അകത്തളം ഹാരിയറിന് സമാനം; ഗ്രാവിറ്റാസിന്റെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

ഇന്ത്യയിൽ വരാനിരിക്കുന്ന മോഡലുകളിൽ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ടാറ്റയുടെ ഗ്രാവിറ്റാസ് ആറ് സീറ്റർ പ്രീമിയം എസ്‌യുവി. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ വാഹനത്തെ പ്രദർശിപ്പിച്ചപ്പോൾ ഏറെ ശ്രദ്ധ നേടാവും സാധിച്ചിരുന്നു.

അകത്തളം ഹാരിയറിന് സമാനം; ഗ്രാവിറ്റാസിന്റെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

ശരിക്കും ഹാരിയറിന്റെ മൂന്നുവരി പതിപ്പാണ് ഗ്രാവിറ്റാസ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാം. ഇപ്പോൾ വാഹനത്തിന്റെ സജീവ പരീക്ഷണയോട്ട ഘട്ടത്തിലാണ് ടാറ്റ. ഉത്സവ സീസണേടു കൂടി എസ്‌യുവിയെ വിപണിയിൽ എത്തിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ഇത് അടുത്ത വർഷം തുടക്കത്തിലേക്ക് മാറ്റിവെച്ചതായാണ് സൂചന.

അകത്തളം ഹാരിയറിന് സമാനം; ഗ്രാവിറ്റാസിന്റെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

ഗ്രാവിറ്റാസ് അതിന്റെ മിക്ക ഘടകങ്ങളും ഹാരിയറിൽ നിന്ന് മുമ്പോട്ടു കൊണ്ടുപോകും. എന്നാൽ ചെറിയ മാറ്റങ്ങളോടെയാകും എന്നത് സ്വാഗതാർഹമാണ്. മൂന്ന് വരി സീറ്റിംഗ് ലേഔട്ടിൽ 7 സീറ്റ്, 6 സീറ്റ് കോൺഫിഗറേഷനുകളോടെയാകും എസ്‌യുവി വാഗ്ദാനം ചെയ്യുക. ആറ് സീറ്റർ പതിപ്പിന്റെ മധ്യ നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളാകും ഇടംപിടിക്കുക.

MOST READ: കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; യാത്രനിരക്കും കുറച്ചു

അകത്തളം ഹാരിയറിന് സമാനം; ഗ്രാവിറ്റാസിന്റെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

അളവുകളുടെ അടിസ്ഥാനത്തിൽ ഗ്രാവിറ്റാസ് 4,661 മില്ലീമീറ്റർ നീളവും 1,894 മില്ലിമീറ്റർ വീതിയും 1,786 മില്ലിമീറ്റർ ഉയരത്തിലുമാകും ഒരുങ്ങുക. ഇത് ഹാരിയറിനേക്കാൾ 63 മില്ലീമീറ്റർ നീളവും 72 മില്ലീമീറ്റർ വീതിയും 80 മില്ലീമീറ്റർ ഉയരവും കൂടുതലായിരിക്കുമെന്ന് സാരം.

അകത്തളം ഹാരിയറിന് സമാനം; ഗ്രാവിറ്റാസിന്റെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

മൂന്നാം നിര യാത്രക്കാർ‌ക്കുള്ള അധിക ഹെഡ്‌റൂമിനായി ഗ്രാവിറ്റസിന്റെ മേൽക്കൂര ടാറ്റ ഉയർത്തിയിട്ടുണ്ട്. പുറമെ നോക്കിയാൽ ഹാരിയറിനെ പോലെ തോന്നുമെങ്കിലും ചെറിയ ചെറിയ ഡിസൈൻ പരിഷ്ക്കരണങ്ങളും വ്യത്യസ്‌ത കളർ ഓപ്ഷനും മോഡലിനൊരു വ്യക്തിത്വം സമ്മാനിക്കും.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ മഹീന്ദ്ര XUV500; സ്‌പൈ ചിത്രങ്ങള്‍

അകത്തളം ഹാരിയറിന് സമാനം; ഗ്രാവിറ്റാസിന്റെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

അകത്തളവും ഡാഷ്‌ബോർഡ് രൂപകൽപ്പനയും ഹാരിയറിനോട് സാമ്യമുള്ളതാണെന്ന് ഓട്ടോ ട്രെൻഡ് പുറത്തുവിട്ട പുതിയ വീഡിയോ വ്യക്തമാക്കുന്നു. ഹാരിയറിൽ കാണുന്ന അതേ സവിശേഷതകൾ മുന്നോട്ട് കൊണ്ടുപോകാനും ഇത് സജ്ജമാക്കിയിട്ടുണ്ട്.

അകത്തളം ഹാരിയറിന് സമാനം; ഗ്രാവിറ്റാസിന്റെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

എഞ്ചിനെ സംബന്ധിച്ചിടത്തോളം ഫിയറ്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന അതേ 2.0 ലിറ്റർ ക്രയോടെക് ടർബോ ഡീസൽ യൂണിറ്റാകും ഗ്രാവിറ്റാസിന് കരുത്തേകാൻ എത്തുക. ഇത് 170 bhp പവറും 350 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമാണ്.

MOST READ: ബ്ലൂ-ബ്ലാക്ക് മോട്ടോർസ്പോർട്സ് കളർ ഓപ്ഷനിൽ തിളങ്ങി പുതിയ അബാർത്ത് 595 മോൺസ്റ്റർ എഡിഷൻ

അകത്തളം ഹാരിയറിന് സമാനം; ഗ്രാവിറ്റാസിന്റെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

ആറ് സ്പീഡ് മാനുവൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും. വിപണിയിൽ എത്തുമ്പോൾ എംജി ഹെക്‌ടർ പ്ലസ് ആയിരിക്കും ടാറ്റ ഗ്രാവിറ്റാസ് പ്രീമിയം എസ്‌യുവിയുടെ പ്രധാന എതിരാളി.

അകത്തളം ഹാരിയറിന് സമാനം; ഗ്രാവിറ്റാസിന്റെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

മുഖംമാറുന്ന ടാറ്റ മോട്ടോർസിന്റെ പ്രീമിയം വാഹന ശ്രേണി വികസിപ്പിക്കുന്നതിന് ഗ്രാവിറ്റാസ് എസ്‌യുവി തീർച്ചയായും സഹായിക്കും. 17 ലക്ഷം മുതൽ 21.5 ലക്ഷം രൂപ വരെയായിരിക്കും ഈ മൂന്ന് വരി മോഡലിന്റെ എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Gravitas Interiors Spied. Read in Malayalam
Story first published: Monday, September 7, 2020, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X