പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ഹാച്ച്ബാക്ക് വാഹനമായ പോളോ, സെഡാന്‍ വാഹനമായ വെന്റോ എന്നിവയക്ക് ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍.

പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ഉത്സവ സീസണ്‍ അടുത്തതോടെയാണ് ഇരുമോഡലുകളിലും കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുമോഡലുകളില്‍ നിന്നും ഏതാനും വകഭേദങ്ങളില്‍ മാത്രമാണ് ആനുകൂല്യങ്ങളും ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

സെഡാന്‍ മോഡലായ വെന്റോയില്‍ ആറ് വകഭേദങ്ങളാണ് ഉള്ളത്. ഇവയില്‍ മിഡ്-സ്‌പെക്ക് വകഭേദമായ കംഫര്‍ട്ട്‌ലൈന്‍ ആണ് പരമാവധി ഓഫറുകള്‍ ബ്രാന്‍ഡ് നല്‍കിയിരിക്കുന്നത്. അതേസമയം ഹാച്ച്ബാക്ക് മോഡലായ പോളേയുടെ പ്രാരംഭ പതിപ്പായ ട്രെന്‍ഡ്‌ലൈനിലാണ് പരമാവധി ആനുകൂല്യങ്ങള്‍ നല്‍കുന്നത്.

MOST READ: കല്ല്യാൺ കുടുംബത്തിന്റെ വ്യത്യസ്ത വാഹന ശേഖരം; ഹെലിക്കോപ്റ്റർ മുതൽ പ്രൈവറ്റ് ജെറ്റ് വരെ

പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ മിഡ്-സ്‌പെക്ക് കംഫര്‍ട്ട്ലൈനിലെ (നോണ്‍-മെറ്റാലിക്) വകഭേദത്തിന് സാധാരണയായി 9.99 ലക്ഷം രൂപയാണ് വില. ഈ മാസത്തേക്ക്, ജര്‍മ്മന്‍ ബ്രാന്‍ഡ് ഇത് നിങ്ങള്‍ക്ക് 8.39 ലക്ഷം രൂപയ്ക്ക് വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ഏകദേശം 1.6 ലക്ഷം രൂപയൂടെ ഓഫറാണ് ഈ പതിപ്പില്‍ ലഭിക്കുക. അതുപോലെ തന്നെ വെന്റോയുടെ ഉയര്‍ന്ന വകഭേദമായ ഹൈലൈന്‍ പ്ലസ് മാനുവല്‍ പതിപ്പിന് 12.08 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഏകദേശം 1.09 ലക്ഷം രൂപയുടെ കുറവാണ് ഈ പതിപ്പിലും വരുത്തിയിരിക്കുന്നത്.

MOST READ: തരംഗമാകാനൊരുങ്ങി കിയ സോനെറ്റ്; ഉത്പാദനം ആരംഭിച്ചു

പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

അതേസമയം വെന്റോയുടെ ഓട്ടോമാറ്റിക് ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങക്ക് ഔദ്യോഗിക കിഴിവുകളൊന്നുമില്ല, അവയുടെ വില അടുത്തിടെ പരിഷ്‌കരിച്ചു.

പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

പോളോ ശ്രേണിയില്‍ നിന്ന്, ഈ മാസം മൂന്ന് വകഭേദങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാണ്. പോളോയുടെ പ്രാരാംഭ പതിപ്പായ ട്രെന്‍ഡ്ലൈന്‍ (നോണ്‍-മെറ്റാലിക്) ഏറ്റവും വലിയ ആനുകൂല്യം ലഭിക്കുന്നു. 5.88 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: 2017 ഡിസംബറിന് മുമ്പ് വിറ്റ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍

പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

എന്നാല്‍ ഉപഭേക്താക്കള്‍ ഈ മാസം 29,000 രൂപയൂടെ ആനുകൂല്യമാണ് ഈ പതിപ്പില്‍ ലഭിക്കുന്നത്. ഇതോടെ 5.59 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ഈ പതിപ്പ് സ്വന്തമാക്കാം. മിഡ്-സ്‌പെക്ക് പോളോ കംഫര്‍ട്ട്ലൈന്‍ (നോണ്‍-മെറ്റാലിക്) ഇപ്പോള്‍ 6.59 ലക്ഷത്തിന് ലഭ്യമാണ് (6.82 ലക്ഷത്തില്‍ നിന്ന് 23,000 രൂപ കുറഞ്ഞു).

പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ഏറ്റവും ഉയര്‍ന്ന പതിപ്പായ പോളോ ഹൈലൈന്‍ പ്ലസ് 7.89 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. സ്റ്റാന്‍ഡേര്‍ഡ് വിലയായ 8.09 ലക്ഷം രൂപയില്‍ നിന്നും 20,000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

MOST READ: രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ബിഎസ് VI പോളോ, വെന്റോ മോഡലുകളുടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റുകളെ കഴിഞ്ഞ ദിവസമാണ് ബ്രാന്‍ഡ് അവതരിപ്പിച്ചത്. പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റ് പോളോ GT TSI, വെന്റോ ഹൈലൈന്‍ പ്ലസ് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു.

Source: Autocar India

Most Read Articles

Malayalam
English summary
Volkswagen Is Offering Discount In Vento And Polo. Read in Malayalam.
Story first published: Saturday, September 5, 2020, 9:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X