അപ്പാച്ചെ RTR 160 മോഡലിനും വില വർധനവ്, ഡിക്ക് ബ്രേക്ക് പതിപ്പിനായി ഇനി ഒരു ലക്ഷം രൂപ മുടക്കേണം
അപ്പാച്ചെ RTR 180 ബിഎസ്-VI പതിപ്പിന് വില വർധിപ്പിച്ചതിന് പിന്നാലെ അപ്പാച്ചെ RTR 160 മോഡലിനും വിലയിൽ പരിഷ്ക്കരണവുമായി ടിവിഎസ്. 160 സിസി ബിഎസ്-VI അപ്പാച്ചെയ്ക്ക് 3,500 രൂപയുടെ വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

അതായത് ഇനി ബിഎസ്-VI അപ്പാച്ചെ RTR 160 സ്വന്തമാക്കണേൽ ഒരു ലക്ഷം രൂപ മുടക്കേണ്ടി വരുമെന്ന് സാരം. ഡ്രം, ഡിസ്ക് എന്നീ രണ്ട് വേരിയന്റുകളിൽ അപ്പാച്ചെ ശ്രേണിയിലെ ഈ കുഞ്ഞൻ മോഡൽ ലഭ്യമാകും. ഏറ്റവും താങ്ങാനാവുന്ന അപ്പാച്ചെയുടെ ഡ്രം ബ്രേക്ക് വേരിയന്റിന് ഇപ്പോൾ 97,000 രൂപയാണ് വില.

അതേസമയം ഡിസ്ക് ബ്രേക്ക് വകഭേദത്തിനായി നിങ്ങൾ ഇപ്പോൾ ഒരു ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നൽകേണ്ട വരും. വില വർധനവിന് പുറമെ ബിഎസ്-VI അപ്പാച്ചെ RTR 160 പതിപ്പിന് മറ്റ് മാറ്റങ്ങളൊന്നും കമ്പനി അവതരിപ്പിക്കുന്നില്ല.
| Variant | Old BS6 Price | New BS6 Price | Hike |
| Drum Brake | ₹93,500 | ₹97,000 | ₹3,500 |
| Disc Brake | ₹96,500 | ₹1,00,000 | ₹3,500 |
MOST READ: സൈബര്‍ ആക്രമണത്തില്‍ ഉലഞ്ഞ് ഹോണ്ട; പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലാമ്പ്, ലാപ് ടൈമർ, ടോപ്പ് സ്പീഡ് റെക്കോർഡർ എന്നിവയുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആകർഷകമായ ഗ്രാഫിക്സ്, സ്പോർട്ടി എഞ്ചിൻ കൗൾ, സെഗ്മെന്റ്-ഫസ്റ്റ് ഗ്ലൈഡ് ടെക്നോളജി, സിംഗിൾ-ചാനൽ സൂപ്പർ-മോട്ടോ എബിഎസ് എന്നിവയാണ് ഈ 160 സിസി മോഡലിന്റെ പ്രധാന സവിശേഷതകൾ.

159.7 സിസി സിംഗിൾ സിലിണ്ടർ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനുള്ള ടിവിഎസ് അപ്പാച്ചെ RTR 160 15.53 bhp കരുത്തും 13.9 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
MOST READ: തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി സ്ട്രീറ്റ് ട്രിപ്പിള്‍ R ബുക്കിങ് ആരംഭിച്ച് ട്രയംഫ്

2,085 മില്ലീമീറ്റർ നീളവും 730 മില്ലീമീറ്റർ വീതിയും 1,105 മില്ലീമീറ്റർ ഉയരവുമാണ് മോട്ടോർസൈക്കിളിനുള്ളത്. 1,300 മില്ലിമീറ്റർ ഹ്രസ്വ വീൽബേസ് ബൈക്കിന്റെ ഹാൻഡിലിംഗ് മികവ് വർധിപ്പിക്കാൻ ടിവിഎസിനെ സഹായിക്കുന്നു. 180 മില്ലീമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്.

പേൾ വൈറ്റ്, മാറ്റ് ബ്ലൂ, ഗ്ലോസ് റെഡ്, ഗ്ലോസ് ബ്ലാക്ക്, ടി ഗ്രേ, മാറ്റ് റെഡ് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ ബിഎസ്-VI ടിവിഎസ് അപ്പാച്ചെ RTR 160 തെരഞ്ഞെടുക്കാൻ സാധിക്കും.
MOST READ: ഓണ്‍ലൈന്‍ ബുക്കിങും ഹോം ഡെലിവറിയും; സര്‍വം ഡിജിറ്റലാക്കി വെസ്പ, അപ്രീലിയ

അടുത്തിടെ തങ്ങളുടെ ശ്രേണിയിലെ എല്ലാ മോഡലുകളുടെയും വിലയിൽ വർധനവാണ് ഹൊസൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വാഹന വിപണിയിലെ എല്ലാ മോഡലുകൾക്കും ഈ വില പരിഷ്ക്കരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നത് ശ്രദ്ധേയമാണ്.

ഡീലര്‍ഷിപ്പുകളില്‍ എത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഓണ്‍ലൈന്‍ സൗകര്യം ടിവിഎസ് ഒരുക്കിയിട്ടുണ്ട്. വാഹനം ബുക്ക് ചെയ്യുന്നതിനും, ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനുമായി ഇനി ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കൾക്ക് ബന്ധപ്പെടാമെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.


Click it and Unblock the Notifications








