മെറ്റിയർ 350 ഉടൻ, ഉത്പാദനം പുനരാരംഭിച്ച് റോയൽ എൻഫീൽഡ്
ഇന്ത്യൻ വിപണിയിലെ ജനപ്രിയ ക്രൂയിസർ മോഡലായ റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ പിൻഗാമിയായി എത്തുന്ന പുതിയ മെറ്റിയർ 350 അധികം വൈകാതെ വിപണിയിൽ ഇടംകണ്ടെത്തും.

കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഭാഗികമായി പിൻവലിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ റോയൽ എൻഫീൽഡ് പുനരാരംഭിച്ച സാഹചര്യത്തിൽ ബൈക്കിന്റെ അവതരണം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

ഉത്പാദനം, വ്യാവസായിക, വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 2020 മെയ് ഒന്നിന് സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റോയൽ എൻഫീൽഡ് അതിന്റെ നിർമാണശാലകൾ വീണ്ടും തുറന്നത്.
MOST READ: വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

പ്രൊഡക്ഷൻ-റെഡി റോയൽ എൻഫീൽഡ് മെറ്റിയർ 350 ഈ വർഷം ഏപ്രിലിൽ നടക്കുമെന്ന് വിചാരിച്ചെങ്കിലും കൊവിഡ്-19 ന്റെ സാഹചര്യത്തിൽ അത് നീളുകയായിരുന്നു. ബിഎസ്-VI കാലഘട്ടത്തിലെ ബ്രാൻഡിന്റെ 350 ശ്രേണിയിലെ ഏക സിലിണ്ടർ എയർ-കൂൾഡ് മോഡലായിരിക്കുമിത്.

കഴിഞ്ഞ കുറച്ച് നാളുകളായി മോട്ടോർസൈക്കിളിന്റെ പരീക്ഷണയോട്ടം നടത്തി വരികയായിരുന്നു കമ്പനി. ഒറ്റ നോട്ടത്തിൽ തണ്ടർബേർഡ് 350X-ന് സമാനമായി തോന്നുമെങ്കിലും കാര്യമായ ചില നവീകരണങ്ങൾ മെറ്റിയറിന് ലഭിക്കും.
MOST READ: ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ, M8 കൂപ്പെ മോഡലുകൾ ഇനി ഇന്ത്യയിലും

പുതിയ മെറ്റിയർ 350 തീർത്തും പുതിയ ഒരു പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഭാരം കുറഞ്ഞതും കൂടുതൽ പെർഫോമൻസ് നൽകാൻ ശേഷിയുള്ളതുമായിരിക്കും. ശ്രദ്ധേയമായ മറ്റൊരു കാര്യമെന്തെന്നാൽ ശബ്‌ദം വൈബ്രേഷൻ എന്നിവ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എഞ്ചിൻ സവിശേഷതകളിലേക്ക് നോക്കുമ്പോൾ ആർക്കൈക് ടാപ്പറ്റ്-വാൽവ് ക്രമീകരണത്തിന് പകരമായി ഓവർ ഹെഡ് ക്യാംഷാഫ്റ്റ് (OHC) സജ്ജീകരണം പുതിയ മെറ്റിയറിന് ലഭിച്ചേക്കും.
MOST READ: ഒക്ടാവിയ RS 245 കൊച്ചിയിലേക്കും! ബുക്ക് ചെയ്തിരിക്കുന്നത് 12 യൂണിറ്റുകള്‍

പുത്തൻ മോഡലിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ പ്രചരിച്ചിട്ടുണ്ട്. അതിൽ ‘ഫയർബോൾ' മോണിക്കറും വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ആദ്യം ‘മെറ്റിയർ' എന്ന പേര് ചെന്നൈ ആസ്ഥാനമായുള്ള റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ വ്യാപാരമുദ്രയും ചെയ്തിരുന്നു.

വരാനിരിക്കുന്ന റോയൽ എൻഫീൽഡ് മെറ്റിയർ 350 ക്രൂയിസറിന്റെ വില 1,68,550 രൂപയായിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇതിൽ ഫ്ലൈസ്‌ക്രീൻ പോലുള്ള അധിക ആക്‌സസറികൾ ഉൾപ്പെടാം. മുൻഗാമിയായ തണ്ടർബേർഡിന് 1.57 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








