യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

സി-സെഗ്മെന്റ് സെഡാൻ യാരിസിന്റെ സ്പെഷ്യൽ എഡിഷൻ മോഡലുമായി എത്തുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ബ്ലാക്ക് കോസ്മെറ്റിക് പരിഷ്ക്കരണങ്ങളുമായാണ് വാഹനം വിപണിയിലേക്ക് ചുവടുവെക്കുക.

യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

കമ്പനി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ട യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ കാഴ്ച്ചയിൽ അതിസുന്ദരൻ തന്നെയാണ്. ഉത്സവ സീസണിൽ വിൽപ്പന കൊഴിപ്പിക്കാൻ ഓൾ-ബ്ലാക്ക് സെഡാൻ ഉടൻ തന്നെ ഷോറൂമുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

പുതിയ യാരിസിനൊപ്പം മുഖംമിനുക്കി ഫോർച്യൂണർ കൂടി എത്തുന്നതോടെ വിപണിയിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബ്രാൻഡിന്റെ വിശ്വാസം. അവതരണത്തിനു മുന്നോടിയായി ടൊയോട്ടയുടെ ഔദ്യാഗിക വെബ്സൈറ്റിൽ ഇടംപിടിച്ച സെഡാന്റെ ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

MOST READ: ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

യാരിസിന്റെ പുതിയ ഓൾ-ബ്ലാക്ക് പതിപ്പിൽ അകത്തും പുറത്തും കോസ്മെറ്റിക് നവീകരണങ്ങളും "എ പവർട്രിപ്പ്, ഇൻസൈഡ് ആൻഡ് ഔട്ട്" എന്ന ടാഗ്‌ലൈൻ നിർദ്ദേശിക്കുന്ന ചില അധിക സാങ്കേതികവിദ്യകളും ഇടംപിടിച്ചേക്കാം.

യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

കൂടാതെ ഒരു കറുത്ത ഗ്രില്ലും, ഫ്രണ്ട്, റിയർ ബമ്പറുകൾ, ഒ‌ആർ‌വി‌എമ്മുകൾ, ഫോഗ് ലാമ്പ് ബെസലുകൾ, പില്ലറുകൾ എന്നിവയിൽ ഒരു ബ്ലാക്ക് പെയിന്റ് സ്കീം സവിശേഷതകളുണ്ട്. ബ്ലാക്ക് എഡിഷനായി കറുത്ത മേൽക്കൂരയുള്ള മറ്റൊരു മെറൂൺ റെഡ് കളർ ഓപ്ഷനും ടൊയോട്ട പരിചയപ്പെടുത്തും എന്നതും ശ്രദ്ധേയമാണ്.

MOST READ: 2017 ഡിസംബറിന് മുമ്പ് വിറ്റ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍

യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

ലിമിറ്റഡ് എഡിഷൻ മോഡലിന് 15 ഇഞ്ച് അലോയ്കളുള്ള പുതിയ ടയറുകളും ലഭിക്കും. ഡോർ എഡ്ജ് ലൈറ്റിംഗും ടെയിൽ ലാമ്പ് അലങ്കരിക്കലും കാറിന്റെ സ്പോർട്ടിയർ ഭാവം വർധിപ്പിക്കുന്നു. കൂടാതെ പവർഡ് ഡ്രൈവർ സീറ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മേൽക്കൂരയിൽ ഘടിപ്പിച്ച എസി വെന്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഏഴ് എയർബാഗുകൾ എന്നിവ ഈ ബ്ലാക്ക് എഡിഷന്റെ അകത്തളത്തിൽ ഒരുങ്ങും.

യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

ഇവ കൂടാതെ ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ എന്നിവയും പുതിയ മോഡലിന് ലഭിക്കുന്നു.

MOST READ: എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

സ്റ്റാൻഡേർഡ് യാരിസിന്റെ അതേ എഞ്ചിൻ, ഗിയർബോക്സ് യൂണിറ്റുകൾ പുതിയ മോഡലും മുന്നോട്ട് കൊണ്ടുപോകും. 1.5 ലിറ്റർ ഇൻ-ലൈൻ നാല് സിലിണ്ടർ ഡ്യുവൽ VVT-i എഞ്ചിനാണ് ഇതിന്റെ ഹൃദയം.

യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

ഇത് 6000 rpm-ൽ 107 bhp പവറും 4200 rpm-ൽ 140 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-ഘട്ട സിവിടി ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും. നിലവിലെ മോഡലിനേക്കാൾ കൂടുതൽ വില സെഡാന് മുടക്കേണ്ടി വരും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
2020 Toyota Yaris Black Edition Bookings Commence. Read in Malayalam
Story first published: Saturday, September 5, 2020, 10:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X