മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓഫ് റോഡ് വാഹനങ്ങളിലൊന്നാണ് സുസുക്കി ജിംനി. ഇത് ഭാരം കുറഞ്ഞതും ഒതുക്കമുള്ളതും ഏറ്റവും പ്രധാനമായി അങ്ങേയറ്റം താങ്ങാവുന്ന വിലയിൽ എത്തുന്നു എന്നതുമെല്ലാം തികച്ചും അഭികാമ്യമായ സവിശേഷതകളാണ്.

മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

ഇത് സുസുക്കിയുടെ ഓൾഗ്രിപ്പ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു. ഈ സംവിധാനം വാഹനത്തിന് മികച്ച ഓഫ്റോഡ് കരുത്തും നൽകുന്നു.

മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

ജനപ്രിയമായ ജിംനി മിനി എസ്‌യുവിയുടെ നിരവധി പരിഷ്കരിച്ച പതിപ്പുകൾ നാം ഇതിന് മുമ്പ് കണ്ടെത്തിയിട്ടുണ്ട്. വീണ്ടും പരിഷ്കരിച്ച ഒരു മോഡലിനെയാണ് ഞങ്ങൾ ഇന്ന് പരിചയപ്പെടുത്തുന്നത്. വ്യാജ ബ്രാബസ് ബോഡി കിറ്റുമായി പരിഷ്കരിച്ച സുസുക്കി ജിംനി ഇവിടെയുണ്ട്.

MOST READ: മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

ചെറു എസ്‌യുവി ഒരു മിനി-ജി-വാഗൺ പോലെ മനോഹരമായി കസ്റ്റമൈസ് ചെയ്തിരിക്കുന്നു. സത്യം പറഞ്ഞാൽ, വലുപ്പ വ്യത്യാസം ഒഴികെ, ഈ ജിംനി യഥാർത്ഥത്തിൽ ഒരു ജി-വാഗൺ തന്നെയായി മാറുന്നു. യഥാർഥ മോഡലിനടുത്ത് നിർത്തി താരതമ്യം ചെയ്യുമ്പോൾ ഈ പരിഷ്കരണം എത്ര മനോഹരമാണെന്ന് വ്യക്തമാവും.

മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

ഓസ്‌ട്രേലിയൻ ഓട്ടോമോട്ടീവ് വ്ലോഗറായ ‘സൂപ്പർകാർ ബ്‌ളോണ്ടി' ആണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ജിംനി ഉൾപ്പടെ ഏതെങ്കിലും സുസുക്കി കാറുകൾക്ക് ബ്രാബസ് ബോഡി കിറ്റുകൾ നിർമ്മിക്കുന്നില്ലെന്ന് വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നു.

MOST READ: രജിസ്ട്രേഷൻ പ്ലേറ്റ് നിയമങ്ങൾ പരിഷ്കരിച്ച് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം

മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

കൂടാതെ, ബോഡി കിറ്റിന്റെ ഉത്ഭവം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല. കാറിലെ വിശദാംശങ്ങളുടെ തോത് വളരെ ഉയർന്നതാണ്.

മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

ഈ കസ്റ്റമൈസ് ചെയ്ത സുസുക്കി ജിംനിയിൽ ഡിസൈൻ ഹൈലൈറ്റുകൾ ധാരാളം ഉണ്ട്. കാറിന്റെ മുൻവശത്ത് ക്രോം സ്ലാറ്റുകളുള്ള ഒരു ബ്ലാക്കൗട്ട് ഗ്രില്ലും ഒരു ബ്രാബസ് ലോഗോയും ലഭിക്കുന്നു.

MOST READ: കോമ്പസ് നൈറ്റ് ഈഗിൾ സ്‌പെഷ്യൽ എഡിഷന്റെ ടീസർ പുറത്തുവിട്ട് ജീപ്പ്

മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

ഏഞ്ചൽ-ഐ എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടറുകൾ രണ്ട് ഉരുണ്ട ഹെഡ്‌ലാമ്പുകളും വാഹനത്തിന് ലഭിക്കും. ബ്ലാക്കൗട്ട് ഹുഡ്-സ്കൂപ്പുകളും റൂഫ്-സ്കൂപ്പുകളും വാഹനത്തിന് ഒരു മികച്ച സ്പർശമേകുന്നു.

മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

ജി-ക്ലാസ് എസ്‌യുവിയുടെ ഷോൾഡർ ലൈനിന് താഴെയായി നൽകിയിരിക്കുന്ന കറുത്ത സ്രൈപ്പും സൈഡ് പ്രൊഫൈലിൽ വരുന്നു. അലോയി വീലുകളും പുതിയതാണ്, സ്റ്റോക്ക് കാറിലെ 16 ഇഞ്ച് മോഡലുകളിൽ നിന്ന് ഇത് ഉയർത്തിയിരിക്കുന്നു.

MOST READ: സ്വകാര്യവത്കരണമല്ലാതെ മറ്റൊരു മാർഗവും എയർ ഇന്ത്യയ്ക്ക് അവശേഷിക്കുന്നില്ല; കേന്ദ്ര വ്യോമയാന മന്ത്രി

മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

കാറിന്റെ പിൻഭാഗത്ത് റൂഫിൽ ഘടിപ്പിച്ച സ്‌പോയ്‌ലറും ടെയിൽ ഗെയിറ്റിൽ മൗണ്ട് ചെയ്ത സ്‌പെയർ വീലും ലഭിക്കുന്നു, ഇത് ഡിസൈനിന് കൂടുതൽ മസ്കുലാർ ലുക്ക് നൽകുന്നു. ഓറഞ്ച്-ഓൺ-ബ്ലാക്ക് കളർ സ്കീം ഉപയോഗിച്ച് ജിംനിയുടെ ക്യാബിൻ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നു.

മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

ജിംനിക്ക് വശത്ത് V8 ബൈ-ടർബോ ബാഡ്‌ജിംഗും ലഭിക്കുന്നു. എന്നാൽ ഖേദകരമെന്നു പറയട്ടെ, മോട്ടോർ സ്റ്റോക്ക് കാറിന് തുല്യമാണ്. 1.5 ലിറ്റർ ഇൻലൈൻ -4 പെട്രോൾ എഞ്ചിൻ 103 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു.

മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

എന്നാൽ ഈ മോഡിഫിക്കേഷനു പിന്നിലുള്ള വ്യക്തികൾ ഹോർസ് പവർ 200 ആക്കുന്ന ടർബോ-കിറ്റും വാഗ്ദാനം ചെയ്യുന്നു. താരതമ്യപ്പെടുത്തുമ്പോൾ, ജി-ക്ലാസ് ബ്രാബസ് 800 -ന് 4.0 ലിറ്റർ ട്വിൻ-ടർബോ v8 യൂണിറ്റാണ് ലഭിക്കുന്നത്, ഇത് 800 bhp കരുത്തും 1000 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

ജിംനിയുടെയും ബോഡി കിറ്റിന്റെയും മുഴുവൻ ചെലവ് ഏകദേശം, 40,000 ഡോളറാണ്, അതേസമയം ബ്രാബസിന് 380,000 ഡോളർ വരെ വിലവരും.

Most Read Articles

Malayalam
English summary
Suzuki Jimny Transforms Into Mercedes G-Wagon. Read in Malayalam.
Story first published: Sunday, July 19, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X