തരംഗമാകാനൊരുങ്ങി കിയ സോനെറ്റ്; ഉത്പാദനം ആരംഭിച്ചു

വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് കിയ സോനെറ്റ്. ബുക്കിംഗ് ആരംഭിച്ച് ആദ്യ ദിനം തന്നെ വലിയ തരംഗമാണ് വാഹനം സൃഷ്ടിച്ചത്.

തരംഗമാകാനൊരുങ്ങി കിയ സോനെറ്റ്; ഉത്പാദനം ആരംഭിച്ചു

കഴിഞ്ഞ മാസം കോംപാക്ട് എസ്‌യുവിയായ സോനെറ്റിനെ നിര്‍മ്മാതാക്കള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും സെപ്റ്റംബര്‍ 18 -ന് മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളു. അതേസമയം വാഹനം ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിയതിന്റെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു.

തരംഗമാകാനൊരുങ്ങി കിയ സോനെറ്റ്; ഉത്പാദനം ആരംഭിച്ചു

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ ഉത്പാദനം നിര്‍മ്മാതാക്കള്‍ ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ അനന്ത്പൂരിലുള്ള കിയ ഇന്ത്യ പ്ലാന്റില്‍ നിന്നാണ് ഇത് പുറത്തിറങ്ങിയത്. ആദ്യ പ്രെഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങളും കമ്പനി പങ്കുവെച്ചു.

തരംഗമാകാനൊരുങ്ങി കിയ സോനെറ്റ്; ഉത്പാദനം ആരംഭിച്ചു

25,000 രൂപ മുടക്കി ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ അംഗീകൃത ഡീലര്‍ഷിപ്പ് മുഖേനയോ, ഓണ്‍ലൈനിലൂടെയോ വാഹനം ബുക്ക് ചെയ്യാം. വിപണിയില്‍ വമ്പന്മാരായ മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 മോഡലുകള്‍ക്ക് എതിരെയാണ് വാഹനം മത്സരിക്കുന്നത്.

തരംഗമാകാനൊരുങ്ങി കിയ സോനെറ്റ്; ഉത്പാദനം ആരംഭിച്ചു

2020 ഓട്ടോ എക്സ്പോയിലാണ് സോനെറ്റിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ ആദ്യമായി കിയ അവതരിപ്പിക്കുന്നത്. ഏപ്രില്‍-ജൂണ്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നാലെയെത്തിയ കൊവിഡ്-19, ലോക്ക്ഡൗണും പദ്ധതികള്‍ മുഴുവന്‍ തകിടം മറിച്ചുവെന്ന് വേണം പറയാന്‍.

തരംഗമാകാനൊരുങ്ങി കിയ സോനെറ്റ്; ഉത്പാദനം ആരംഭിച്ചു

ടെക്-ലൈന്‍, GT-ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാകും വാഹനം വിപണിയില്‍ എത്തുക. ടെക്-ലൈന്‍ (HTE, HTK, HTK +, HTX, HTX +), GT -ലൈന്‍ (GTX+ മാത്രം). രണ്ട് വകഭേദങ്ങള്‍ക്കും സമാന കളര്‍ ഓപ്ഷനുകള്‍ ലഭിക്കും. റെഡ് + ബ്ലാക്ക്, വൈറ്റ് പേള്‍ + ബ്ലാക്ക്, ബീജ് ഗോള്‍ഡ് + ബ്ലാക്ക് എന്നിങ്ങനെയാകും ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍.

തരംഗമാകാനൊരുങ്ങി കിയ സോനെറ്റ്; ഉത്പാദനം ആരംഭിച്ചു

അതേസമയം സിംഗിള്‍-ടോണ്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് ഏഴ് ഓപ്ഷനുകളുണ്ട്. ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്റ്റീല്‍ സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, ഇന്റന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, ഇന്റലിജന്‍സ് ബ്ലൂ, ബീജ് ഗോള്‍ഡ്.

തരംഗമാകാനൊരുങ്ങി കിയ സോനെറ്റ്; ഉത്പാദനം ആരംഭിച്ചു

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാകും സോനെറ്റ് വിപണിയില്‍ എത്തുക. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 6,300 rpm-ല്‍ 82 bhp കരുത്തും 4,200 rpm-ല്‍ 115 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ മാത്രമായിരിക്കും ഗിയര്‍ബോക്സ് ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുക.

തരംഗമാകാനൊരുങ്ങി കിയ സോനെറ്റ്; ഉത്പാദനം ആരംഭിച്ചു

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 6,000 rpm-ല്‍ 118 bhp പവറും 1,500-4,000 rpm-ല്‍ 172 Nm torque ഉം വികസിപ്പിക്കാന്‍ പ്രാപ്തമാണ്. ഈ യൂണിറ്റ് ആറ് സ്പീഡ് iMT അല്ലെങ്കില്‍ ഏഴ് സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സ് ഉപയോഗിച്ച് കിയ വാഗ്ദാനം ചെയ്യും.

തരംഗമാകാനൊരുങ്ങി കിയ സോനെറ്റ്; ഉത്പാദനം ആരംഭിച്ചു

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഹനത്തില്‍ ഇടംപിടിച്ചേക്കും. അത് രണ്ട് വ്യത്യസ്ത രീയിതില്‍ ആകും ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്യുക.

Most Read Articles

Malayalam
English summary
Kia Sonet Production Starts in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X