വരുന്നു റോയല്‍ എന്‍ഫീല്‍ഡ് സ്ക്രാംബ്ളർ 650

വിപണിയില്‍ ഏതാനും പുതിയ മോഡലുകളെ ഉടന്‍ അവതരിപ്പിക്കുമെന്ന് അടുത്തിടെയാണ് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചത്. ഏകദേശം 14-ഓളം പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വരുന്നു റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രംബ്ലര്‍ 650

കമ്പനി നിരയില്‍ നിന്നും ഏറെ ശ്രദ്ധനേടിയ 650 സിസി ശ്രേണിയില്‍ പുതിയ മോഡലുകള്‍ ഉണ്ടാകുമെന്ന് ഏറെക്കൂറെ ഉറപ്പായി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 650 സിസി ശ്രേണിയില്‍ സ്ക്രാംബ്ളർ മോഡലും ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.

വരുന്നു റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രംബ്ലര്‍ 650

ഓഫ് റോഡ് ബൈക്കുകളുടെ ഭാവവും സ്പോര്‍ട്ടി ഭാവവും കോര്‍ത്തിണക്കിയാണ് പുത്തന്‍ ബൈക്കിന്റെ ഡിസൈന്‍. അതേസമയം 650 ഇരട്ടകള്‍ ഒരുങ്ങുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് ഈ പുതിയ ബൈക്കും ഒരുങ്ങുകയെന്നാണ് സൂചന.

MOST READ: വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

വരുന്നു റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രംബ്ലര്‍ 650

ബൈക്കിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 650 സിസി ശ്രേണിയില്‍ കമ്പനി അവതരിപ്പിച്ച ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വരുന്നു റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രംബ്ലര്‍ 650

ഈ സ്വീകാര്യത മുതലാക്കിയാണ് ഇപ്പോള്‍ പുതിയ മോഡലുകളുമായ കമ്പനി വിപണിയില്‍ എത്താനൊരുങ്ങുന്നത്. റോഡ്സ്റ്റര്‍ ഡിസൈനില്‍ ഇന്റര്‍സെപ്റ്റര്‍ 650 വിപണിയില്‍ എത്തുമ്പോള്‍ കഫേ റേസര്‍ ഡിസൈനിലാണ് കോണ്ടിനെന്റല്‍ ജിടി 650 വിപണിയില്‍ എത്തുന്നത്.

MOST READ: ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

വരുന്നു റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രംബ്ലര്‍ 650

എന്നാല്‍ ഇതേ എഞ്ചിനും പ്ലാറ്റ്ഫോമും ഉപയോഗിച്ച് രണ്ട് വേരിയന്റുകള്‍ കൂടെ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഒന്ന് ഒരു സ്ട്രീറ്റ് ബൈക്ക് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വരുന്നു റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രംബ്ലര്‍ 650

നിയോ റിട്രോ ഡിസൈനിലാകും ഈ പതിപ്പ് വിപണിയില്‍ എത്തുക. അലോയ് വീലുകള്‍, കറുപ്പില്‍ പൊതിഞ്ഞ ബോഡി ഘടകങ്ങള്‍, ട്യൂബ് ലെസ് ടയറുകള്‍ എന്നിങ്ങനെ ഫീച്ചറുകളും ഈ മോഡലില്‍ ഇടംപിടിക്കും.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

വരുന്നു റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രംബ്ലര്‍ 650

അതേസമയം സ്‌പോര്‍ട്ടി ലുക്കിലുള്ള കോണ്ടിനെന്റല്‍ ജിടി 650-യാവും മറ്റൊന്ന്. മികച്ച ടയറുകള്‍, വ്യത്യസ്തമായ ഹെഡ്ലാമ്പ് ഫെയറിങ് എന്നിവ ഈ മോഡലില്‍ പ്രതീക്ഷിക്കാം. അതേസമയം കൂടുതല്‍ വിവരങ്ങള്‍ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വരുന്നു റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രംബ്ലര്‍ 650

മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 649 സിസി എയര്‍ ഓയില്‍ കൂള്‍ഡ് പാരലല്‍-ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇരട്ടകളുടെ കരുത്ത്.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

വരുന്നു റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രംബ്ലര്‍ 650

ഈ എഞ്ചിന്‍ 7,250 rpm -ല്‍ 47 bhp കരുത്തും 5,250 rpm -ല്‍ 52 Nm torque ഉം സൃഷ്ടിക്കും. സ്ലിപ്പര്‍-ക്ലച്ചിനൊപ്പം അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

Image Courtesy: K-Speed

Most Read Articles

Malayalam
കൂടുതല്‍... #റോയൽ എൻഫീൽഡ്
English summary
Royal Enfield Scrambler 650 Likely India Launch Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X