പ്രതിമാസ വിൽപ്പനയിൽ താരമായി നെക്സോൺ, ഓഗസ്റ്റിൽ വിറ്റഴിച്ചത് 5,179 യൂണിറ്റുകൾ

ഇന്ത്യൻ വിപണിയിലെ സബ് കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ടാറ്റ നെക്സോൺ. ന്യൂ ഫോർ എവർ എന്ന വിപണന തന്ത്രത്തെ അടിസ്ഥാനമാക്കി ഒരുങ്ങിയ നെക്സോൺ, ടിയാഗൊ, ടിഗോർ മോഡുകൾ വിൽപ്പനയിൽ മികച്ച നേട്ടമാണ് കമ്പനിക്ക് നേടിക്കൊടുക്കുന്നത്.

പ്രതിമാസ വിൽപ്പനയിൽ താരമായി നെക്സോൺ, ഓഗസ്റ്റിൽ വിറ്റഴിച്ചത് 5,179 യൂണിറ്റുകൾ

2020 ഓഗസ്റ്റ് മാസത്തിൽ നെക്സോൺ 5,179 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. ഇത് കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ മൂന്നാം സ്ഥാനത്തെനും ബ്രാൻഡിനെ സഹായിച്ചു. എന്നാൽ വരും മാസങ്ങളിൽ കിയ സോനെറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ എന്നിവയുടെ രൂപത്തിൽ നെക്‌സോൺ പുതിയ എതിരാളികളുമായി മാറ്റുരയ്ക്കും.

പ്രതിമാസ വിൽപ്പനയിൽ താരമായി നെക്സോൺ, ഓഗസ്റ്റിൽ വിറ്റഴിച്ചത് 5,179 യൂണിറ്റുകൾ

അടുത്തിടെ മുഖംമിനുക്കി എത്തിയതും നെക്സോണിന് തിളങ്ങാൻ സഹായകമായി. പരിഷ്ക്കരിച്ച മുൻവശം തന്നെയാണ് അതിൽ മനോഹരവും. കൂടാതെ വശങ്ങളിൽ പ്രധാനമായും കൂപ്പെ ശൈലിയിലുള്ള മേൽക്കൂരയും സിഗ്നേച്ചർ വിൻഡോ അലങ്കാരവും നിലനിർത്തിയതും സ്വാഗതാർഹമാണ്.

MOST READ: അകത്തളം ഹാരിയറിന് സമാനം; ഗ്രാവിറ്റാസിന്റെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

പ്രതിമാസ വിൽപ്പനയിൽ താരമായി നെക്സോൺ, ഓഗസ്റ്റിൽ വിറ്റഴിച്ചത് 5,179 യൂണിറ്റുകൾ

കൂടാതെ പുതിയ ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയ് വീലുകളും ടാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻവശത്ത് സി ആകൃതിയിലുള്ള ഫോഗ് ലാമ്പ് ഹൌസിംഗ്, പുതിയ ഗ്രിൽ, റീസ്റ്റൈൽഡ് എയർ ഇൻലെറ്റ്, വൈ-ആകൃതിയിലുള്ള ട്രിം-ആരോ ഇൻസേർട്ടുകൾ എന്നിവയ്ക്കൊപ്പം പുത്തൻ ബമ്പർ ചേർക്കുന്നതിനൊപ്പം പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും സ്ലിക്കർ ആയി.

പ്രതിമാസ വിൽപ്പനയിൽ താരമായി നെക്സോൺ, ഓഗസ്റ്റിൽ വിറ്റഴിച്ചത് 5,179 യൂണിറ്റുകൾ

പുറംമോടി പോലെ അകത്തളവും കാര്യമായ പരിഷ്ക്കരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതിൽ ഓഡിയോ, ബ്ലൂടൂത്ത്, ടെലിഫോണി, ക്രൂയിസ് ഓപ്പറേറ്റിംഗ് നിയന്ത്രണങ്ങൾ, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് എസി, ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, പുതുക്കിയ ഡാഷ്‌ബോർഡ്, സെന്റർ കൺസോൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

MOST READ: കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; യാത്രനിരക്കും കുറച്ചു

പ്രതിമാസ വിൽപ്പനയിൽ താരമായി നെക്സോൺ, ഓഗസ്റ്റിൽ വിറ്റഴിച്ചത് 5,179 യൂണിറ്റുകൾ

ഫെയ്‌സ്‌ലിഫ്റ്റിൽ കൂടുതൽ പ്രീമിയം മെറ്റീരിയലുകളുടെ ഉപയോഗം ടാറ്റാ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനെ കോം‌പാക്റ്റ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ആകർഷകമായ ഓഫറുകളിലൊന്നായി മാറ്റി.

പ്രതിമാസ വിൽപ്പനയിൽ താരമായി നെക്സോൺ, ഓഗസ്റ്റിൽ വിറ്റഴിച്ചത് 5,179 യൂണിറ്റുകൾ

ബി‌എസ്‌-VI കംപ്ലയിന്റ് 1.2 ലിറ്റർ റിവോട്രോൺ പെട്രോൾ, 1.5 ലിറ്റർ റിവോട്ടോർഖ് ഡീസൽ എഞ്ചിനുകൾ എന്നിവയിൽ നിന്നാണ് നെക്‌സോൺ കരുത്ത് നേടുന്നത്. മൂന്ന് സിലിണ്ടർ ഗ്യാസോലിൻ യൂണിറ്റ് പരമാവധി 120 bhp പവറും 170 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: സിഎഫ് മോട്ടോയുമായി സഹകരിച്ച് പുതിയ 750 ശ്രേണി മോഡലുകൾ വികസിപ്പിക്കാൻ കെടിഎം

പ്രതിമാസ വിൽപ്പനയിൽ താരമായി നെക്സോൺ, ഓഗസ്റ്റിൽ വിറ്റഴിച്ചത് 5,179 യൂണിറ്റുകൾ

അതേസമയം ഓയിൽ-ബർണർ 110 bhp, 260 Nm torque എന്നിവ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. രണ്ടും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് എ‌എം‌ടിയുമായാണ് ജോടിയാക്കിയിരിക്കുന്നത്. അതേസമയം ഒരു ഡിസിടി ഗിയർബോക്സും നെക്സോണിനായി ടാറ്റ ഒരുക്കുന്നുണ്ടെന്നാണ് സൂചന.

പ്രതിമാസ വിൽപ്പനയിൽ താരമായി നെക്സോൺ, ഓഗസ്റ്റിൽ വിറ്റഴിച്ചത് 5,179 യൂണിറ്റുകൾ

മാത്രമല്ല ഇത് ടോപ്പ് എൻഡ് ശ്രേണിക്കായി മാത്രം വാഗ്‌ദാനം ചെയ്തേക്കും. പുതുതായി സമാരംഭിച്ച XM (S) വേരിയന്റ് നെക്സോണിന്റെ നിരയിൽ ഏറ്റവും താങ്ങാവുന്ന ഇലക്ട്രിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Tata Nexon Posted More Than 5,000 Unit Sales In August 2020. Read in Malayalam
Story first published: Monday, September 7, 2020, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X