രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍

രാജ്യത്ത് പുതുതായി സ്‌ക്രാപ് നയം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. അധികം വൈകാതെ തന്നെ ഇന്ത്യയില്‍ പുതിയ സ്‌ക്രാപ് നയം വന്നേക്കുമെന്ന് അടുത്തിടെ കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി സൂചനകള്‍ നല്‍കിയിരുന്നു.

രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) 60-ാമത് വാര്‍ഷിക കണ്‍വെന്‍ഷനിലാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

സ്‌ക്രാപ് പോളിസി അജണ്ടയിലുണ്ടെന്നും സര്‍ക്കാര്‍ അതില്‍ കാര്യമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പോളിസി പ്രഖ്യാപനത്തിനുള്ള സമയപരിധി സംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രി വെളിപ്പെത്തിയില്ല.

MOST READ: യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

കുറച്ചുനാളായി രാജ്യത്ത് സ്‌ക്രാപ് നയം രൂപീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ച്, പരിസ്ഥിതി മാനദണ്ഡങ്ങള്‍ക്കനുസൃതമായി അംഗീകൃത റീസൈക്ലിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള സംവിധാനം അടിയന്തിരമായി ഉണ്ടാക്കണമെന്ന് പറഞ്ഞിരുന്നു.

രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കുന്നതില്‍ കാലതാമസമുണ്ടായതിന് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിന് രണ്ട് മാസത്തെ സമയം ഞങ്ങള്‍ അനുവദിക്കും എന്നും ട്രിബ്യൂണല്‍ ബെഞ്ച് പറഞ്ഞു.

MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

സ്‌ക്രാപ് നയം പ്രധാന കാര്യം വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച കാലാവധി നിര്‍ണയിക്കലാണ്. 2020 മെയ് മാസത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി സമാനമായ ഉറപ്പ് നല്‍കിയിരുന്നു. സ്‌ക്രാപ് നയത്തിന് ഉടന്‍ അന്തിമരൂപം നല്‍കും.

രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

പഴയതും മാലിന്യം ഉണ്ടാക്കുന്നതുമായ വാഹനങ്ങള്‍ ഒഴിവാക്കാന്‍ സ്‌ക്രാപ് നയം രൂപീകരിക്കാന്‍ സിയാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്നതിനൊപ്പം വാഹനമേഖലയുടെ പുനരുജ്ജീവനത്തിന് നയരൂപീകരണം സഹായിക്കുമെന്നാണ് വാഹന വ്യവസായികളുടെ കണക്കുകൂട്ടല്‍.

MOST READ: ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

വാഹന വ്യവസായത്തിനും ഉരുക്കു വ്യവസായത്തിനും ശക്തി പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നയമനുസരിച്ച് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ചു കളയും.

രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

ഇതിലൂടെ ഉരുക്ക് വ്യവസായത്തിന് കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ കിട്ടാന്‍ സഹായമാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കൊവിഡ് കാലത്ത് ലോക്ക്ഡൗണ്‍ വാഹന വ്യവസായ രംഗത്തുണ്ടാക്കിയ ആഘാതം ഇതിലൂടെ മറികടക്കാനാകുമെന്നും കരുതുന്നു.

MOST READ: ഓഗസ്റ്റിൽ ഹ്യുണ്ടായിക്കും നേട്ടം, നിരത്തിലെത്തിച്ചത് 45,809 കാറുകൾ

രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

സ്‌ക്രാപ് നയത്തിലൂടെ 2030 -ല്‍ ഇന്ത്യയുടെ ഉരുക്ക് ഉല്‍പാദനം പ്രതിവര്‍ഷം 30 കോടി ടണ്‍ ആക്കാനുള്ള ദേശീയ ഉരുക്കു നയത്തിന്റെ ഭാഗമായാണ് ആക്രി പുനരുപയോഗത്തിനുള്ള നയവും നടപ്പാക്കുന്നത്.

Most Read Articles

Malayalam
English summary
Scrappage Policy To Be Made Soon Says Union Minister Prakash Javadekar. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X