പുതുതലമുറ ഹ്യുണ്ടായി i20-യുടെ അരങ്ങേറ്റം ഒക്ടോബറില്‍

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നും അരങ്ങേറ്റത്തിനൊരുങ്ങുന്ന മോഡലാണ് പുതുതലമുറ i20. ഇതിനോടകം തന്നെ വാഹനത്തിന്റെ അരങ്ങേറ്റം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു.

പുതുതലമുറ ഹ്യുണ്ടായി i20-യുടെ അരങ്ങേറ്റം ഒക്ടോബറില്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇത് പ്രകാരം വാഹനത്തിന്റെ അരങ്ങേറ്റം 2020 ഒക്ടോബറില്‍ തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന. അടുത്തിടെയാണ് ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതിപ്പിച്ച്ത്.

പുതുതലമുറ ഹ്യുണ്ടായി i20-യുടെ അരങ്ങേറ്റം ഒക്ടോബറില്‍

ഇരുമോഡലുകളും ഒന്നിച്ച് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് മൂന്നാം തലമുറ i20 വിപണിയിലേക്ക് എത്തുന്നത് എന്നാതാണ് പ്രധാന സവിശേഷത.

MOST READ: WR155-നെ തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് യമഹ

പുതുതലമുറ ഹ്യുണ്ടായി i20-യുടെ അരങ്ങേറ്റം ഒക്ടോബറില്‍

മുന്‍ഭാഗമാണ് ഡിസൈന്‍ നവീകരണത്തിന് വിധേയമായിരിക്കുന്നത്. സ്പോര്‍ട്ടി ഡിസൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, വിന്‍ഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നിവ മൂന്നാം തലമുറയുടെ സവിശേഷതകളാണ്.

പുതുതലമുറ ഹ്യുണ്ടായി i20-യുടെ അരങ്ങേറ്റം ഒക്ടോബറില്‍

പുതിയ കാസ്‌കേഡിംഗ് ഗ്രില്‍, വലിയ എയര്‍ഡാം, മെലിഞ്ഞ പുത്തന്‍ ഹെഡ്‌ലാമ്പുകള്‍ നല്‍കിയാണ് മുന്‍വശത്തെ മനോഹരമാക്കിരിക്കുന്നത്. പുതിയ ടെയില്‍ ലാമ്പുകള്‍ ബൂട്ട്-ലിഡിന്റെ നീളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.

MOST READ: ഇന്ത്യയുടെ ടെസ്‌ലയാവാൻ ഒരുങ്ങി പ്രവേയ്ഗ് എക്സ്റ്റിംഗ്ഷൻ Mk1

പുതുതലമുറ ഹ്യുണ്ടായി i20-യുടെ അരങ്ങേറ്റം ഒക്ടോബറില്‍

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് അതിന്റെ അളവുകള്‍ വലുതായതിനാല്‍ പുതിയ i20 കൂടുതല്‍ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്.

പുതുതലമുറ ഹ്യുണ്ടായി i20-യുടെ അരങ്ങേറ്റം ഒക്ടോബറില്‍

പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്‍ഡാണ് അകത്തളത്തെ മനോഹരമാക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: ഡീസല്‍ വാഹനങ്ങളുടെ അസാന്നിധ്യം മറികടക്കണം; ശ്രദ്ധ ചെറു സിഎന്‍ജി കാറുകളിലെന്ന് മാരുതി

പുതുതലമുറ ഹ്യുണ്ടായി i20-യുടെ അരങ്ങേറ്റം ഒക്ടോബറില്‍

കണക്ട് കാറെന്ന് ഖ്യാതിയുമായിട്ടാണ് പുതുതലമുറ i20 വിപണിയില്‍ എത്തുക. വെന്യുവിനും ക്രെറ്റയ്ക്കും പിന്നാലെ ഹ്യുണ്ടായി നിരയില്‍ നിന്നും കണക്റ്റഡ് കാര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് പുതുതലമുറ i20. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അകമ്പടിയില്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങളും കാലാവസ്ഥ, ട്രാഫിക് വിവരങ്ങളും കാറിനുള്ളില്‍ ലഭ്യമാക്കും.

പുതുതലമുറ ഹ്യുണ്ടായി i20-യുടെ അരങ്ങേറ്റം ഒക്ടോബറില്‍

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുക. മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നിവരാണ് വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New-Gen Hyundai i20 India Launch By 2020 October. Read in Malayalam.
Story first published: Monday, July 20, 2020, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X