SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് വെസ്പ

ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ വെസ്പ SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. 125 സിസ, 150 സിസി ശ്രേണിയിലേക്കാണ് ഇരുമോഡലുകളെയും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്.

SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് വെസ്പ

SXL 125, SXL 150, VXL 125, VXL 150 എന്നിങ്ങനെ നാല് മോഡലുകള്‍ ആണ് വെസ്പയില്‍ നിന്നും വിപണിയില്‍ എത്തുന്നത്. ഇതില്‍ SXL 125 മോഡലിന് 1.10 ലക്ഷം രൂപയും VXL 150 മോഡലിന് 1.26 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് വെസ്പ

SXL 150 മോഡലിന് 1.22 ലക്ഷം രൂപയും VXL 125 മോഡലിന് 1.13 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ബിഎസ് VI മോഡലുകള്‍ക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.

MOST READ: ഡൽഹിയിൽ പുതിയ സേവനങ്ങൾക്ക് തുടക്കം കുറിച്ച് ബ്ലൂസ്മാർട്ട്

SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് വെസ്പ

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനായി തങ്ങളുടെ സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 2,000 രൂപയുടെ ആനുകൂല്യങ്ങളും പിയാജിയോ വാഗ്ദാനം ചെയ്യുന്നു.

SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് വെസ്പ

ബിഎസ് VI സ്‌കൂട്ടറുകളുടെ ഡെലിവറി ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. നാല് വെസ്പ സ്‌കൂട്ടറുകളും നിരവധി സവിശേഷതകളും ഫീച്ചറുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇന്റഗ്രേറ്റഡ് ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ ഉയര്‍ന്ന ബീം ഉള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ബൂട്ട് ലൈറ്റ്, യുഎസ്ബി മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ഫുള്‍ സ്റ്റീല്‍ ബോഡി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: പുതുതലമുറ ഹ്യുണ്ടായി i20-യുടെ അരങ്ങേറ്റം ഒക്ടോബറില്‍

SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് വെസ്പ

124.45 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് വെസ്പ SXL 125, VXL 125 മോഡലുകള്‍ക്ക് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 7,500 rpm-ല്‍ 9.7 bhp കരുത്തും 5,500 rpm -ല്‍ 9.60 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് വെസ്പ

149 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് വെസ്പ SXL 150, VXL 150 മോഡലുകള്‍ക്ക് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 7,600 rpm-ല്‍ 10.30 bhp കരുത്തും 5,500 rpm -ല്‍ 10.6 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: WR155-നെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് യമഹ

SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് വെസ്പ

നാല് സ്‌കൂട്ടറുകളിലും ഒരേ സസ്‌പെന്‍ഷന്‍ സജ്ജീകരണമാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് ഒരൊറ്റ സൈഡാര്‍ം സസ്പെന്‍ഷന്‍ സജ്ജീകരണവും പിന്‍വശത്ത് ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് വെസ്പ

സുരക്ഷയ്ക്കായി മുന്‍വശത്ത് 200 mm ഡിസ്‌ക് ബ്രേക്കും വാഗ്ദാനം ചെയ്യുന്നു. സിംഗിള്‍-ചാനല്‍ എബിഎസ് അല്ലെങ്കില്‍ കോമ്പി ബ്രേക്കിംഗ് സിസ്റ്റം സ്‌കൂട്ടറുകളില്‍ നല്‍കിയിട്ടുണ്ട്.

MOST READ: ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് വെസ്പ

125, 150 സിസി വകഭേദങ്ങള്‍ക്ക് യഥാക്രമം 141 mm ഡ്രം അല്ലെങ്കില്‍ 143 mm ഡ്രം ഉപയോഗിച്ചാണ് പിന്‍ ബ്രേക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓറഞ്ച്, മഞ്ഞ, ചുവപ്പ്, വെള്ള, നീല, കറുപ്പ്, സില്‍വര്‍ എന്നിങ്ങനെ വിവിധ കളര്‍ ഓപ്ഷനുകളും നാല് സ്‌കൂട്ടറിലും ലഭ്യമാണ്.

More from DriveSpark

Article Published On: Monday, July 20, 2020, 19:39 [IST]
English summary
Vespa SXL & VXL BS6 Scooters Launched In India. Read in Malayalam.
കൂടുതല്‍... #വെസ്പ #vespa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X