2021 കൺട്രിമാൻ ബോർഡ്‌വാക്ക് എഡിഷനുമായി മിനി

ലുക്കും പ്രായോഗികതയും ചലനാത്മകതയും ഒത്തുചേർന്ന അപൂർവം കാറുകളിൽ ഒന്നാണ് മിനി കൺട്രിമാൻ. വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായി ബോർഡ്‌വാക്ക് എഡിഷൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

2021 കൺട്രിമാൻ ബോർഡ്‌വാക്ക് എഡിഷനുമായി മിനി

മിനി കൺട്രിമാൻ ബോർഡ്‌വാക്ക് എഡിഷൻ ഒരു ലിമിറ്റഡ് എഡിഷൻ മോഡലാണ്. കൃത്യമായി പറഞ്ഞാൽ മോഡലിന്റെ 325 യൂണിറ്റുകൾ മാത്രമായിരിക്കും നിരത്തിലെത്തുക. നിലവിൽ അമേരിക്കൻ വിപണിക്കായാണ് ഒരുക്കിയിരിക്കുന്നതെങ്കിലും മിനിയുടെ മാതൃ കമ്പനിയായ ബി‌എം‌ഡബ്ല്യു ഇന്ത്യയ്‌ക്കായി ഈ ശ്രേണി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2021 കൺട്രിമാൻ ബോർഡ്‌വാക്ക് എഡിഷനുമായി മിനി

ബോർഡ്‌വാക്ക് എഡിഷന്റെ രൂപത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം അതിന്റെ പുതിയ ഡീപ് ലഗുണ ബ്ലൂ മെറ്റാലിക് പെയിന്റാണ്. മിനി കൺവേർട്ടിബിൾ സൈഡ്‌വാക്ക് പതിപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ നിറം കമ്പനി നൽകിയിരിക്കുന്നത്.

MOST READ: പരിഷ്കരണങ്ങളുമായി 2021 അർമാഡ എസ്‌യുവി അവതരിപ്പിച്ച് നിസാൻ

2021 കൺട്രിമാൻ ബോർഡ്‌വാക്ക് എഡിഷനുമായി മിനി

ബോഡി കളർ ഫങ്കി ഡിസൈനിനോട് ഇഴുകിചേർന്നിരിക്കുന്നു. ഒപ്പം കറുത്ത മേൽക്കൂരയും മേൽക്കൂര റെയിലുകളും ആഢംബര മിനി കാറിനെ മനോഹരമായി കാണപ്പെടാനും സഹായിക്കുന്നു. ബമ്പർ, വിംഗ് മിററുകളിൽ ബ്ലാക്ക് ഡീറ്റയിലിംഗും കാണാം, കൂടാതെ ബ്ലാക്ക് 19 ഇഞ്ച് വീലുകളും ആകർഷകമാണ്.

2021 കൺട്രിമാൻ ബോർഡ്‌വാക്ക് എഡിഷനുമായി മിനി

വ്യത്യസ്ത കോണുകളിൽ ഒരു സ്ട്രിപ്പർ പാറ്റേണിൽ ഒരു കൂട്ടം ബോർഡ്‌വാക്ക് ബാഡ്ജുകളും കാണാം. മൊത്തത്തിൽ ആദ്യ ഘട്ടത്തിൽ ഒരാൾ പ്രതീക്ഷിക്കുന്ന എല്ലാ സ്റ്റൈലിംഗ് ഘടകങ്ങളും മിനി പുതിയ മോഡലിൽ ഉൾച്ചേർത്തിട്ടുണ്ട്.

MOST READ: ശ്രേണിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി പുതുതലമുറ സ്‌കോഡ ഒക്ടാവിയ

2021 കൺട്രിമാൻ ബോർഡ്‌വാക്ക് എഡിഷനുമായി മിനി

ഇനി കാറിന്റെ അകത്തളത്തിലേക്ക് നോക്കിയാൽ കൺട്രിമാൻ ഇത് കൂടുതൽ സ്റ്റൈലിഷ് പതിപ്പാണെന്ന് ഓർമപ്പെടുത്തുന്നു. സൈഡ് സ്‌കട്ടിൽസ്, ഡോർ എൻട്രി സ്ട്രിപ്പ്, മേൽക്കൂര, ഡാഷ്‌ബോർഡ് എന്നിവിടങ്ങളിലെല്ലാം ബോർഡ്‌വാക്ക് ലോഗോകൾ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ക്രിസ്മസ് സർപ്രൈസ് ഓഫറുമായി എംജി

2021 കൺട്രിമാൻ ബോർഡ്‌വാക്ക് എഡിഷനുമായി മിനി

ക്രൂയിസ് കൺട്രോളിനോടൊപ്പം എമർജൻസി ബ്രേക്കിംഗ്, ഓട്ടോ ലൈറ്റുകൾ, വൈപ്പറുകൾ, നാവിഗേഷൻ പായ്ക്ക് എന്നിവയ്ക്കൊപ്പമുള്ള പൂർണ ഡിജിറ്റൽ കോക്ക്പിറ്റും മിനി കൺട്രിമാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് 8.8 ഇഞ്ച് ഡിസ്‌പ്ലേ, ആപ്പിൾ കാർപ്ലേ, ലൈവ് ട്രാഫിക് വിവരങ്ങൾ, കണക്റ്റുചെയ്‌തതും അപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ളതുമായ സേവനങ്ങൾ എന്നിവയും ഇതിൽ ചേർത്തിട്ടുണ്ട്.

2021 കൺട്രിമാൻ ബോർഡ്‌വാക്ക് എഡിഷനുമായി മിനി

2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് മിനി കൺട്രിമാൻ ബോർഡ്‌വാക്ക് എഡിഷൻ വരുന്നത്. സ്റ്റാൻഡേർഡ് പെട്രോൾ യൂണിറ്റ് 180 bhp കരുത്തും 2.0 ലിറ്റർ, 4 സിലിണ്ടർ ട്വിൻ പവർ ടർബോ എഞ്ചിൻ പരമാവധി 137 bhp പവറുമാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് എഞ്ചിനുകളും 7 സ്പീഡ് സ്റ്റെപ്ട്രോണിക് ഡിസിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
2021 Mini Countryman Boardwalk Edition Launched In The US. Read in Malayalam
Story first published: Thursday, December 10, 2020, 10:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X