ഓഗസ്റ്റിൽ ഹ്യുണ്ടായിക്കും നേട്ടം, നിരത്തിലെത്തിച്ചത് 45,809 കാറുകൾ

ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായിക്ക് 2020 ഓഗസ്റ്റിലെ വിൽപ്പനയിൽ 20 ശതമാനത്തോളം വർധനവ്.

ഓഗസ്റ്റിൽ ഹ്യുണ്ടായിക്കും നേട്ടം, നിരത്തിലെത്തിച്ചത് 45,809 കാറുകൾ

കഴിഞ്ഞ മാസം ഹ്യുണ്ടായി 45,809 യൂണിറ്റ് വിൽപ്പനയാണ് സ്വന്തമാക്കിയത്. 2019 ൽ ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 38,205 യൂണിറ്റുകളേക്കാൾ കൂടുതലാണ് ഇതെന്നതും ശ്രദ്ധേയമാണ്.

ഓഗസ്റ്റിൽ ഹ്യുണ്ടായിക്കും നേട്ടം, നിരത്തിലെത്തിച്ചത് 45,809 കാറുകൾ

കൊറോണ വൈറസ് വ്യാപനം വാഹന വിപണിയിൽ സൃഷ്ടിച്ച ആഘാതം കണക്കിലെടുത്താൽ കൊറിയൻ ബ്രാൻഡിന്റെ നേട്ടം സ്വാഗതാർഹമാണ്. അതേസമയം കയറ്റുമതി ഓഗസ്റ്റിൽ 6,800 യൂണിറ്റായി കുറഞ്ഞു എന്നതും വസ്‌തുതയാണ്.

MOST READ: സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി 250 ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഇഎസ്എല്‍

ഓഗസ്റ്റിൽ ഹ്യുണ്ടായിക്കും നേട്ടം, നിരത്തിലെത്തിച്ചത് 45,809 കാറുകൾ

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 17,800 യൂണിറ്റായിരുന്നു. കയറ്റുമതി കുറഞ്ഞതിനാൽ 2019 ഓഗസ്റ്റിൽ വിറ്റ 56,005 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 52,609 യൂണിറ്റുകളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞു.

ഓഗസ്റ്റിൽ ഹ്യുണ്ടായിക്കും നേട്ടം, നിരത്തിലെത്തിച്ചത് 45,809 കാറുകൾ

2020 ഓഗസ്റ്റിൽ 45,809 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയുടെ അളവ് രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വീണ്ടെടുപ്പിനായി തങ്ങൾ ശക്തമായി പ്രവർത്തിച്ചെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞു.

MOST READ: 2017 ഡിസംബറിന് മുമ്പ് വിറ്റ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍

ഓഗസ്റ്റിൽ ഹ്യുണ്ടായിക്കും നേട്ടം, നിരത്തിലെത്തിച്ചത് 45,809 കാറുകൾ

പുതിയ ക്രെറ്റ, വേർണ, ട്യൂസോൺ, നിയോസ്, ഓറ, അടുത്തിടെ സമാരംഭിച്ച ഇന്ത്യയുടെ ആദ്യത്തെ ഐ‌എം‌ടി ട്രാൻസ്മിഷൻ ഹ്യുണ്ടായി വെന്യു എന്നിവയ്ക്കുള്ള മികച്ച പ്രതികരണം വിൽപ്പനയിൽ പ്രതിഫലിച്ചതായും തരുൺ ഗാർഗ് അഭിപ്രായപ്പെട്ടു.

ഓഗസ്റ്റിൽ ഹ്യുണ്ടായിക്കും നേട്ടം, നിരത്തിലെത്തിച്ചത് 45,809 കാറുകൾ

ഇന്ത്യൻ ഉപഭോക്താക്കൾക്ക് റീട്ടെയിൽ അനുഭവം പ്രദാനം ചെയ്യുന്നതിനായി ക്യൂറേറ്റ് ചെയ്ത എൻഡ്-ടു-എൻഡ് ഓൺലൈൻ കാർ വാങ്ങൽ പ്ലാറ്റ്‌ഫോമിലെ പുതിയ പതിപ്പായ ‘ക്ലിക്ക് ടു ബൈ' എന്ന സംവിധാനവും കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവിയാകാൻ ഗ്ലോസ്റ്റർ; പുതിയ വീഡിയോയുമായി എംജി

ഓഗസ്റ്റിൽ ഹ്യുണ്ടായിക്കും നേട്ടം, നിരത്തിലെത്തിച്ചത് 45,809 കാറുകൾ

ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഇപ്പോള്‍ വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ സംഭവം ക്ലിക്കായെന്നു അർഥം.

ഓഗസ്റ്റിൽ ഹ്യുണ്ടായിക്കും നേട്ടം, നിരത്തിലെത്തിച്ചത് 45,809 കാറുകൾ

സാൻട്രോ, ഗ്രാൻഡ് i10, ഗ്രാൻഡ് i10 നിയോസ്, എലൈറ്റ് i20, ഓറ, വെന്യു, വേർണ, പുതിയ ക്രെറ്റ, എലാൻട്ര, ട്യൂസോൺ, കോന ഇലക്ട്രിക് എന്നീ11 കാർ മോഡലുകൾ നിലവിൽ ഈ സേവനത്തിനു കീഴിൽ അണിനിരക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai India Increase Domestic Sales By 20 Percent In August 2020. Read in Malayalam
Story first published: Friday, September 4, 2020, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X