WR155-നെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് യമഹ
ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ, കഴിഞ്ഞ മാസമാണ് XSR 155 മോഡലിനെ ഫിലിപ്പീന്‍സില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ WR 155R ഡ്യുവല്‍-പര്‍പ്പസ് മോഡലിനെയും ബ്രാന്‍ഡ് അവതരിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയിലും ഈ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ബ്രാന്‍ഡിന്റെ തന്നെ YZF-R15 V3.0 -ല്‍ കണ്ട അതേ എഞ്ചിനാണ് ബൈക്കിലും നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

പക്ഷേ ട്യുണിങ്ങില്‍ വ്യത്യാസമുണ്ട്. 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 16.5 bhp കരുത്തും 14.3 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.
MOST READ: ആശാനിരിക്കട്ടേ പ്രഭാസിന്റെ വക ഒരു പുത്തൻ ലാൻഡ് റോവർ

പൂര്‍ണമായും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായിട്ടാണ് ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുന്നില്‍ 21 ഇഞ്ച് ടയറുകളും പിന്നില്‍ 18 ഇഞ്ച് ടയറുകളുമാകും ഇടംപിടിക്കുക.

അതോടൊപ്പം തന്നെ മുന്നില്‍ 41 mm ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ ആയിട്ടുള്ള മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുക.
MOST READ: തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

245 mm ആണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്, 880 mm സീറ്റ് ഉയരവും ലഭിക്കും. ശരാശരി വലുപ്പമുള്ള ആളുകള്‍ക്ക് സവാരി ചെയ്യാന്‍ വളരെ അനുയോജ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു.

സുരക്ഷയ്ക്കായി മുന്നില്‍ 240 mm സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുകളും ആകും ഇടംപിടിക്കുക. ആഗേള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലിന് എബിഎസ് ലഭിക്കുന്നില്ല.
MOST READ: ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

8 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. അതേസമയം, ബൈക്കിനെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. വിപണിയില്‍ എത്തിയാല്‍ ഹീറോ എക്‌സ്പള്‍സ് 200, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നിവരാകും എതിരാളികള്‍.

ഇതിനായുള്ള സാധ്യത പഠനങ്ങളും കമ്പനി ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പഠനത്തില്‍ പോസിറ്റീവ് ഫീഡ്ബാക്ക് ലഭിച്ചാല്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള വാഹനത്തിന്റെ അരങ്ങേറ്റത്തിന് വലിയ കാലതാമസം ഉണ്ടാകില്ലെന്നു വേണം പറയാന്‍.


Click it and Unblock the Notifications








