ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

സെക്കൻഡ് ഹാൻഡ് മൾട്ടി ബ്രാൻഡ് ആഢംബര കാർ ഷോറൂം ശൃംഖലയായ ബിഗ് ബോയ് ടോയ്‌സ് പ്രീമിയം കാറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

ബിബിടി ആപ്പ് എന്ന് കമ്പനി വിളിക്കുന്ന ആപ്ലിക്കേഷൻ തങ്ങളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ബിബിടി പ്രവർത്തിക്കുന്ന രീതിയുടെ കൃത്യമായ പ്രതിഫലനമാണ് എന്നും എൻഡ് ടു എൻഡ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നുവെന്നും അധികൃതർ പറയുന്നു.

ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

കൊവിഡ്-19 മഹാമാരിയേ തുടർന്ന് ഉപഭോക്താക്കൾ ഷോറൂമുകളിലേക്ക് പോകാൻ ആഗ്രഹിക്കാത്തതിനാൽ, ബിഗ് ബോയ് ടോയ്‌സ് തങ്ങളുടെ ഓൺലൈൻ ബിസിനസ്സ് വളരുന്നത് ഫലപ്രദമായി കണ്ടു.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവിയാകാൻ ഗ്ലോസ്റ്റർ; പുതിയ വീഡിയോയുമായി എംജി

ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

കമ്പനിയുടെ വിൽപ്പനയുടെ 70-75 ശതമാനം ഓൺലൈനിലാണ് നടന്നത്. പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കമ്പനി ഓൺലൈൻ വിൽപ്പനയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു.

ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

ഈ ആപ്ലിക്കേഷൻ സമാരംഭിക്കുന്നതിലൂടെ തങ്ങളുടെ ഉപഭോക്തൃ അടിത്തറ വർധിപ്പിക്കാനും ബ്രാൻഡിൽ നിന്ന് ഏത് വാഹനവും വാങ്ങുന്നത് സുഗമമായ ഒരു പ്രക്രിയയാക്കി മാറ്റാനും പ്രതീക്ഷിക്കുന്നു എന്ന് പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ സമാരംഭത്തെക്കുറിച്ച് സംസാരിച്ച ബിഗ് ബോയ് ടോയ്‌സിന്റെ എംഡിയും സ്ഥാപകനുമായ ജതിൻ അഹൂജ പറഞ്ഞു.

MOST READ: ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ ഹൈബ്രിഡ്; യാരിസിന്റെ പുതിയ മോഡലുമായി ടൊയോട്ട വിപണിയിലേക്ക്

ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

ഉപയോക്താക്കൾക്കായി ഡിജിറ്റൽ സെയിൽസ് ഒരു പ്രധാന പ്ലാറ്റ്ഫോമായി ഉയർന്നുവരുന്നു, കൂടാതെ എല്ലാ വശങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ ഉപയോഗം പരമാവധി വർധിപ്പിക്കുകയും, 250-300 കോടി വരുമാന ലക്ഷ്യം ഈ വർഷം കൈവരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

കൂടുതൽ വരുമാനം നേടുന്നതിന് തന്ത്രപരമായ നീക്കങ്ങൾ ആരംഭിക്കേണ്ട നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെടുന്നതാണ് ബിബിടി ആപ്പ്.

MOST READ: സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

ഉപയോക്താക്കൾക്ക് ഡിജിറ്റൽ പർച്ചേസിംഗ് അനുഭവം വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള നിരവധി സ്മാർട്ട് സവിശേഷതകളുമായി കമ്പനിയുടെ ബിബിടി ആപ്പ് വരുന്നു.

ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

കാർ ബുക്കിംഗ്, ഫോട്ടോകളും വീഡിയോകളും വഴി കാറുകളുടെ 360 ഡിഗ്രി വ്യൂ, ബിബിടി ഗുഡ്സ്, പേയ്‌മെന്റ് ഗേറ്റ്‌വേ, കൂടാതെ നിരവധി കാർ താരതമ്യങ്ങളും ഈ അപ്ലിക്കേഷനിൽ ലഭ്യമാണ്.

MOST READ: കോമ്പസിന് ഓഫറുകളും ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ച് ജീപ്പ്

ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

ആപ്പിൽ ഉപയോക്താക്കൾക്ക് വോൾപേപ്പറുകൾ ഡൗൺലോഡുചെയ്യാനുള്ള ഓപ്‌ഷനുമുണ്ട്, കൂടാതെ ബാറ്ററി സംരക്ഷിക്കാൻ ഉപയോക്താവിനെ അനുവദിക്കുന്ന 'ഡാർക്ക് മോഡ്' സവിശേഷതയും ഇതിലുണ്ട്. ആൻഡ്രോയിഡ്, iOS ഫോണുകൾക്കായി അപ്ലിക്കേഷൻ ലഭ്യമാണ്.

ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

ഈ കാലഘട്ടത്തിൽ പോലും വാഹനങ്ങൾക്ക് ആവശ്യക്കാരുണ്ട്, സൂപ്പർ കാറുകൾക്കും ആഢംബര കാറുകൾക്കും നല്ല ഡിമാൻഡാണ് തങ്ങൾ കാണുന്നത് എന്ന് കൊവിഡ് -19 മഹാമാരി സമയത്ത് വാഹന വ്യവസായത്തെക്കുറിച്ചും ഡിമാൻഡിനെക്കുറിച്ചും സംസാരിച്ച അഹൂജ പറഞ്ഞു.

ആഢംബര കാർ പ്രേമികൾക്കായി ബിബിടി ആപ്പ് അവതരിപ്പിച്ച് ബിഗ് ബോയ് ടോയ്‌സ്

വാഹന സോർസിംഗിനായി കമ്പനിക്ക് ചെന്നൈ, ഗോവ, ഇൻഡോർ എന്നിവിടങ്ങളിൽ പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്, മാത്രമല്ല വാഹനങ്ങൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് തങ്ങളുടെ സ്വന്തം ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുകയും അങ്ങനെ കാറുകൾ ശരിയായി പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Big Boy Toys To Introduce All New BBT App To Enhance Digital Sales. Read in Malayalam.
Story first published: Friday, September 4, 2020, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X