ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

2020 ജൂലൈ മാസത്തിലും ആകര്‍ഷമായ ഓഫറുകളും ആനുകൂല്യങ്ങളുമായി രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, സൗജന്യ ആക്‌സസറികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

ബാംഗ്ലൂരിലെ ഡീലര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ജൂലൈ മാസത്തില്‍ മൊത്തം 48,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് മോഡലിനെയും വകഭേദങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

ഈ ഓഫറുകള്‍ 2020 ജൂലൈ 31 വരെ മാത്രമാകും ലഭ്യമാകുക. മാരുതി വിറ്റാര ബ്രെസ ഒഴികെയുള്ള എല്ലാ മോഡലുകള്‍ക്കും 5,000 രൂപ വിലയുള്ള ആക്സസറികള്‍ ലഭിക്കും. മോഡലുകള്‍ തിരിച്ചുള്ള ഓഫറുകള്‍ പരിചയപ്പെടാം.

MOST READ: 20,000 രൂപ അധികം നല്‍കണം; 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS വില വര്‍ധിപ്പിച്ച് ട്രയംഫ്

ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലായ മാരുതി ആള്‍ട്ടോ 800 പെട്രോള്‍, സിഎന്‍ജി മോഡലുകള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 18,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 2000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 5,000 രൂപ വിലയുള്ള ആക്‌സസറികള്‍ എന്നിവ ഉള്‍പ്പെടുന്നു.

ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

മാരുതി സെലെറിയോ പെട്രോള്‍, സിഎന്‍ജി മോഡലുകള്‍ക്ക് ഈ മാസം പരമാവധി 48,000 രൂപ വരെ ഓഫറുകള്‍ ലഭിക്കും. 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, ആക്‌സസറികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: മത്സരം കൊഴുപ്പിക്കാന്‍ നിസാന്‍ മാഗ്നൈറ്റ്; വ്യത്യസ്തമാക്കുന്ന ഏതാനും ഫീച്ചറുകള്‍

ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

ബ്രാന്‍ഡില്‍ നിന്നുള്ള എംപിവി മോഡലായ ഇക്കോയ്ക്ക് 37,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. അതില്‍ 10,000 രൂപ ക്യാഷ്ഡിസ്‌കൗണ്ട്, 20,000 എക്‌സ്‌ചേഞ്ച് ബോണസ്, 2,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, ആക്‌സസറികള്‍ എന്നിവയും ഉള്‍പ്പെടുന്നു.

ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

43,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് ബ്രാന്‍ഡിന്റെ മൈക്രോ എസ്‌യുവി എസ്-പ്രെസോയില്‍ വാഗ്ദാനം ചെയ്യുന്നത്. 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 എക്‌സ്‌ചേഞ്ച് ബോണസ്, 3,000 രൂപ കോര്‍പ്പറേറ്റ് ബോണസ്, 5,000 രൂപ വിലവരുന്ന ആക്‌സസറികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

മാരുതി വാഗണ്‍ ആര്‍ പെട്രോള്‍, സിഎന്‍ജി മോഡലുകള്‍ക്ക് 5,000 രൂപ വില വരുന്ന ആക്സസറികള്‍ ഉള്‍പ്പെടെ 37,000 രൂപ വരെ ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 2,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

പ്രീമിയം എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ മാരുതി സ്വിഫ്റ്റിന് 37,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 2,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, ആക്‌സസറീസ് പാക്കേജ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതേ ഓഫര്‍ മാരുതി ഡിസയര്‍ കോംപാക്ട് സെഡാനിലും ലഭിക്കും.

MOST READ: മെയ്ക്ക് ഇൻ ഇന്ത്യ സിറ്റി സെഡാനെ മറ്റ് വിപണികളിലേക്ക് കയറ്റി അയക്കാൻ ഹോണ്ട

ജൂലൈ മാസത്തിലും വിവിധ മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി മാരുതി

കോംപാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസയില്‍ ക്യാഷ് ഡിസ്‌കൗണ്ട്, കോര്‍പ്പറേറ്റ് ബോണസ്, ആക്സസറീസ് പാക്കേജ് എന്നിവ ബ്രാന്‍ഡ് നല്‍കുന്നില്ലെങ്കിലും ഈ മാസം 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Monday, July 20, 2020, 10:32 [IST]
English summary
Maruti Suzuki Offers Discounts, Exchange Bonuses & Other Benefits In July 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X