പരീക്ഷണയോട്ടം നടത്തി പുതുതലമുറ മഹീന്ദ്ര XUV500; സ്‌പൈ ചിത്രങ്ങള്‍
ഈ വര്‍ഷം വിപണിയിലേക്ക് എത്തില്ലെങ്കിലും പുതുലമുറ മഹീന്ദ്ര XUV500 -യുടെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. പലപ്പോഴായി പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നു കഴിഞ്ഞു.

ഇപ്പോഴിതാ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങളും പുറത്തുവന്നു. ഗാഡിവാഡിയാണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണമായും മുടിക്കെട്ടിയാണ് പരീക്ഷണയോട്ടം നടത്തുന്നതെങ്കിലും വാഹനത്തിന്റെ ഏതാനും ഫീച്ചറുകളും ഡീസൈന്‍ ഘടകങ്ങളും മനസ്സിലാക്കാന്‍ സാധിക്കും.

പുതിയ ഫ്രണ്ട് ഫാസിയയും കൂടുതല്‍ വ്യക്തമായ ഗ്രില്ലും മഹീന്ദ്ര ലോഗോയും ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും. എസ്‌യുവിക്ക് പുതിയ രൂപം നല്‍കുന്ന ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുള്ള ഒരു പുതിയ ഹെഡ്‌ലാമ്പ് സജ്ജീകരണവും ഇതിലുണ്ടാകും.
MOST READ: വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

പിന്‍വശത്ത്, കാഴ്ചയില്‍ എസ്‌യുവി വിശാലമാണെന്ന് തോന്നുന്നു. കൂടാതെ പുതിയ ടെയില്‍ ലാമ്പ് രൂപകല്‍പ്പനയും പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ ബമ്പറുകളും അവതരിപ്പിക്കും. പുതിയ ബോണറ്റ് ഘടന, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയും ഉള്‍പ്പെടുത്തിയേക്കും.

പൂര്‍ണമായും നവീകരിച്ചതാകും വാഹനത്തിന്റെ അകത്തളവും. ഇതില്‍ ഒരു പുതിയ ഡാഷ്ബോര്‍ഡ് ലേ ഔട്ട്, ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏറ്റവും പുതിയ കണക്ട് ചെയ്ത സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇടംപിടിച്ചേക്കും.
MOST READ: രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍

നിലവിലെ മോഡലില്‍ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് സണ്‍റൂഫിന് പകരമായി പനോരമിക് സണ്‍റൂഫ് പുതിയ പതിപ്പില്‍ ഇടംപിടിച്ചേക്കും. മൂന്ന് വരി പ്രീമിയം എസ്‌യുവിയില്‍ ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഹീറ്റഡ് വിംഗ് മിററുകള്‍, ആറ് എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയവയാകും മറ്റ് സവിശേഷതകള്‍.

2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നത് തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ എഞ്ചിന്‍ 152 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
MOST READ: കല്ല്യാൺ കുടുംബത്തിന്റെ വ്യത്യസ്ത വാഹന ശേഖരം; ഹെലിക്കോപ്റ്റർ മുതൽ പ്രൈവറ്റ് ജെറ്റ് വരെ

ആറ് സ്പീഡ് അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്. ഇതിനൊപ്പം പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചും വാഹനം വിപണിയില്‍ എത്തും.

2.0 ലിറ്റര്‍ T-GDi എംസ്റ്റാലിയന്‍ യൂണിറ്റായിരിക്കാം ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോള്‍ യൂണിറ്റ് 150 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഈ എഞ്ചിനില്‍ വാഗ്ദാനം ചെയ്യും.


Click it and Unblock the Notifications








