ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റയില്‍ നിന്നും വിപണിയില്‍ എത്തുന്ന ജനപ്രീയ മോഡലുകളില്‍ ഒന്നാണ് ഹാരിയര്‍. ഇതുവരെ ഡീസല്‍ എഞ്ചിനില്‍ ലഭിച്ചിരുന്ന ഹാരിയര്‍ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിനെയും വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

മുഖ്യ എതിരാളിയായ എംജി ഹെക്ടറിന്റെ വില്‍പ്പന കൂടി ലക്ഷ്യമിട്ടാണ് ഹാരിയറിന്റെ പെട്രോള്‍ പതിപ്പിനെ ടാറ്റ നിരത്തിലെത്തിക്കുന്നത്. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക. പെട്രോള്‍ പതിപ്പ് എത്തിയാല്‍ കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് കമ്പനി.

ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

ഇതേ എഞ്ചിന്‍ തന്നെയാകും ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന ഗ്രാവിറ്റാസിലും ഇടംപിടിക്കുക. പൂനെയില്‍ മലിനീകരണ തോത് അളക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് ടാറ്റ ഹാരിയര്‍ പെട്രോള്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

MOST READ: മുഖംമിനുക്കി കൂടെ പുതിയ എഞ്ചിനും; പരീക്ഷണയോട്ടത്തിനിറങ്ങി സ്കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ്

ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

അടുത്ത വര്‍ഷം സംഭവിക്കാനിടയുള്ള ഹോമോലോഗേഷനായി മോഡല്‍ ARAI- യ്ക്കായി പരീക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. പുതിയ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച്, ആദ്യഘട്ടത്തില്‍ ഹാരിയര്‍ മോഡല്‍ നിരയില്‍ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിന്‍ അവതരിപ്പിക്കാന്‍ കാര്‍ നിര്‍മ്മാതാവിന് അവസരമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

നിലവില്‍, ഡീസല്‍ എഞ്ചിനുള്ള ഹാരിയറിന് 13.84 ലക്ഷം രൂപ (എന്‍ട്രി ലെവല്‍ XE വേരിയന്റിന്) മുതല്‍ 20.30 ലക്ഷം രൂപ (XZA+ ഡാര്‍ക്ക് എഡിഷന്‍ AT) വരെയാണ് എക്‌സ്‌ഷോറൂം വില. എംജി ഹെക്ടര്‍ ഡീസല്‍, പെട്രോള്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 13.99 ലക്ഷം മുതല്‍ 18.08 ലക്ഷം വരെയും 12.83 ലക്ഷം രൂപയ്ക്കും 17.75 ലക്ഷം രൂപയ്ക്കും വിലയുണ്ട്.

MOST READ: വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി പിയാജിയോ

ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

അതുകൊണ്ട് തന്നെ ഹാരിയര്‍ പെട്രോള്‍ പതിപ്പിന് മത്സരാധിഷ്ടിതമായ വില നിര്‍ണ്ണയമാകും ടാറ്റ നടത്തുക. എഞ്ചിനില്‍ മാറ്റം വരും എന്നതൊഴിച്ചാല്‍ ഫീച്ചറുകളിലോ സവിശേഷതകളിലോ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

അടുത്തിടെയാണ് ഹാരിയറിന്റെ ബിഎസ് VI ഡീസല്‍ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. പരിഷ്‌ക്കരിച്ച എഞ്ചിന് ക്രയോടെക് 170 എന്നാണ് പേര്. പേര് സൂചിപ്പിക്കുംപോലെ പവറില്‍ കാര്യമായ വര്‍ദ്ധനവാണ് കമ്പനി നല്‍കിയിരിക്കുന്നത്. നവീകരിച്ച എഞ്ചിന്‍ 170 bhp കരുത്ത് ഉത്പാദിപ്പിക്കുന്നത്.

MOST READ: ഫോർച്യൂണർ ലെജൻഡറിനെ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രം ലഭ്യമായിരുന്ന ഹാരിയര്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലും ഇനി വിപണിയില്‍ ലഭ്യമാകും. XMA, XZA, XZA+ എന്നിവയാണ് പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനായുള്ള ഹാരിയറിന്റെ വകഭേദങ്ങള്‍.

ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

പനോരമിക് സണ്‍റൂഫ്, ആറ് രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഡിമ്മിംഗ് റിയര്‍ വ്യൂ മിററുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിവ പുതിയ പതിപ്പിന്റെ സവിശേഷതകളാണ്. കാലിപ്‌സോ റെഡ് എന്നൊരു പുതിയ നിറവും നവീകരണത്തിന്റെ ഭാഗമായിട്ടുണ്ട്.

MOST READ: മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

ആറു എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ഫോഗ് ലാമ്പുകള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍ സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിവ സുരക്ഷാ ഫീച്ചറുകളാണ്.

Most Read Articles

Malayalam
English summary
Tata Harrier Petrol Might Be Cheaper Than MG Hector. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X