ഓണ്‍ലൈന്‍ ബുക്കിങും ഹോം ഡെലിവറിയും; സര്‍വം ഡിജിറ്റലാക്കി വെസ്പ, അപ്രീലിയ

വെസ്പ അല്ലെങ്കില്‍ അപ്രീലിയ സ്‌കൂട്ടര്‍ ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സൗകര്യമൊരുക്കി നിര്‍മ്മാതാക്കള്‍. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിച്ച് ഉപഭോക്താവിന് വേഗത്തില്‍ ഇരുചക്ര വാഹനം ബുക്ക് ചെയ്യാം.

ഓണ്‍ലൈന്‍ ബുക്കിങും ഹോം ഡെലിവറിയും; സര്‍വം ഡിജിറ്റലാക്കി വെസ്പ, അപ്രീലിയ

സ്റ്റോക്ക് ലഭ്യത, ഓഫറുകള്‍, നിറങ്ങള്‍, ഡീലര്‍ഷിപ്പുകള്‍ എന്നിവ ഓണ്‍ലൈനിലൂടെ തന്നെ തെരഞ്ഞെടുക്കാനാകും. 1,000 രൂപയാണ് ബുക്കിംഗ് തുക നിശ്ചയിച്ചിരിക്കുന്നത്. ബാക്കി പണം രജിസ്‌ട്രേഷനും ഡെലിവറിക്കും ശേഷം നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണ്‍ലൈന്‍ ബുക്കിങും ഹോം ഡെലിവറിയും; സര്‍വം ഡിജിറ്റലാക്കി വെസ്പ, അപ്രീലിയ

ഡെലിവറിയെക്കുറിച്ച് പറയുമ്പോള്‍, ഉപയോക്താക്കള്‍ക്ക് ഹോം ഡെലിവറിയും തെരഞ്ഞെടുക്കാം. ഇതിനുള്ള സൗകര്യവും ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഫിനാന്‍സ് സ്‌കീമുകളിലൂടെ ഉപഭോക്താവ് സ്‌കൂട്ടര്‍ വാങ്ങുകയാണെങ്കില്‍, അതിനുള്ള സൗകര്യവും ഓണ്‍ലൈനില്‍ ഒരുക്കിയിട്ടുണ്ട്.

MOST READ: കൊവിഡ്; വാഹന രേഖകളുടെ സാധുത സെപ്റ്റംബർ വരെ നീട്ടി കേന്ദ്ര സർക്കാർ

ഓണ്‍ലൈന്‍ ബുക്കിങും ഹോം ഡെലിവറിയും; സര്‍വം ഡിജിറ്റലാക്കി വെസ്പ, അപ്രീലിയ

എച്ച്ഡിഎഫ്‌സി, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ടാറ്റ ക്യാപിറ്റല്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഇതിനായി ലഭ്യമായ ബാങ്കുകള്‍. ഓര്‍ഡര്‍ നല്‍കി കഴിഞ്ഞാല്‍, ഒരു സെയില്‍സ് പ്രതിനിധി ഉപഭോക്താവുമായി ബന്ധപ്പെടുകയും ആവശ്യമായ രേഖകളെക്കുറിച്ച് അറിയിക്കുകയും ചെയ്യും.

ഓണ്‍ലൈന്‍ ബുക്കിങും ഹോം ഡെലിവറിയും; സര്‍വം ഡിജിറ്റലാക്കി വെസ്പ, അപ്രീലിയ

വാഹന ഡെലിവറിയുടെ സമയം, ഉപഭോക്താവിന് രജിസ്‌ട്രേഷന്‍ രേഖകള്‍ കൈമാറും. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്കായി ഏതാനും ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

MOST READ: കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

ഓണ്‍ലൈന്‍ ബുക്കിങും ഹോം ഡെലിവറിയും; സര്‍വം ഡിജിറ്റലാക്കി വെസ്പ, അപ്രീലിയ

മോഡലുകളില്‍ 2,000 രൂപയുടെ കിഴിവും, ഫ്രീ റോഡ്‌സൈഡ് അസിസ്റ്റ്, ഒരു വര്‍ഷം സൗജന്യ ലേബര്‍ സര്‍വീസ് എന്നിവയാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ഓഫറുകള്‍.

ഓണ്‍ലൈന്‍ ബുക്കിങും ഹോം ഡെലിവറിയും; സര്‍വം ഡിജിറ്റലാക്കി വെസ്പ, അപ്രീലിയ

ഇളവുകള്‍ ലഭിച്ചതോടെ ഷോറൂമുകളുടെ പ്രവര്‍ത്തനം കമ്പനി പുനരാരംഭിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനം.

MOST READ: നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

ഓണ്‍ലൈന്‍ ബുക്കിങും ഹോം ഡെലിവറിയും; സര്‍വം ഡിജിറ്റലാക്കി വെസ്പ, അപ്രീലിയ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ബിഎസ് VI വെസ്പ നോട്ട് 125 അടുത്തിടെയാണ് വിപണിയില്‍ എത്തുന്നത്. 91,864 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില.

ഓണ്‍ലൈന്‍ ബുക്കിങും ഹോം ഡെലിവറിയും; സര്‍വം ഡിജിറ്റലാക്കി വെസ്പ, അപ്രീലിയ

ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതികവിദ്യ കൂട്ടിച്ചേര്‍ത്ത എഞ്ചിന്‍ ബിഎസ് IV എഞ്ചിന് സമാനമായി 9.92 bhp കരുത്തും 9.6 Nm torque ഉം ഉത്പാദിപ്പിക്കും. ഡിസൈനിലോ ഫീച്ചറുകളിലോ മാറ്റമില്ലാതെയാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
English summary
Book A Vespa or Aprilia Scooter Online And Get It Home Delivered. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X