അപ്രീലിയ SXR160 ബുക്കിംഗ് ആരംഭിച്ചു; അവതരണം ഉടന്‍

പ്രീമിയം സ്‌കൂട്ടറായ അപ്രീലിയ SXR160-യുടെ ബുക്കിംഗ് ആരംഭിച്ച് നിര്‍മ്മാതാക്കളായ പിയാജിയോ. 5,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

അപ്രീലിയ SXR160 ബുക്കിംഗ് ആരംഭിച്ചു; അവതരണം ഉടന്‍

ബുക്കിംഗ് ഓണ്‍ലൈനിലും അതുപോലെ തന്നെ ഇന്ത്യയിലുടനീളമുള്ള ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകള്‍ വഴിയും സ്വീകരിക്കും. വരും ആഴ്ചകളില്‍ സ്‌കൂട്ടര്‍ രാജ്യത്ത് വില്‍പ്പനയ്ക്കെത്തും. അപ്രീലിയ SXR160-യുടെ ഉത്പാദനം ഇതിനകം തന്നെ ബാരാമതി പ്ലാന്റില്‍ ആരംഭിച്ചതായും പിയാജിയോ അറിയിച്ചു.

അപ്രീലിയ SXR160 ബുക്കിംഗ് ആരംഭിച്ചു; അവതരണം ഉടന്‍

പ്രീമിയം സ്‌കൂട്ടര്‍ പുറത്തിറങ്ങിയ ഉടന്‍ തന്നെ ഡെലിവറികള്‍ ആരംഭിക്കാന്‍ ഇത് ബ്രാന്‍ഡിനെ അനുവദിക്കും. വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും പുറത്തുവന്ന സൂചനകള്‍ അനുസരിച്ച് 1.27 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഇത് ശ്രേണിയിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടറായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: എർട്ടിഗയുടെ എതിരാളി; ഹ്യുണ്ടായിയുടെ കോംപാക്‌ട് എംപിവി സ്റ്റാരിയ എന്നറിയപ്പെടും

അപ്രീലിയ SXR160 ബുക്കിംഗ് ആരംഭിച്ചു; അവതരണം ഉടന്‍

ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് സ്‌കൂട്ടറിനെ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. പിന്നാലെ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ അരങ്ങേറ്റം വൈകിപ്പിച്ചു.

അപ്രീലിയ SXR160 ബുക്കിംഗ് ആരംഭിച്ചു; അവതരണം ഉടന്‍

ബ്രാന്‍ഡില്‍ നിന്നുള്ള പ്രീമിയം ഉത്പന്നം ആയതുകൊണ്ട് തന്നെ നിരവധി ഫീച്ചറുകളും സവിശേഷതകളും നിര്‍മ്മാതാക്കള്‍ സകൂട്ടറില്‍ അവതരിപ്പിച്ചേക്കും. 160 സിസി ത്രീ വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുക.

MOST READ: ഫോർച്യൂണർ ലെജൻഡറിനെ 2021 -ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

അപ്രീലിയ SXR160 ബുക്കിംഗ് ആരംഭിച്ചു; അവതരണം ഉടന്‍

ഫ്യുവല്‍ ഇഞ്ചക്ഡ് സംവിധാനും എഞ്ചിനില്‍ നല്‍കിയിട്ടുണ്ട്. പവര്‍, ടോര്‍ക്ക് കണക്കുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ എഞ്ചിന്‍ 10.7 bhp കരുത്തും 11.6 Nm torque ഉം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിന്‍ ഒരു സിവിടി യൂണിറ്റുമായി ജോടിയാക്കുന്നു.

അപ്രീലിയ SXR160 ബുക്കിംഗ് ആരംഭിച്ചു; അവതരണം ഉടന്‍

രൂപകല്‍പ്പനയെ സംബന്ധിച്ചിടത്തോളം മാക്‌സി സ്‌കൂട്ടറില്‍ ധാരാളം ലഗേജുകളും ലെഗ് സ്‌പേസും ഉണ്ട്. മികച്ച സവാരിക്ക് ഒരു വലിയ സീറ്റ്, RS660 -യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ആപ്രോണ്‍ എന്നിവ ലഭിക്കുന്നു. ഇന്റഗ്രേറ്റഡ് റിയര്‍ ബ്ലിങ്കറുകളുള്ള എല്‍ഇഡി ടെയില്‍ ലാമ്പ് പിന്‍വശത്തെ ഡിസൈന്‍ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

MOST READ: ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

അപ്രീലിയ SXR160 ബുക്കിംഗ് ആരംഭിച്ചു; അവതരണം ഉടന്‍

വലിയ വിന്‍ഡ്സ്‌ക്രീന്‍, തൂവല്‍ ടച്ച് സ്വിച്ചുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ അപ്രീലിയ SXR160-യ്ക്ക് ലഭിക്കുന്നു.

അപ്രീലിയ SXR160 ബുക്കിംഗ് ആരംഭിച്ചു; അവതരണം ഉടന്‍

ഉയര്‍ത്തിയ ഹാന്‍ഡ്ബാറുകള്‍, 12 ഇഞ്ച് അലോയ് വീലുകള്‍, അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവ സ്‌റ്റൈലിംഗ് ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. സുരക്ഷാ സവിശേഷതകളില്‍ എബിഎസ് ഉള്‍പ്പെടുത്തിയേക്കും. വിപണിയില്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റാണ് സ്‌കൂട്ടറിന്റെ പ്രധാന എതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia SXR 160 Scooter Bookings Open Ahead Of Launch. Read in Malayalam.
Story first published: Friday, December 11, 2020, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X