റെട്രോ സ്റ്റൈൽഡ് മെഗുറോ K3 അവതരിപ്പിച്ച് കവസാക്കി

റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളായ മെഗുറോ K3 ജപ്പാനിൽ അവതരിപ്പിച്ച് കവസാക്കി. ബ്രാൻഡിന്റെ W800 അടിസ്ഥാനമാക്കിയുള്ള സ്റ്റൈലിംഗാണ് പുതിയ മോഡലിലും പിന്തുടർന്നിരിക്കുന്നത്.

റെട്രോ സ്റ്റൈൽഡ് മെഗുറോ K3 അവതരിപ്പിച്ച് കവസാക്കി

രാജ്യത്തെ ഏറ്റവും പഴയ മോട്ടോർസൈക്കിൾ ബ്രാൻഡുകളിലൊന്നിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കവസാക്കി മെഗുറോ K3 പുറത്തിറക്കിയത്. 1937-ൽ ജപ്പാനിലാണ് മെഗുറോ സ്ഥാപിതമായത്. തുടർന്ന് കുറച്ച് വർഷങ്ങൾക്ക് ശേഷം കവസാക്കി ഹെവി ഇൻഡസ്ട്രീസുമായി ഇവർ സഹകരിക്കുകയായിരുന്നു.

റെട്രോ സ്റ്റൈൽഡ് മെഗുറോ K3 അവതരിപ്പിച്ച് കവസാക്കി

മെഗുറോ അതിന്റെ ഉജ്ജ്വലമായ കാലഘട്ടത്തിൽ മാന്യമായ നിരവധി മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചു. എന്നിരുന്നാലും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നതോടെ കമ്പനി അടച്ചുപൂട്ടുകയും ബൈക്ക് ഉത്പാദനം നിർത്തിവെക്കുകയുമായിരുന്നു.

MOST READ: മീറ്റിയേർ 350 യുഎസ് വിപണിയിലേക്കും ചുവടുവെക്കുന്നു

റെട്രോ സ്റ്റൈൽഡ് മെഗുറോ K3 അവതരിപ്പിച്ച് കവസാക്കി

പക്ഷേ കവസാക്കിയുടെ റെട്രോ മോട്ടോർസൈക്കിളുകൾ മെഗുറോയുടെ സ്റ്റൈലിംഗ് കടമെടുത്ത് മുമ്പോട്ടുപോയി. 650 സിസി, പാരലൽ-ട്വിൻ മോഡലുകളായ മെഗുറോ T1 സീനിയർ കവസാക്കി W സീരീസ് മോട്ടോർസൈക്കിളുകൾക്ക് പിന്നിലെ പ്രചോദനമായി പ്രവർത്തിച്ചെന്നും പറയപ്പെടുന്നു.

റെട്രോ സ്റ്റൈൽഡ് മെഗുറോ K3 അവതരിപ്പിച്ച് കവസാക്കി

മനോഹരമായി രൂപകൽപ്പന ചെയ്ത മെഗുറോ ബാഡ്ജും സൂക്ഷ്മമായ വിഷ്വൽ ട്വീക്കുകളുമൊക്കെയാണ് മെഗുറോ K3-യുടെ പ്രധാന ആകർഷണങ്ങൾ. ശരിക്കും ഇതൊരു കവസാക്കി W800 ആണ്. കൂടുതൽ മികച്ചതാക്കാൻ ബൈക്കിന്റെ ടാങ്കിൽ വെളുത്ത പിൻ‌സ്‌ട്രൈപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

റെട്രോ സ്റ്റൈൽഡ് മെഗുറോ K3 അവതരിപ്പിച്ച് കവസാക്കി

ഹെഡ്‌ലൈറ്റിനും ടേൺ ഇൻഡിക്കേറ്ററുകൾക്കുമായി ഒരു വൃത്താകൃതി, ഇന്ധന ടാങ്കിനായി ഒരു ടിയർ ഡ്രോപ്പ് ഡിസൈൻ, വയർ-സ്‌പോക്ക് വീലുകൾ, എല്ലായിടത്തും ക്രോം ലോഡുകൾ എന്നിവ ഉപയോഗിച്ച് റെട്രോ-ലുക്കിന് അടിവരയിടുന്നു.

റെട്രോ സ്റ്റൈൽഡ് മെഗുറോ K3 അവതരിപ്പിച്ച് കവസാക്കി

കവസാക്കി W800 മോഡലിൽ ലഭ്യമായ അതേ 773 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. പവർ, ടോർഖ് ഔട്ട്‌പുട്ട് കണക്കുകളും W800-ന് സമാനമാണ്. അതായത് മെഗുറോ K3-യുടെ എയർ കൂൾഡ് യൂണിറ്റിന് 50.2 bhp കരുത്തിൽ 62.9 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാന്‍ പദ്ധതിയുണ്ടോ? മികച്ച അഞ്ച് മോഡലുകള്‍ ഇതാ

റെട്രോ സ്റ്റൈൽഡ് മെഗുറോ K3 അവതരിപ്പിച്ച് കവസാക്കി

മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ട്വിൻ-സൈഡഡ് സ്പ്രിംഗുകളും ഉൾപ്പെടുന്നു. ബ്രേക്കിംഗിനായി രണ്ട് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുന്നു.

റെട്രോ സ്റ്റൈൽഡ് മെഗുറോ K3 അവതരിപ്പിച്ച് കവസാക്കി

ഇപ്പോൾ ജപ്പാനിൽ മാത്രമായി മെഗുറോ വിൽക്കാനാണ് കവസാക്കിയുടെ പദ്ധതി. തുടർന്ന് ഇത് മറ്റ് വിപണികളിൽ അവതരിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല. അങ്ങനെ സാധ്യമായാൽ ക്രൂയിസർ റെട്രോ മോഡലുകളെ ഇഷ്ടപ്പെടുന്ന ഇന്ത്യയിലേക്കും മെഗുറോ K3 എത്തിയേക്കും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Revealed Retro-Style Meguro K3 Motorcycle In Japan. Read in Malayalam
Story first published: Monday, December 7, 2020, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X