ഫോർച്യൂണർ ലെജൻഡറിനെ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട ഇന്ത്യയിൽ പുതിയ ഫോർച്യൂണർ ലെജൻഡറിന്റെ സമാരംഭത്തിനുള്ള തയ്യാറെടുപ്പിലാണ്.

ഫോർച്യൂണർ ലെജൻഡറിനെ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

2021 -ന്റെ തുടക്കത്തിൽ പ്രതീക്ഷിക്കപ്പെടുന്ന, ജനപ്രിയ ഫോർച്യൂണറിന്റെ ഈ അപ്‌ഡേറ്റ് ചെയ്ത പതിപ്പിന് ഒരു പുതിയ രൂപം, പുതിയ സവിശേഷതകൾ, കൂടാതെ ചില അപ്‌ഡേറ്റ് ചെയ്ത ഓഫ് റോഡ് കിറ്റുകൾ, കൂടുതൽ ശക്തമായ 2.8 ഡീസൽ എഞ്ചിൻ എന്നിവ ലഭിക്കുന്നു.

ഫോർച്യൂണർ ലെജൻഡറിനെ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ടയുടെ ഫോർച്യൂണർ ലെജൻഡർ ടൊയോട്ടയുടെ ഫോർച്യൂണറിന്റെ കൂടുതൽ മികച്ച പതിപ്പാണ്. ഫെയ്‌സ്‌ലിഫ്റ്റുകൾ പൊതുവെ ചെയ്യുന്നതുപോലെ ഇതിന് കൂടുതൽ ഉപകരണങ്ങൾ ലഭിക്കുക മാത്രമല്ല, ലെജൻഡറിന് ഒരു പുതിയ രൂപവുമുണ്ട്.

ഫോർച്യൂണർ ലെജൻഡറിനെ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

നോസ് വാസ്തവത്തിൽ പൂർണ്ണമായും മാറ്റം വരുത്തി, എസ്‌യുവി പിന്നിൽ നിന്നും അൽപ്പം വ്യത്യസ്തമായി കാണപ്പെടുന്നു. എന്നിരുന്നാലും, ലെജൻഡർ ഫോർച്യൂണറിനെ മാറ്റിസ്ഥാപിക്കില്ല. എന്നാൽ അല്പം പ്രീമിയത്തിൽ, ലെജൻഡർ സാധാരണ ഫോർച്യൂണറിനൊപ്പം വിൽക്കും.

ഫോർച്യൂണർ ലെജൻഡറിനെ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

സാധാരണ ഫോർച്യൂണറിനും നേരിയ ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കും, ചെറിയ മാറ്റങ്ങൾ മാത്രം വരുമ്പോൾ, ലെജൻഡറിന് ഒരു പുതിയ നോസ് ലഭിക്കും. മുൻ‌ഭാഗത്തേക്ക് നോക്കുമ്പോൾ ഇത് ഷാർപ്പും കൂടുതൽ റാകിഷുമാണ്, ഇതിന് ഗണ്യമായ ഉയർന്ന ബമ്പർ ലൈൻ ലഭിക്കുന്നു, ഡീപ് ജെറ്റ് ഫൈറ്റർ എഞ്ചിൻ ഇന്റേക്ക് പോലുള്ള ഫോഗ് ലാമ്പ് ‘എൻ‌ക്ലോസറുകൾ' ആകർഷകമായി കാണപ്പെടുന്നു, ഒപ്പം ഡ്രാമയ്ക്ക് ആക്കം കൂട്ടുന്നത് ബമ്പറിനു കീഴിലുള്ള വലിയ ഇന്റേക്ക് മേഖലയാണ്.

ഫോർച്യൂണർ ലെജൻഡറിനെ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട ലോഗോ നാടകീയമായ രീതിയിൽ ഗ്രില്ലിൽ നിന്ന് ബമ്പറിലേക്ക് നീക്കി. ടൊയോട്ടയേക്കാൾ കൂടുതൽ ലെക്സസ് ടൈപ്പായി കാണപ്പെടുന്ന പുതിയ ഷാർപ്പ് വൈറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകളാണ്. അവയുടെ വ്യക്തിഗത ഘടകങ്ങളും ഇരട്ട പ്രൊജക്ടറുകളും വ്യക്തമായി കാണാം, മാത്രമല്ല താഴെയായി ഇതിന് സ്വൈപ്പിംഗ് അല്ലെങ്കിൽ സീക്വൻഫ്യൽ എൽഇഡി ടേൺ ഇന്റിക്കേറ്ററുകളും ലഭിക്കുന്നു.

