ആശാനിരിക്കട്ടേ പ്രഭാസിന്റെ വക ഒരു പുത്തൻ ലാൻഡ് റോവർ

ബാഹുബലി എന്ന ചിത്രത്തിന് ശേഷം രാജ്യമെമ്പാടും വൻ ആരാധകരുള്ള തെലുങ്കിലെ ജനപ്രിയ നടനാണ് പ്രഭാസ്. ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ സിനിമയാണിത്.

ആശാനിരിക്കട്ടേ പ്രഭാസിന്റെ വക ഒരു പുത്തൻ ലാൻഡ് റോവർ

അടുത്തിടെ തന്റെ ജിം പരിശീലകനായ ലക്ഷ്മൺ റെഡ്ഡിക്ക് താരം 73.30 ലക്ഷം രൂപ വിലമതിക്കുന്ന ഒരു പുതിയ മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ വെലാർ എസ്‌യുവി സമ്മാനിച്ചു. പ്രഭാസിന്റെ ജിം ട്രെയിനറായ ലക്ഷ്മൺ മുൻ ബോഡി ബിൽഡറും 2010 -ൽ മിസ്റ്റർ വേൾഡ് കിരീടം നേടിയ വ്യക്തിയാണ്.

ആശാനിരിക്കട്ടേ പ്രഭാസിന്റെ വക ഒരു പുത്തൻ ലാൻഡ് റോവർ

ആഡംബര എസ്‌യുവിയെക്കുറിച്ച് പറയുമ്പോൾ, പ്രാദേശികമായി നിർമ്മിച്ച റേഞ്ച് റോവർ വെലാർ കഴിഞ്ഞ വർഷം ഇന്ത്യയിൽ 72.47 ലക്ഷം രൂപ എക്സ്‌-ഷോറൂം വിലയ്ക്ക് വിപണിയിൽ അവതരിപ്പിച്ചു. നിർമ്മാതാക്കൾ പിന്നീട് എസ്‌യുവിയുടെ വില 73.30 ലക്ഷമായി ഉയർത്തി.

MOST READ: പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ആശാനിരിക്കട്ടേ പ്രഭാസിന്റെ വക ഒരു പുത്തൻ ലാൻഡ് റോവർ

മുമ്പ് പെട്രോൾ, ഡീസൽ പവർട്രെയിനുകൾ ഉപയോഗിച്ചാണ് എസ്‌യുവി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇന്ത്യൻ വിപണിയിൽ പെട്രോൾ മാത്രമുള്ള വെലറിന്റെ മോഡലുമായി എത്തിച്ചേരാനാണ് കമ്പനി തീരുമാനിച്ചത്.

ആശാനിരിക്കട്ടേ പ്രഭാസിന്റെ വക ഒരു പുത്തൻ ലാൻഡ് റോവർ

കമ്പനിയുടെ ഇൻ‌ജെനിയം കുടുംബത്തിൽ നിന്നുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റാണ് പെട്രോൾ എഞ്ചിൻ. എഞ്ചിൻ 177 bhp കരുത്തും 365 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: പ്രതിമാസ വിൽപ്പനയിൽ താരമായി നെക്സോൺ, ഓഗസ്റ്റിൽ വിറ്റഴിച്ചത് 5,179 യൂണിറ്റുകൾ

ആശാനിരിക്കട്ടേ പ്രഭാസിന്റെ വക ഒരു പുത്തൻ ലാൻഡ് റോവർ

എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ആണ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നത്. പെട്രോൾ മോഡലിന് വെറും 7.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

ആശാനിരിക്കട്ടേ പ്രഭാസിന്റെ വക ഒരു പുത്തൻ ലാൻഡ് റോവർ

ചെളി, അഴുക്ക് നിറഞ്ഞ റോഡുകൾ, നനഞ്ഞ പുല്ല് തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യങ്ങളിൽ സ്ഥിരമായ വേഗത നിലനിർത്താൻ സഹായിക്കുന്ന ഓൾ-ടെറൈൻ പ്രോഗ്രസ് കൺട്രോൾ (ATPC) സംവിധാനവും എസ്‌യുവിക്ക് ലഭിക്കുന്നു.

MOST READ: ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

ആശാനിരിക്കട്ടേ പ്രഭാസിന്റെ വക ഒരു പുത്തൻ ലാൻഡ് റോവർ

ടച്ച് പ്രോ ഡ്യുവോ, ആക്റ്റിവിറ്റി കീ, വൈ-ഫൈ, പ്രോ സർവീസസ്, മെറിഡിയൻ സൗണ്ട് സിസ്റ്റം, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ക്യാബിൻ എയർ അയോണൈസേഷൻ, പ്രീമിയം ലെതർ ഇന്റീരിയറുകൾ, 20 ഇഞ്ച് വീലുകൾ, ഫുൾ- സൈസ് സ്പെയർ വീൽ, R-ഡൈനാമിക് എക്സ്റ്റീരിയർ പായ്ക്ക്, അഡാപ്റ്റീവ് ഡൈനാമിക്സ്, സിഗ്നേച്ചർ എൽഇഡി ഡിആർഎല്ലുകളുള്ള പ്രീമിയം എൽഇഡി ഹെഡ്ലൈറ്റുകൾ എന്നിവയും അതിലേറെയും വാഹനത്തിന് ലഭിക്കുന്നു.

Image Courtesy: Team Prabhas Sena

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Telugu Filmstar Prabhas Gifts A New Range Rover Velar To His Gym Trainer. Read in Malayalam.
Story first published: Monday, September 7, 2020, 19:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X