20,000 രൂപ അധികം നല്‍കണം; 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിച്ച് ട്രയംഫ്

2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിച്ച് ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ട്രയംഫ്. 2020 ഏപ്രില്‍ മാസത്തിലാണ് ബൈക്കിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

20,000 രൂപ അധികം നല്‍കണം; 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിച്ച് ട്രയംഫ്

11.13 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ ആദ്യ എക്‌സ്‌ഷോറൂം വില. എന്നാല്‍ ഇപ്പോള്‍ 20,000 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഇതോടെ ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി മുതല്‍ 11.33 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

20,000 രൂപ അധികം നല്‍കണം; 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിച്ച് ട്രയംഫ്

വില വര്‍ധിപ്പിക്കുമെന്ന് നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ സൂചന നല്‍കിയിരുന്നു. അതേസമയം ബൈക്കില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയേക്കില്ല.

MOST READ: മത്സരം കൊഴുപ്പിക്കാന്‍ നിസാന്‍ മാഗ്നൈറ്റ്; വ്യത്യസ്തമാക്കുന്ന ഏതാനും ഫീച്ചറുകള്‍

20,000 രൂപ അധികം നല്‍കണം; 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിച്ച് ട്രയംഫ്

നിരവധി പുതുമകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. സമീപകാലത്തായി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ RS.

20,000 രൂപ അധികം നല്‍കണം; 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിച്ച് ട്രയംഫ്

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആഗോള വിപണിയില്‍ അടിമുടി മാറ്റത്തോടെ ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ഈ പതിപ്പിനെ തന്നെയാണ് ഇന്ത്യന്‍ വിപണിയിലും വില്‍പ്പനയ്ക്കായി എത്തിച്ചിക്കുന്നത്.

MOST READ: മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

20,000 രൂപ അധികം നല്‍കണം; 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിച്ച് ട്രയംഫ്

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ കൂട്ടിച്ചേര്‍ത്ത ബഗ്ഗ് ഐഡ് ഹെഡ്‌ലാമ്പ്, സൈഡ് പാനലുകളില്‍ RS ബാഡ്ജിങ്, പുതിയ ഗ്രാഫിക്സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗോപ്രോ നിയന്ത്രണങ്ങളോടുകൂടിയ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

20,000 രൂപ അധികം നല്‍കണം; 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിച്ച് ട്രയംഫ്

സീറ്റ് കൗള്‍, ബെല്ലി പാന്‍, റിയര്‍ വ്യൂ മിററുകള്‍ എന്നീ ഭാഗങ്ങളും കമ്പനി പരിഷ്‌കരിച്ചു. പുതിയ ടൈറ്റാനിയം സില്‍വര്‍ മെയിന്‍ ഫ്രെമിലാണ് 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS നിര്‍മ്മിച്ചിരിക്കുന്നത്.

MOST READ: മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

20,000 രൂപ അധികം നല്‍കണം; 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിച്ച് ട്രയംഫ്

റോഡ്, റൈന്‍, സ്പോര്‍ട്ട്, ട്രാക്ക്, റൈഡര്‍ കോണ്‍ഫിഗറബിള്‍ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത റൈഡിങ് മോഡുകളും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. യൂറോ V മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ (ബിഎസ് VI) പാലിക്കുന്ന 765 സിസി ലിക്വിഡ്-കൂള്‍ഡ് ഇന്‍-ലൈന്‍-ട്രിപ്പിള്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

20,000 രൂപ അധികം നല്‍കണം; 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിച്ച് ട്രയംഫ്

ഈ എഞ്ചിന്‍ 123 bhp കരുത്തും 79 Nm torque ഉം സൃഷ്ടിക്കും. മുന്‍ മോഡലിനെ അപേക്ഷിച്ച് ടോര്‍ഖില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുകളിലേക്കും താഴേക്കുമുള്ള ക്വിക്ക് ഷിഫ്റ്റര്‍ ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കില്‍ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: പിന്നില്‍ ഡിസ്‌ക് ബ്രേക്കുകള്‍; പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്

20,000 രൂപ അധികം നല്‍കണം; 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിച്ച് ട്രയംഫ്

ബ്രെംബോ M50 മോണോബ്ലോക്ക് കാലിഫറുള്ള ബ്രേക്കിങ് സംവിധാനവും ബൈക്കില്‍ ഉള്‍പ്പെടുത്തി. പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഷോവ ഫോര്‍ക്ക്, ഓലിന്‍സ് STX40 പിന്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

More from DriveSpark

Article Published On: Monday, July 20, 2020, 8:30 [IST]
English summary
Triumph Hiked Street Triple RS Price. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X