ഫോർച്യൂണർ ലെജൻഡറിനെ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

കൂടാതെ, പുതിയ 20 ഇഞ്ച് വീലുകളും പിന്നിലെ ബമ്പറിൽ ചില ചെറിയ മാറ്റങ്ങളുമുണ്ട്. അകത്ത്, നിങ്ങൾക്ക് 9.0 ഇഞ്ച് വലിയ സ്‌ക്രീൻ, 360 ഡിഗ്രി റിവേർസിംഗ് ക്യാമറ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, ടു-ടോൺ സീറ്റുകൾ എന്നിവ ലഭിക്കും.

ഫോർച്യൂണർ ലെജൻഡറിനെ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ടോപ്പ്-ഓഫ്-ലൈൻ പതിപ്പുകൾക്ക് ഒരു ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് സംവിധാനം, റഡാർ ഗൈഡഡ് ക്രൂയിസ് കൺട്രോൾ, ഓഫ്-റോഡ് ഡ്രൈവിംഗിനായി ഒരു ഹിലക്സ് വീൽ ഓറിയന്റേഷൻ സെൻസർ എന്നിവയും ലഭിക്കും.

ഫോർച്യൂണർ ലെജൻഡറിനെ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട 2.8 ലിറ്റർ ഡീസൽ എഞ്ചിന്റെ പവർ അപ്ഗ്രേഡ് ചെയ്ത് 204 bhp കരുത്തും, 500 Nm torque ഉം നിർമ്മിക്കും. പവർ, ടോർക്ക് എന്നിവയുടെ വർധനവ് പ്രാഥമികമായി ചെയ്യുന്നത് വേരിയബിൾ നോസൽ ടർബോയുടെ സഹായത്തോടെയാണ്, ഇത് ഉയർന്ന ക്ഷമതയ്ക്കായി ഒരു ഇലക്ട്രിക് മോട്ടോർ നിയന്ത്രിക്കുന്നു.

ഫോർച്യൂണർ ലെജൻഡറിനെ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ടയുടെ ഇന്ത്യയിൽ നിർമ്മിക്കുന്ന 2.8v GD ഡീസൽ എഞ്ചിൻ, ലെജൻഡറിൽ മാത്രമായി വിൽക്കപ്പെടില്ല, സാധാരണ ഫോർച്യൂണറിനും ഇത് ശക്തി പകരാൻ സാധ്യതയുണ്ട്. 150 bhp കരുത്തും, 400 Nm torque ഉം നിർമ്മിക്കുന്ന 2.4 എഞ്ചിൻ ഇന്നോവയിൽ ലഭ്യമാണെങ്കിലും, ടൊയോട്ട മറ്റ് ചില വിപണികളിലെന്നപോലെ ഇന്ത്യയിലെ ഫോർച്യൂണറിൽ ഇത് വീണ്ടും വാഗ്ദാനം ചെയ്യുമോ എന്ന് വ്യക്തമല്ല.

ഫോർച്യൂണർ ലെജൻഡറിനെ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ടോപ്പ്-ഓഫ്-ലൈൻ ഫോർച്യൂണർ 34.43 ലക്ഷം രൂപയ്ക്ക് റീട്ടെയിൽ ചെയ്യുമ്പോൾ, പുതിയ ഫോർച്യൂണർ ലെജൻഡറിന്റെ വില 43 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോർഡ് എൻ‌ഡവർ, എം‌ജി ഗ്ലോസ്റ്റർ തുടങ്ങിയ ശ്രേണിയിലെ മറ്റ് വലിയ ബോഡി-ഓൺ-ഫ്രെയിം എസ്‌യുവികളേക്കാൾ ഇത് ഗണ്യമായ പ്രീമിയത്തിൽ സ്ഥാപിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Plans To Unveil Fortuner Legender In Early 2021 In India. Read in Malayalam.
Story first published: Thursday, December 10, 2020, 20:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X