ് വിപണിയിലേക്കും ചുവടുവെക്കുന്നു

കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ മീറ്റിയോറിന് സാധിക്കും. കൂടാതെ മെച്ചപ്പെട്ട സവാരി ഗുണനിലവാരവും പരിഷ്കരിച്ച എഞ്ചിനും മികച്ച പ്രതികരണം നേടുന്നതിന് സഹായകമാകും. വേരിയൻറ് ലെവലുകൾ‌ക്ക് യു‌എസിൽ‌ ഒരു മാറ്റവും ഉണ്ടാകില്ല.

Most Read Articles

Malayalam
English summary
Royal Enfield Meteor 350 To Launch In The US Next Year. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X